മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഇതിനായി പല നിക്ഷേപ മാർഗങ്ങളും അവർ തേടാറുണ്ട്. രാജ്യത്തെ ജനങ്ങൾക്കായി നിരവധി നിക്ഷേപ സ്കീമുകൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളിൽ നിക്ഷേപിക്കുന്നത് മികച്ച ആനുകൂല്യങ്ങൾ നൽകും. അത്തരത്തിലുള്ള ഒരു സർക്കാർ സ്കീമായ സുകന്യ സമൃദ്ധി യോജനയെക്കുറിച്ചാണ് ഇനി പറയുന്നത്.
പെൺകുട്ടികൾക്ക് വേണ്ടിയുള്ള സ്കീം ആണിത്. രാജ്യത്തെ ഏതൊരു പൗരനും 10 വയസ്സോ അതിൽ താഴെയോ പ്രായമുള്ള പെൺമക്കൾക്കായി ഈ സ്കീമിൽ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴിൽ, പ്രതിവർഷം കുറഞ്ഞത് 250 രൂപ നിക്ഷേപിക്കാം. പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മറ്റെല്ലാ സർക്കാർ പദ്ധതികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പലിശ നൽകുന്ന സ്കീമുകളിൽ ഒന്നാണിത്. ഇതാണ് സുകന്യ സമൃദ്ധി യോജനയുടെ ഏറ്റവും വലിയ സവിശേഷത. അക്കൗണ്ട് ഉടമകൾക്ക് എല്ലാ വർഷവും 8.2 ശതമാനം പലിശ ലഭിക്കും. ഈ സ്കീമിൽ കുറച്ച് വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ പെൺമക്കൾക്ക് 71 ലക്ഷം രൂപ നേടാൻ കഴിയും.

എന്താണ് സുകന്യ സമൃദ്ധി യോജന പദ്ധതി?
കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും തന്റെ മകളുടെ പേരിൽ നിക്ഷേപം തുടങ്ങാം. പോസ്റ്റ് ഓഫീസിന്റെ ഏത് ശാഖയിലും അക്കൗണ്ട് തുറക്കാവുന്നതാണ്. ഈ സ്കീമിന് കീഴിൽ, 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷം പൂർത്തിയാകുമ്പോൾ പലിശ അടക്കം മുഴുവൻ തുകയും ലഭിക്കും.
സ്കീമുമായി ബന്ധപ്പെട്ട ചില പ്രത്യേക നിയമങ്ങൾ
ഓരോ പാദത്തിലും സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് നൽകുന്ന പലിശ സർക്കാർ പരിഷ്കരിക്കാറുണ്ട്. പലിശ കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയിലും വ്യത്യാസം വരും. എല്ലാ വർഷവും ഏപ്രിൽ 5-ന് മുമ്പായി അക്കൗണ്ടിൽ തുക നിക്ഷേപിക്കണം, അതുവഴി പരമാവധി പലിശ നേടാനാകും. അക്കൗണ്ട് തുറക്കുന്ന സമയത്ത് നിങ്ങളുടെ മകൾക്ക് 1 വയസ് പൂർത്തിയായിട്ടില്ലെങ്കിൽ, മകൾക്ക് 21 വയസ് തികയുമ്പോഴല്ല, അക്കൗണ്ട് 21 വർഷം പൂർത്തിയാകുമ്പോഴാണ് മകൾക്ക് മെച്യൂരിറ്റി തുക ലഭിക്കുക.
71 ലക്ഷം എങ്ങനെ നേടാം?
ഈ സ്കീമിൽ 15 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. അതിലൂടെ പരമാവധി നേട്ടം കൊയ്യാനാകും. എല്ലാ സാമ്പത്തിക വർഷവും ഏപ്രിൽ അഞ്ചിന് മുമ്പ് ഈ തുക അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോൾ മാത്രമേ പരമാവധി പലിശ നേടാൻ കഴിയൂ. 15 വർഷത്തേക്ക് ഈ തുക നിക്ഷേപിക്കുമ്പോൾ, മൊത്തം നിക്ഷേപം 22,50,000 ആയിരിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 71,82,119 രൂപ ലഭിക്കും. ഇതിൽ പലിശയിനത്തിൽ ലഭിക്കുന്ന തുക 49,32,119 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ഈ തുക പൂർണമായും നികുതി രഹിതമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
