രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയുടെ കാലാവധി 2021 ജൂണ്‍ 30 വരെ നീട്ടി. സാധാരണ സ്ഥിര നിക്ഷേപ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 50 ബേസിസ് പോയിന്റ് അധികം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയുടെ കാലാവധി 2021 ജൂണ്‍ 30 വരെ നീട്ടി. 2020 മെയ് മാസത്തില്‍ കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗത്തിന്റെ നടുവില്‍ പലിശ നിരക്കുകള്‍ കുത്തനെ ഇടിയുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബിഒബി) തുടങ്ങിയ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്കായി പ്രത്യേക നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചത്.
നിക്ഷേപ കാലാവധി
അഞ്ച് വര്‍ഷമോ അതില്‍ അധികമോ ആണ് നിക്ഷേപ കാലാവധി. ബാങ്കുകളില്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ നിക്ഷേപിക്കുവാന്‍ താത്പര്യമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് ഇപ്പോള്‍ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാം. ഈ വര്‍ഷം ജൂണ്‍ മാസം 30 വരെ ബാങ്കുകള്‍ ഈ പ്രത്യേക നിക്ഷേപ പദ്ധതി സേവനം നീട്ടിയിട്ടുണ്ട്. സാധാരണ സ്ഥിര നിക്ഷേപ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 50 ബേസിസ് പോയിന്റ് അധികം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതിയില്‍ അതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകന് ലഭിക്കും. പുതിയ നിക്ഷേപങ്ങള്‍ക്കും നിക്ഷേപങ്ങള്‍ പുതുക്കുമ്പോഴും ഉപഭോക്താവിന് ഈ പലിശ നിരക്ക് ലഭിക്കുന്നതാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
എസ്ബിഐയുടെ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയായ വി കെയര്‍ ഡെപ്പോസിറ്റ് സ്പെഷ്യല്‍ എഫ്ഡി സ്കീം പ്രകാരം സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ നല്കുന്ന പലിശ നിരക്കിനേക്കാള്‍ 80 ബേസിസ് പോയിന്റ് അധികം പലിശ നിരക്ക് നിക്ഷേപകന് ലഭിക്കും. നിലവില്‍ സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ 5.4 ശതമാനമാണ് എസ്ബിഐ നിക്ഷേപകന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. പ്രത്യേക നിക്ഷേപ പദ്ധതിയ്ക്ക് കീഴില്‍ ഒരു മുതിര്‍ന്ന പൗരന് നിക്ഷേപം നടത്തുകയാണെങ്കില്‍ ആ നിക്ഷേപത്തിന്മേല് ലഭിക്കുന്ന പലിശ നിരക്ക് 6.20 ശതമാനമാണ്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്കിന്റെ സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി സ്പെഷ്യല്‍ എഫ്ഡി സ്കീം 75 ബേസിസ് പോയിന്റുകള്‍ അധിക പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി സ്കീമില്‍ സ്ഥിര നിക്ഷേപം നടത്തുന്ന ഒരു മുതിര്‍ന്ന പൗരന് ലഭിക്കുന്ന പലിശ നിരക്ക് 6.25 ശതമാനമായിരിക്കും.
ഐസിഐസിഐ ബാങ്ക്
80 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ഐസിഐസിഐ ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക നിക്ഷേപ പദ്ധയില്‍ വാഗ്ദാനം ചെയ്യുന്നത്. ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്സ് എഫ്ഡി സ്കീം എന്ന മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രമായുള്ള ഈ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിക്ഷേപകന് ലഭിക്കുന്ന പലിശ നിരക്ക് പ്രതിവര്‍ഷം 6.30 ശതമാനമാണ്.
ബാങ്ക് ഓഫ് ബറോഡ
മുതിര്‍ന്ന പൗരന്മാര്ക്കുള്ള നിക്ഷേപത്തിന്മേല് 100 ബേസിസ് പോയിന്റുകള്‍ അധിക പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 5 വര്‍ഷവും പരമാവധി 10 വര്‍ഷവുമാണ് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ കാലാവധി. ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്ന മുതിര് പൗരന് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 6.25 ശതമാനമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
