സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി നീട്ടി. 2021 സെപ്തംബര്‍ 30 വരെ ഇനി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി നീട്ടി. 2021 സെപ്തംബര്‍ 30 വരെ ഇനി മുതിര്‍ന്ന പൗരന്മാര്ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

2020 മെയ് മാസത്തില്‍ കോവിഡ് വ്യാപനത്തിന്റെ മധ്യത്തിലാണ് മുതിര്‍ന്ന പൗരന്മാര്ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചത്. 5 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ നേട്ടം ലഭിക്കുക. സാധാരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിലവില്‍ കുത്തനെ കുറഞ്ഞു വരികയാണ്.
എസ്ബിഐയടെ എസ്ബിഐ വികെയര്‍ പദ്ധതി പ്രകാരം 30 ബേസിസ് പോയിന്റ് അധിക പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുക. 5 വര്‍ഷത്തിന് മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ അധിക നേട്ടം ലഭിക്കുക. 2021 സെപ്തംബര്‍ 30 വരെ എസ്ബിഐ വീ കെയര്‍ പദ്ധതിയുടെ കാലാവധി നീട്ടിയിട്ടുണ്ട്.
നിലവില്‍ സാധാരണ നിക്ഷേപകര്‍ക്ക് 5 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ നിരക്ക് 5.4 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക നിക്ഷേപ പദ്ധതിയ്ക്ക് കീഴില്‍ ഇതേ കാലയളവിലെ സ്ഥിര നിക്ഷേപത്തിന് 6.20 ശതമാനം പലിശ നിരക്ക് ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്കിലെ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയുടെ പേര് എച്ച്ഡിഎഫ്സി സീനിയര്‍ സിറ്റിസണ്‍ കെയര്‍ എന്നാണ്. 75 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. 6.25 ശതമാനം പലിശ നിരക്കാണ് എച്ച്ഡിഎഫ്സി സീനിയര്‍ സിറ്റിസണ്‍ കെയര്‍ പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ലഭിക്കുക.
ബാങ്ക് ഓഫ് ബറോഡ 100 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ നിരക്കാണ് നിലവില്‍ ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
