ഈ ശിശുദിനത്തിൽ നിങ്ങളുടെ കുട്ടികൾക്ക് സാമ്പത്തിക സുരക്ഷയൊരുക്കാം. നിലവിൽ നമുക്ക് ചുറ്റും നിരവധി നിക്ഷേപ പദ്ധതികളുണ്ട്. പലരും പല സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചു കൊണ്ടായിരിക്കും ഇത്തരം നിക്ഷേപങ്ങളുടെ ഭാഗമാവുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സുരക്ഷയും പ്രധാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നിക്ഷേപം ആരംഭിക്കാം. എന്നാൽ പെൺകുട്ടികൾക്ക് മാത്രമായി സാമ്പത്തിക സുരക്ഷയൊരുക്കാം. അതിനാണ് സുകന്യ സമൃദ്ധി യോജന.
സുകന്യ സമൃദ്ധി യോജന
ഇന്ത്യയിലെ ഏത് മാതാപിതാക്കൾക്കും 10 വയസ്സിൽ താഴെയുള്ള പെൺമക്കൾക്കായി സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം ആരംഭിക്കാം. നിലവിൽ 8.2% ശതമാനം പലിശയാണ് ഈ പദ്ധതി ഉറപ്പ് നൽകുന്നത്. എന്നാൽ നിക്ഷേപത്തിന് പരിധിയുണ്ട്. പ്രതിവർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപയും നിങ്ങൾക്ക് നിക്ഷേപിക്കാം. ഈ പദ്ധതി പ്രകാരം 15 വർഷം വരെ നിങ്ങൾക്ക് നിക്ഷേപിക്കാം. എന്നാൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള സ്കീം ആണ്.
അതായത് മകൾക്ക് 21 വയസ്സാവുമ്പോൾ ഈ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാവും. ഏറ്റവും കുറഞ്ഞ വയസ്സിൽ തന്നെ നിക്ഷേപം ആരംഭിച്ചാൽ വേഗം തന്നെ കാലാവധി പൂർത്തിയാവുകയും ആ തുക പെട്ടെന്ന് തന്നെ ഉപയോഗിക്കാനും സാധിക്കും.
ജനന സമയത്ത് ആരംഭിക്കാം....
ജനിച്ച സമയം മുതൽ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാം. എങ്കിൽ നിങ്ങളുടെ മകൾക്ക് 21 വയസ്സ് പൂർത്തിയാവുമ്പോൾ വലിയൊരു തുക ഉറപ്പായും ലഭിക്കും. 1000, 2000, 3000, 5000 എന്നീ തുകകൾ നിങ്ങൾക്ക് സുകന്യ സമൃദ്ധിയിൽ നിക്ഷേപിക്കാം. ഈ തുകകൾ നിക്ഷേപിക്കുന്നതിലൂടെ കാലാവധി പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് എത്ര ലാഭം കിട്ടുമെന്ന് പരിശോധിക്കാം.

- 1000 രൂപ നിക്ഷേപിച്ചാൽ എത്ര കിട്ടും?
ഈ സ്കീമിൽ പ്രതിമാസം 1000 രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം 12,000 രൂപയാവും. സ്കീമിന്റെ കാലാവധി പൂർത്തിയാമ്പോൾ നിങ്ങൾ മൊത്തം 1,80,000 രൂപ നിക്ഷേപിച്ചിട്ടുണ്ടാവും. പലിശ മാത്രം 3,74,206 രൂപ നിങ്ങൾക്ക് ലഭിക്കും. ഇതേ പലിശ നിരക്കോടെ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുകയായി 5,54,206 രൂപ നേടാനും സാധിക്കും.
- 2000 രൂപ നിക്ഷേപിച്ചാൽ എത്ര ലാഭം കിട്ടും?
സുകന്യ സമൃദ്ധി യോജനയിൽ നിങ്ങളുടെ പെൺമക്കൾക്കു വേണ്ടി പ്രതിമാസം 2000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തേക്ക് നിങ്ങളുടെ നിക്ഷേപ തുക 24,000 രൂപയാവും. മൊത്തം നിക്ഷേപം 3,60,000 രൂപയും പലിശ വരുമാനം 7,48,412 രൂപയും ആയിരിക്കും. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ ആകെ തുക 11,08,412 രൂപയായിരിക്കും.
- 3000 രൂപ നിക്ഷേപിച്ചാൽ ?
പ്രതിമാസം സുകന്യ സമൃദ്ധി യോജനയിൽ ഓരോ മാസവും 3000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തേക്ക് 36,000 രൂപ നിങ്ങൾ നിക്ഷേപിക്കും. അപ്പോൾ നിങ്ങളുടെ മൊത്തം നിക്ഷേപം 5,40,000 രൂപയായിരിക്കും. 11,22,619 രൂപ മാത്രം പലിശയിനത്തിൽ കണക്കാക്കും. എങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ആകെ തുക 16,62,619 രൂപയായിരിക്കും.
- 4000 രൂപ നിക്ഷേപിച്ചാൽ?
സുകന്യ സമൃദ്ധി യോജനയിൽ 4000 രൂപ പ്രതിമാസം നിക്ഷേപിക്കാം. എങ്കിൽ പ്രതിവർഷം 48,000 രൂപയാവും നിങ്ങളുടെ നിക്ഷേപം. 15 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 7,20,000 രൂപയാകും. ഇതിൽ പലിശ മാത്രം 14,96,825 രൂപയായിരിക്കും. കാലാവധി പൂർത്തിയാകുമ്പോൾ, മൊത്തം 22,16,825 രൂപ മകളുടെ ഭാവി സുരക്ഷിതമാക്കാൻ ലഭിക്കും.
- 5000 രൂപ നിക്ഷേപിച്ചാൽ എത്ര ലാഭം നേടാം?
പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ ഓരോ വർഷവും 60,000 രൂപയാകും നിക്ഷേപം. എങ്കിൽ 15 വർഷം കൊണ്ടുള്ള നിങ്ങളുടെ നിക്ഷേപം 9,00,000 രൂപയാവും. ഈ നിക്ഷേപത്തിലൂടെ 18,71,031 രൂപ പലിശ ഉറപ്പാക്കാം. മാത്രമല്ല കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം തുകയായി 27,71,031 രൂപയും ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications