രാജ്യത്തെ മുന്‍നിര ബാങ്കുകളെല്ലാം തന്നെ മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ പ്രത്യേക പലിശ നിരക്ക് നല്കി വരുന്നുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബാറോഡ എന്നിങ്ങനെ രാജ്യത്തെ മുന്‍നിര ബാങ്കുകളെല്ലാം തന്നെ മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ പ്രത്യേക പലിശ നിരക്ക് നല്കി വരുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ നിലവില്‍ നല്‍കിവരുന്നതിനേക്കാള്‍ അധിക നിരക്ക് കൂടി ചേര്‍ന്നാണ് മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക നിരക്കില്‍ പലിശ നല്‍കുന്നത്.
പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കോവിഡ് വ്യാപന കാലത്തിന്റെ മധ്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുവാനാരംഭിച്ചത്. രണ്ട് തവണയായി പദ്ധതിയുടെ കാലാവധി ഇതിനോടകം നീട്ടിക്കഴിഞ്ഞു. എന്നാല്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസി, ബാങ്ക് ഓഫ് ബരോഡ എന്നീ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള ഈ പ്രത്യേക പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. അതേസമയം എസ്ബിഐയില്‍ പദ്ധതി കാലാവധി 2021 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.
മുതിര്‍ന്ന പൗരന്മാര്ക്കായുള്ള എച്ച്ഡിഎഫ്സിയുടെ പ്രത്യേക പദ്ധതി
എച്ച്ഡിഎഫ്സി സീനിയര്‍ സിറ്റിസണ്‍ കെയര്‍ എന്നാണ് എച്ച്ഡിഎഫ്സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്കായി വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ പേര്. ഈ പദ്ധതി പ്രകാരം ഇത്തരം നിക്ഷേപങ്ങള്‍ക്ക് 75 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. ഒരു മുതിര്‍ന്ന പൗരന് എച്ച്ഡിഎഫ്സി ബാങ്കിലെ സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡിയില് സ്ഥിര നിക്ഷേപം നടത്തുകയാണെങ്കില്‍ അതില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 6.25 ശതമാനമായിരിക്കും. നവംബര്‍ 13 മുതലുള്ള നിക്ഷേപങ്ങള്‍ക്കായിരിക്കും ഈ നിരക്ക് ബാധകമാവുക.
ഐസിഐസിഐ ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി
ഐസിഐസി ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ പേര് ഐസിഐസി ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്സ് എന്നാണ്. പദ്ധതി പ്രകാരം 80 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്കാണ് നിക്ഷേപര്‍ക്ക് ലഭിക്കുക. ഐസിഐസി ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്സ് സ്ഥിര നിക്ഷേ പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് വര്‍ഷം 6.30 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. ഒക്ടോബര്‍ 21 മുതലാണ് ഈ പ്രത്യേക നിരക്ക് നിലവില്‍ വന്നത്.
ബാങ്ക് ഓഫ് ബറോഡയുടെ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതി
ബാങ്ക് ഓഫ് ബറോഡ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് 100 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു മുതിര്‍ന്ന പൗരന് ഈ പ്രത്യേക പദ്ധതി പ്രകാരം നിക്ഷേപം നടത്തിയാല്‍ 6.25 ശതമാനം പലിശ നിരക്ക് ലഭിക്കും. അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി. നവംബര്‍ 16 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലെത്തിയത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications