നിങ്ങളുടെ സ്ഥിര നിക്ഷേപങ്ങൾ ഏത് ബാങ്കിലാണ്? പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കും ഐ.ഡി.ബി.ഐ ബാങ്കും ഉയർന്ന പലിശ നിരക്കുള്ള പ്രത്യേക എഫ്.ഡികൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിന്റെ കാലാവധി 2024 ഡിസംബർ 31 വരെയാണ്. ഉയർന്ന പലിശ നിരക്കുള്ള സ്ഥിര നിക്ഷേപങ്ങൾ തിരയുന്നവർക്ക് ഈ സ്കീമുകൾ നല്ലതായിരിക്കും. ഡിസംബർ 31നുള്ളിൽ ഈ സ്ഥിര നിക്ഷേപത്തിൽ ചേർന്നാൽ പ്രത്യേക ആനുകൂല്യങ്ങളും ഉറപ്പാക്കാം.
ഐ.ഡി.ബി.ഐ ബാങ്കിൻ്റെ പ്രത്യേക എഫ്ഡി
ഐ.ഡി.ബി.ഐ ബാങ്ക് നൽകുന്ന പ്രത്യേക എഫ്.ഡിയിൽ ചേർന്നാൽ ഉയർന്ന പലിശ ഉറപ്പാക്കാം. അതായത് പ്രത്യേക എഫ്.ഡികളായ 300 ദിവസം, 375 ദിവസം, 444 ദിവസം, 700 ദിവസം എന്നിവയാണ് ഉയർന്ന പലിശ നൽകുന്നത്. ഈ കാലാവധിയുള്ള എഫ്.ഡികളിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആണ്. അതിനു മുന്നേ ഈ സ്കീമിന്റെ ഭാഗമാവാം.
300 ദിവസം, 375 ദിവസം, 444 ദിവസം, 700 ദിവസം എന്നീ കാലാവധിയിൽ സാധാരണ ജനങ്ങൾക്ക് യഥാക്രമം 7.05%, 7.25%, 7.35%, 7.20% എന്നീ നിരക്കിലാണ് പലിശ നൽകുന്നത്. ഇതേ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് യഥാക്രമം 7.55%, 7.75%, 7.85%, 7.70% എന്നിവയാണ് പലിശ ഉറപ്പാക്കുന്നത്. സാധാരണ എഫ്.ഡിയേക്കാൾ ഉയർന്ന പലിശയാണ് ഈ പ്രത്യേക എഫ്.ഡി നൽകുന്നത്.
ഐ.ഡി.ബി.ഐ ബാങ്കിന്റെ പ്രത്യേക എഫ്.ഡിയുടെ നിബന്ധനകളും വ്യവസ്ഥകളും
- NRE നിക്ഷേപങ്ങൾക്ക് 300 ദിവസത്തെ കാലാവധി ബാധകമല്ല.
- കാലാവധിക്കു മുന്നേ പിൻവലിക്കൽ / അടച്ചുപൂട്ടൽ എന്നിവ അനുവദനീയമാണ്.
- സ്റ്റാഫ്, സീനിയർ സിറ്റിസൺ നിരക്കുകൾ NRO, NRE ടേം ഡെപ്പോസിറ്റുകൾക്ക് ബാധകമല്ല.
- ടേം ഡെപ്പോസിറ്റിൻ്റെ മറ്റെല്ലാ സവിശേഷതകളും നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും.

പഞ്ചാബ് & സിന്ദ് ബാങ്ക് പ്രത്യേക എഫ്ഡി
പഞ്ചാബ് & സിന്ദ് ബാങ്ക് വ്യത്യസ്ത കാലയളവുകളുള്ള പ്രത്യേക എഫ്.ഡികൾ വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപങ്ങളിൽ ചേരുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആണ്.
222 ദിവസത്തെ ദൈർഘ്യമുള്ള പ്രത്യേക എഫ്.ഡിയ്ക്ക് 6.30% നിരക്കിലാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 333 ദിവസത്തെ കാലാവധിയുള്ള പ്രത്യേക നിക്ഷേപങ്ങൾക്ക് 7.20% നിരക്കിലാണ് പലിശ നൽകുന്നത്. 444 ദിവസത്തെ കാലാവധിയിൽ 7.30% പലിശയാണ് ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
555 ദിവസത്തെ കോളബിൾ ഡെപ്പോസിറ്റിന് ബാങ്ക് 7.45% എന്ന നിരക്കിലാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 777 ദിവസത്തെ പ്രത്യേക എഫ്.ഡിയ്ക്ക് 7.25% പലിശനിരക്കും 999 ദിവസത്തെ കോളബിൾ ഡെപ്പോസിറ്റുകൾക്ക് 6.65% പലിശനിരക്കുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
മുതിർന്ന പൗരൻമാർക്കുള്ള പലിശ നിരക്ക്
മുതിർന്ന പൗരന്മാർക്ക് 3 കോടി രൂപയിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകളിൽ 0.50% അധിക പലിശ ലഭിക്കും. 555 ദിവസത്തെ കാലാവധിയുള്ള കോളബിൾ ഡെപ്പോസിറ്റുകൾക്ക് 4% മുതൽ 7.95% വരെയാണ് ബാങ്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
സൂപ്പർ സീനിയർ സിറ്റിസൺസ് എഫ്.ഡി നിരക്കുകൾ
80 വയസ്സും അതിനു മുകളിലുമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 222 ദിവസം, 333 ദിവസം, 444 ദിവസം, 555 ദിവസം, 777 ദിവസം, 999 ദിവസം എന്നീ കാലാവധിയുള്ള എഫ്.ഡികൾക്ക് 0.15% അധിക പലിശ ലഭിക്കും. 555 ദിവസത്തെ കാലാവധിയുള്ള എഫ്.ഡിയ്ക്ക് 8.10% എന്ന ഉയർന്ന പലിശ നിരക്കാണ് സൂപ്പർ സീനിയർ സിറ്റിസൺസിന് ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications