ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. 7 ദിവസം മുതൽ 10 വർഷം വരെയുളള കാലയളവിൽ സ്ഥിര നിക്ഷേപം ലഭ്യമാണ്. വിവിധ കാലാവധിക്കനുസരിച്ച് വ്യത്യസ്ഥ പലിശ നിരക്കും ബാങ്കുകൾ വാഗ്ധാനം ചെയ്യുന്നു. എന്നാൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ സാധാരണയേക്കാൾ ഉയർന്ന പലിശ നിരക്കിൽ പ്രത്യേക സ്ഥിരനിക്ഷേപ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പരിമിതകാല സ്‌കീമുകൾ 2024 സെപ്റ്റംബർ 30-ന് അവസാനിക്കും.
ദിവസങ്ങൾ മാത്രം ശേഷിക്കെ, ഈ എഫ്‌ഡികളെക്കുറിച്ചും അവയിൽ നിങ്ങൾ ഇപ്പോൾ നിക്ഷേപിക്കണമോയെന്നും നോക്കാം.
1. എസ്ബിഐ അമൃത് കലാഷ്
എസ്ബിഐയുടെ അമൃത് കലാഷ് സ്കീം പൊതുജനങ്ങൾക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും വാഗ്ധാനം ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയില്‍ പങ്കുചേരാന്‍ കഴിയും. ഈ നിക്ഷേപ പദ്ധതിയില്‍ പ്രതിമാസ, ത്രൈമാസ, അര്‍ധവാര്‍ഷിക ഇടവേളകളില്‍ പലിശ ലഭിക്കും. 400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശനിരക്കാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.
നികുതി
ആദായ നികുതി നിയമനുസരിച്ചുള്ള തുക പദ്ധതിയില്‍ നികുതിയായി ഈടാക്കും. എസ്ബിഐ അമൃത് കലാഷ് പദ്ധതിയില്‍ ലോണ്‍ സൗകര്യവും ലഭ്യമാണ്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പണം പിന്‍വലിക്കാനും കഴിയും.

2. ഐഡിബിഐ ബാങ്ക് സ്പെഷ്യൽ എഫ്ഡി
ഐഡിബിഐ ബാങ്കിൻ്റെ പ്രത്യേക എഫ്ഡി 375 ദിവസത്തെ കാലാവധിയിൽ സ്ഥിര ഉപഭോക്താക്കൾക്ക് 7.15 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശയും വാഗ്ധാനം ചെയ്യുന്നു. സമീപകാലത്ത് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
3. ഇന്ത്യൻ ബാങ്ക് - ഇൻഡ് സൂപ്പർ 400
2023 മാർച്ചിൽ അവതരിപ്പിച്ച സ്‌കീമാണ് 'ഇൻഡ് സൂപ്പർ 400 ഡേയ്‌സ്'. ഏറ്റവും കുറഞ്ഞ നിക്ഷേപം 10,000 രൂപയും പരമാവധി നിക്ഷേപം 400 ദിവസത്തേക്ക് 2 കോടി രൂപയുമാണ്. പൊതുജനങ്ങൾക്ക് 7.25 ശതമാനവും, മുതിർന്നവർക്ക് 7.75 ശതമാനം, സൂപ്പർ സീനിയർ പൗരന്മാർക്ക് 8.00 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപം മികച്ചതാണോ..?
സ്ഥിര നിക്ഷേപം നടത്താനുള്ള സമയം ഇതാണോ എന്നത് പ്രസക്തമായ ചോദ്യമാണ്. മുകളിൽ സൂചിപ്പിച്ച പ്രത്യേത സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർന്നതാണ്. എന്നാൽ പണപ്പെരുപ്പം കുറയുകയോ സാമ്പത്തിക സ്ഥിതി മാറുകയോ ചെയ്താൽ ഭാവിയിൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഈ പലിശ നിരക്ക് ലഭിക്കാൻ സെപ്തംബർ 30-നുള്ള സമയപരിധിക്ക് മുൻപ് സ്ഥിര നിക്ഷേപം നടത്തുന്നത് നല്ലതാണ്.

അതേസമയം തന്നെ നിങ്ങളുടെ സാമ്പത്തിക അത്യാവശ്യങ്ങൾ കൂടി പരിഗണിക്കണം. കാരണം സ്ഥിര നിക്ഷേപം ഒരു നിശ്ചിത കാലയളവിലേക്കുള്ളതാണ്. നേരത്തെയുള്ള പിൻവലിക്കലുകൾക്ക് പിഴയും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് പ്രത്യേകിച്ച് അധിക പലിശനിരക്കിൽ നിന്ന് പ്രയോജനം ലഭിക്കും. പരിഗണിക്കേണ്ട ഇതരമാർഗങ്ങൾ ഒരു വർഷത്തിൽ കൂടുതൽ നിങ്ങളുടെ പണം ലോക്ക് ചെയ്യണോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, കൂടുതൽ വഴക്കം നൽകുന്ന ഹ്രസ്വകാല എഫ്ഡികളോ ആവർത്തന നിക്ഷേപങ്ങളോ നോക്കാവുന്നതാണ്. കൂടാതെ, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ വിപണിയുമായി ബന്ധപ്പെട്ട അപകടസാധ്യതകളോടെയാണെങ്കിലും മികച്ച ദ്രവ്യതയോടെ താരതമ്യപ്പെടുത്താവുന്ന വരുമാനം വാഗ്ദാനം ചെയ്തേക്കാം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications