രാജ്യത്തെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി ചെറുകിട സമ്പാദ്യ പദ്ധതികൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ദീർഘകാല നിക്ഷേപ പദ്ധതികളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാം എന്നതിനൊപ്പം തന്നെ നികുതി ഇളവുകളും ഈ ചെറുകിട സമ്പാദ്യ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു.
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ) എന്നത് പെൺകുട്ടികൾക്കുള്ള നികുതി രഹിത ചെറുകിട സമ്പാദ്യ പദ്ധതിയാണ്. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ 8.2% ആകർഷകമായ പലിശ നിരക്ക് സുകന്യ സമൃദ്ധി യോജന വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിക്കുന്ന പ്രധാന തുകയ്ക്ക് സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവിന് അർഹതയുണ്ട്. അതോടൊപ്പം ലഭിക്കുന്ന പലിശയും നികുതി രഹിതമാണ്. ഉയർന്ന പലിശനിരക്കും നികുതി ആനുകൂല്യങ്ങളും സുകന്യ സമൃദ്ധി യോജനയെ പെൺകുഞ്ഞുങ്ങളുള്ള രക്ഷിതാക്കൾക്ക് വളരെ ഉപയോഗപ്രദമാണ്.

ഇന്ത്യക്കാർക്ക് മാത്രം
സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നതിന്, നിങ്ങൾ ഒരു ഇന്ത്യക്കാരനും പെൺകുട്ടിയുടെ മാതാപിതാക്കളോ നിയമപരമായ രക്ഷിതാവോ ആയിരിക്കണം. ഒരു രക്ഷിതാവിന് മകള്‍ ജനിച്ചയുടന്‍ തന്നെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ തുറക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ മകളുടെ പേരില്‍ 15 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ പെണ്‍കുട്ടിക്ക് 14 വയസ് തികയുന്നത് വരെ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കൂ.
പോസ്റ്റ് ഓഫീസുകളിലോ ഏതെങ്കിലും നിയുക്ത ബാങ്ക് ശാഖകളിലോ നിങ്ങൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാം.
ഒരു വർഷം പരമാവധി 1.5 ലക്ഷം രൂപ സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാമെന്നതും ശ്രദ്ധേയമാണ്. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ പിന്‍വലിക്കാം.
പലിശ നിരക്ക്
2024 ജനുവരി-മാർച്ച് പാദത്തിൽ സുകന്യ സമൃദ്ധി അക്കൗണ്ടിൽ 8.2% പലിശ ലഭിക്കും. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്കരിക്കപ്പെടുമെന്നും എസ്.എസ്.വൈ വരിക്കാർക്ക് പുതിയ നിരക്ക് ബാധകമാണെന്നും ഓർമ്മിക്കുക.
നികുതി ആനുകൂല്യങ്ങൾ
1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപകന് 1.5 ലക്ഷം രൂപയുടെ നികുതിയിളവ് ക്ലെയിം ചെയ്യാം.പദ്ധതി വഴി ലഭിക്കുന്ന പലിശയും നികുതി രഹിതമാണ്. കൂടാതെ, കാലാവധി പൂർത്തിയാകുമ്പോൾ പെൺകുട്ടിക്ക് ലഭിക്കുന്ന തുകയ്ക്ക് (പ്രിൻസിപ്പൽ + പലിശ) നികുതിയില്ല. സുകന്യ യോജന അക്കൗണ്ടിൽ നിന്നുള്ള ഭാഗിക പിൻവലിക്കലും നികുതി രഹിതമാണ്.
അക്കൗണ്ട് തുറന്ന് അഞ്ച് വർഷത്തിന് ശേഷം ഇനിപ്പറയുന്ന വ്യവസ്ഥകളിൽ എസ്എസ്‌വൈ അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ക്ലോസ് ചെയ്യാം.
1. അക്കൗണ്ട് ഉടമയുടെ മരണത്തിൽ (മരണ തീയതി മുതൽ പേയ്മെന്റ് തീയതി വരെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് ബാധകമായിരിക്കും)
2. അക്കൗണ്ട് ഉടമയുടെ ജീവൻ അപകടപ്പെടുത്തുന്ന രോഗം.
3. അക്കൗണ്ട് പ്രവർത്തിപ്പിച്ച രക്ഷിതാവിന്റെ മരണം.
മകൾക്കായി 46 ലക്ഷം നേടാം
പ്രതിമാസം സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ 8,333 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരു വർഷം ആകെ 1 ലക്ഷം രൂപ നിക്ഷേപിക്കണം. ഈ നിക്ഷേപം 15 വർഷത്തേക്ക് തുടരണം. സുകന്യ സമൃദ്ധി യോജനയുടെ കാലാവധി പൂർത്തിയാകുമ്പോൾ, അതായത് 21 വർഷത്തിന് ശേഷം ആകെ 46.5 ലക്ഷം രൂപ ലഭിക്കും.
നിക്ഷേപിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് മാത്രമേ ഈ ചെറുകിട സമ്പാദ്യ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.
2. പദ്ധതിക്ക് 21 വർഷത്തെ നീണ്ട ലോക്ക്-ഇൻ കാലയളവ് ഉണ്ട്. അതായത് എസ്.എസ്.വൈ ദീർഘകാല നിക്ഷേപത്തിനോ മകളുടെ ഭാവി ലക്ഷ്യങ്ങൾ നിറവേറ്റാനോ ഉള്ളതാണ്.
3. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ജി-സെക്കൻ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ പാദത്തിലും നിരക്ക് പരിഷ്കരിക്കും, നിലവിലുള്ള നിക്ഷേപകർക്ക് ഇത് ബാധകമാകും. അതിനാൽ, നിങ്ങൾ നിക്ഷേപിക്കുന്ന പലിശ നിരക്ക് നിക്ഷേപത്തിൻ്റെ മുഴുവൻ കാലാവധിക്കും നിശ്ചയിക്കപ്പെടില്ല.
4. നികുതി ഇളവിന് യോഗ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications