മുതിര്‍ന്ന പൗരന്മാര്‍ക്കായി ഈ ബാങ്കുകളിലുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ഉടന്‍ അവസാനിക്കും

കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ മുതിര്‍ന്ന പൗരന്മാരുടെ വരുമാനം സംരക്ഷിക്കുന്നതിനായി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ 2020 മെയ് മാസത്തിലാണ് അവതരിപ്പിക്കപ്പെട്ടത്.

കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ മുതിര്‍ന്ന പൗരന്മാരുടെ വരുമാനം സംരക്ഷിക്കുന്നതിനായി മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ 2020 മെയ് മാസത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. ഹ്രസ്വകാലത്തേക്ക് മാത്രമാണ് പദ്ധതി ആദ്യം അവതരിപ്പിച്ചത് എങ്കിലും സമയാ സമയം അവയുടെ കാലാവധി ദീര്‍ഘിപ്പിച്ചു വരികയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിരുന്നു.

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍

സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ 50 ബേസിസ് പോയിന്റുകള്‍ അധികം പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതികളുടെ കാലാവധി 2021 ജൂണ്‍ 20ന് അവസാനിക്കും.

എസ്ബിഐ

എസ്ബിഐ

എസ്ബിഐയുടെ വീ കെയര്‍ പദ്ധതിയില്‍ 80 ബേസിസ് പോയിന്റ് അധിക പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന്മേല്‍ നല്‍കിയിരുന്നത്. 5 വര്‍ഷം മുതല്‍ 10 വര്‍ഷ കാലയളവുകളിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ അധിക അനുകൂല്യം ലഭിക്കുക. എസ്ബിഐയുടെ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് കീഴില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.20 ശതമാനമാണ്.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സീനിയര്‍ സിറ്റിസണ്‍ കെയര്‍ സ്ഥിര നിക്ഷേപ പദ്ധതിയില്‍ 75 ബേസിസ് പോയിന്റ് അധിക പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നത്. അതായത് ഈ പദ്ധതി പ്രകാരം സ്ഥിര നിക്ഷേപം നടത്തുന്ന ഒരു മുതിര്‍ന്ന പൗരന് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്നത് 6.25 ശതമാനം പലിശ നിരക്കാണ്.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് കീഴിലാണ് ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്്‌സ് എഫ്ഡി സ്‌കീം അവതരിപ്പിക്കുന്നത്. 0.80 ശതമാനം ഉയര്‍ന്ന പലിശ നിരക്കാണ് ഈ പദ്ധതിയ്ക്ക് കീഴില്‍ നിക്ഷേപകന് ലഭിക്കുക. 5 മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് ഐസിഐസി ബാങ്ക് സാധാരണ പൗരന്മാര്‍ക്ക് നല്‍കുന്നത് 5.5 ശതമാനം പലിശ നിരക്കാണ്. ഇതുപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.30 ശതമാനം പലിശ നിരക്ക് ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

സാധാരണ സ്ഥിര നിക്ഷേപത്തേക്കാളും 1 ശതമാനം ഉയര്‍ന്ന പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്. 6.25 ശതമാനമാണ് നിലവില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. 2020 മെയ് മാസത്തില്‍ അവതരിപ്പിക്കപ്പെട്ട ഈ പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി 2020 സെപ്തംബര്‍ വരെയായിരുന്നു. മേല്‍പ്പറഞ്ഞ നാല് ബാങ്കുകളും പദ്ധതി കാലാവധി ആദ്യം 2020 ഡിസംബര്‍ വരെയും പിന്നീട് 2021 മാര്‍ച്ച് 31 വരെയും തുടര്‍ന്ന് 2021 ജൂണ്‍ 30 വരെയും ദീര്‍ഘിപ്പിക്കുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ഈ പ്രത്യേക സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി വീണ്ടും ഉയര്‍ത്തുവാനുള്ള നടപടികളൊന്നും നിലവില്‍ ഉണ്ടായതായി കാണുന്നില്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X