സ്ത്രീകൾക്കായി മികച്ച നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അവയെല്ലാം സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ളതാണ്. ബാങ്കുകളിൽ സ്ത്രീകൾക്ക് മാത്രമായുള്ള നിക്ഷേപങ്ങൾ പൊതുവേ കുറവാണ്. പക്ഷേ പോസ്റ്റ് ഓഫീസ് അത്തരം പ്രത്യേക നിക്ഷേപങ്ങൾ കാലങ്ങളായി ഉറപ്പാക്കുന്നുണ്ട്. സ്ത്രീകൾക്കു വേണ്ടിയുള്ള രണ്ട് നിക്ഷേപങ്ങളാണ് സുകന്യ സമൃദ്ധി യോജനയും പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ യോജനയും. രണ്ടും പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ പദ്ധതികളാണ്.
ഈ രണ്ട് സ്കീമുകളും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം രൂപപ്പെടുത്തിയതാണ്. സാമ്പത്തിക സുരക്ഷ ഉറപ്പ് നൽകുന്ന സർക്കാർ പിന്തുണയുള്ള നിക്ഷേപങ്ങളാണ് ഇവ രണ്ടും. ആകർഷകമായ പലിശ നിരക്കുകൾ രണ്ട് സ്കീമുകളും നൽകുന്നുണ്ട്. രണ്ട് സ്കീമുകളും വേറിട്ട ആനുകൂല്യങ്ങളാണ് തരുന്നത്. അതിനാൽ തന്നെ ഈ രണ്ട് സ്കീമിലും 51,000 രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേൺ, എത്ര കാലാവധിയുണ്ട്, എത്ര രൂപ വരെ പിൻവലിക്കാം എന്നീ കാര്യങ്ങൾ താരതമ്യം ചെയ്യാം.
മാത്രമല്ല കുറഞ്ഞ കാലത്തേക്കുള്ള നിക്ഷേപങ്ങൾക്ക് വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നുണ്ടോ എന്നും പരിശോധിക്കാം. അതിലൂടെ ഇതിൽ സ്ത്രീകൾക്ക് അനുയോജ്യമായ നിക്ഷേപം എതാണെന്ന് തിരിച്ചറിയാം.
1) പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ യോജന
പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ യോജന സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാമ്പത്തിക സുരക്ഷ നൽകുന്നതിനായി ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് ആരംഭിച്ചതാണ്. 2023 ഏപ്രിൽ 1 മുതൽ പോസ്റ്റ് ഓഫീസുകളിലും മറ്റു ചില ബാങ്കുകളിലും ഈ സ്കീമുകൾ ലഭ്യമാണ്. 2025 മാർച്ച് 31 വരെയാണ് ഈ സ്കീം പ്രവർത്തിക്കുന്നത്. ഇത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമാണ്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് മകളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കും. സ്ത്രീകൾക്ക് പ്രായപരിധിയില്ല. പോസ്റ്റ് ഓഫീസിലോ മറ്റു തിരഞ്ഞെടുത്ത ബാങ്കുകളിലും ഇതിന്റെ അപേക്ഷാ ഫോം ലഭ്യമാണ്. നിങ്ങൾക്ക് ആവശ്യമായ രേഖകളും നിക്ഷേപ തുകയും സഹിതം അവ പൂരിപ്പിച്ച് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

പലിശയും കാലാവധിയും
7.5% നിരക്കിലാണ് ഈ നിക്ഷേപം പ്രധാനമായും പലിശ ഉറപ്പാക്കുന്നത്. ഓരോ പാദത്തിലുമാണ് നിങ്ങൾക്ക് പലിശ നൽകുന്നത്. നിക്ഷേപ പരിധി കുറഞ്ഞത് 1,000 രൂപയും പരമാവധി 2 ലക്ഷം രൂപയുമാണ്. ഈ നിക്ഷേപങ്ങൾക്ക് 2 വർഷത്തെ കാലാവധിയാണ് വരുന്നത്. കാലാവധി പൂർത്തിയാവുന്നതിനു മുന്നേ സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ 1 വർഷത്തിന് ശേഷം 40% വരെ ഭാഗികമായി പിൻവലിക്കാം. അക്കൗണ്ട് ഉടമ മരണപ്പെട്ടാലോ, അല്ലെങ്കിലും അതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായാൽ കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇങ്ങനെ ക്ലോസ് ചെയ്താൽ പലിശ നിരക്കിൽ നിന്ന് 2% കുറയും.
2) സുകന്യ സമൃദ്ധി യോജന
ഇത് പെൺകുട്ടികൾക്കായി മാത്രമുള്ള നിക്ഷേപമാണ്. കുട്ടിയ്ക്ക് 10 വയസ്സാവുന്നതിനു മുന്നേ സുകന്യ സമൃദ്ധി യോജന ആരംഭിക്കണം. കുട്ടികൾക്ക് സമ്പാദ്യശീലം വളർത്താൻ ഏറ്റവും മികച്ച സ്കീമാണിത്. 18 വയസ്സിനു മുന്നേ അക്കൗണ്ട് ആരംഭിക്കുന്നതിനാൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് മകളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ടിന്റെ പരിപാലനവും മാതാപിതാക്കൾ ഏറ്റെടുക്കണം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം കുട്ടിയ്ക്ക് ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഈ പദ്ധതിയ്ക്ക് നികുതി ഇളവ് ഉറപ്പാക്കുന്നു.
പലിശ
പ്രതിവർഷം 7.6% നിരക്കിലാണ് സുകന്യ സമൃദ്ധി യോജന പലിശ ഈടാക്കുന്നത്. 21 വർഷത്തെ കാലാവധിയാണ് ഈ നിക്ഷേപത്തിനുള്ളത്. കുറഞ്ഞത് 250 രൂപ മുതൽ പ്രതിവർഷം പരമാവധി 1,50,000 രൂപ വരെ ഈ സ്കീമിൽ നിക്ഷേപിക്കാം. 21 വർഷത്തേക്ക് വലിയ തുക സമ്പാദിക്കാം.
പണം പിൻവലിക്കാം....
പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50% പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ ബാക്കി തുകയും പിന്‍വലിക്കാം. 18 വയസ്സിനു ശേഷം പെൺകുട്ടി വിവാഹിതയായാൽ കാലാവധിയ്ക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം.
രണ്ട് നിക്ഷേപങ്ങളിലും 51,000 രൂപ നിക്ഷേപിക്കാം.....
മഹിളാ സമ്മാൻ യോജനയിൽ രണ്ട് വർഷത്തേക്ക് 51,000 രൂപ നിക്ഷേപിച്ചാൽ 8171 രൂപ പലിശ മാത്രം ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം 59171 രൂപ ലഭിക്കും. സുകന്യ സമൃദ്ധി അക്കൗണ്ടിൽ 51,000 രൂപ നിക്ഷേപിച്ചാൽ മൊത്തം പലിശ മാത്രം 15,90,377 രൂപ ലഭിക്കും. കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 23,55,377 രൂപ ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications