കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധാലുക്കളാവുന്നു. അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സുരക്ഷിതമായതും എന്നാൽ ഉയർന്ന വരുമാനം നൽകുന്നതുമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ല തീരുമാനമാണ്. കുട്ടികൾക്കു വേണ്ടിയുള്ള സമ്പാദ്യ പദ്ധതികൾ താരതമ്യേന കുറവാണെങ്കിലും സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്വൽ ഫണ്ടുകൾ എന്നിവയെല്ലാം മികച്ച നേട്ടം നൽകുന്നവയാണ്.
വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകളും മറ്റും സാമ്പത്തിക ആസൂത്രണത്തെ കൂടുതൽ നിർണ്ണായകമാക്കുന്നു. അതിനാൽ ദീർഘകാല സമ്പാദ്യ പദ്ധതികൾക്ക് മാതാപിതാക്കൾ പ്രാധാന്യം നൽകുന്നത്. രക്ഷിതാക്കൾക്ക് തങ്ങളുടെ പ്രതിമാസ വരുമാനത്തിൽ നിന്നും നിശ്ചിത തുക എല്ലാ മാസവും മാറ്റി വെച്ചാൽ കുട്ടികൾ വലുതാവുമ്പോഴേക്കും അവരുടെ ആവശ്യങ്ങൾക്ക് വലിയൊരു കോർപ്പസ് ഉണ്ടാക്കാൻ സാധിക്കും.
കുട്ടികൾക്കായി സമ്പാദിക്കാം
സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായി മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സും അതിൽ താഴെയും പ്രായമുള്ള പെൺകുട്ടികൾക്ക് ഈ പദ്ധതിയുടെ ഭാഗമാവാം. പ്രതിവർഷം 8.2% പലിശ നിരക്കാണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. ഓരോ വർഷവും അക്കൗണ്ട് ഉടമക്ക് 1.5 ലക്ഷം വരെ നിക്ഷേപിക്കാൻ അനുവാദമുണ്ട്. പെൺകുട്ടി മൈനറായതിനാൽ കുട്ടിയുടെ രക്ഷിതമാവിന് മാത്രമേ അക്കൗണ്ട് കൈകാര്യം ചെയ്യാൻ സാധിക്കൂ.
21 വർഷം വരെ നിക്ഷേപം തുടരാൻ അനുവാദമുണ്ട്. എന്നാൽ ആദ്യത്തെ 15 വർഷം വരെ മാത്രമാണ് ഈ സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്. നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങളും സുകന്യ സമൃദ്ധി യോജനയിലൂടെ ഉറപ്പാക്കാം.

പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്): ഈ സ്കീമിൽ ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപിക്കാം. കുട്ടികളുടെ ഭാവിക്ക് വേണ്ടി മാതാപിതാക്കൾക്കും പിപിഎഫിൽ നിക്ഷേപം തുടങ്ങാം. പ്രതിവർഷം 7.1% പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ഈ സ്കീമിൽ ഓരോ വർഷവും 1.5 ലക്ഷം വരെ നിക്ഷേപിക്കാം. ഇതൊരു ദീർഘകാല പദ്ധതിയാണ്.
ആദ്യത്തെ 15 വർഷം വരെ ലോക്ക്-ഇൻ- പിരിയഡായിരിക്കും. പക്ഷേ, നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് 5 വർഷത്തെ ഓരോ ബ്ലോക്കുകളാക്കി കാലാവധി നീട്ടാം. ഇത് വരുമാനം വർദ്ധിക്കാൻ കാരണമാവുന്നു. നിക്ഷേപങ്ങൾക്ക് ആദായ നികുതി വകുപ്പ് സെക്ഷൻ 80 സി പ്രകാരം ഇളവുകളും ലഭിക്കും.
മ്യൂച്വൽ ഫണ്ട്: ഈ രണ്ട് നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി വിപണിയുമായി ബന്ധപ്പെട്ട പദ്ധതിയാണ് മ്യൂച്വൽ ഫണ്ടുകൾ. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് അപകട സാധ്യത വളരെ കൂടുതലാണ്. സാധാരണയായി 12% റിട്ടേൺ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അത് 13%, 14% എന്നിങ്ങനെയും ഉയർന്നേക്കാം.
പക്ഷേ വിപണിയിലെ അസ്ഥിരത കാരണം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പല മാതാപിതാക്കളും മടിക്കുന്നു. വിപണിയിൽ ഇടിവുണ്ടാവുമ്പോൾ പലരും നിക്ഷേപം നിർത്തുന്നതിനാലാണ് നഷ്ടം സംഭവിക്കുന്നത്. തുടർച്ചയായി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ വലിയ തുകയായിരിക്കും കോർപ്പസായി ലഭിക്കുന്നത്.
ഒരുപോലെ നിക്ഷേപിക്കാം
ഒരു നിക്ഷേപം എന്ന ചിന്ത മാറ്റി വെച്ച് രണ്ട് സ്കീമുകളിൽ ഒരുപോലെ നിക്ഷേപിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അപ്രതീക്ഷിത വരുമാനം ഉറപ്പാക്കാം. അതായത് നിങ്ങളുടെ മകൾക്കു വേണ്ടി സുരക്ഷിതമായ സമ്പാദ്യ പദ്ധതിയെന്ന നിലയിൽ സുകന്യ സമൃദ്ധി യോജനയിൽ 5,000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കുക. അതേ സമയം എസ്ഐപിയിലും നിക്ഷേപം തുടങ്ങുക. എന്നിട്ട് ഓരോ വർഷവും എസ്ഐപി വർദ്ധിപ്പിച്ച് വരുമാനം വളർത്തുക.
സുകന്യ സമൃദ്ധി യോജനയിൽ സ്ഥിരമായ വരുമാനം ലഭിക്കുമ്പോൾ എസ്ഐപിയിലൂടെ ഓരോ വർഷവും വരുമാനം വർദ്ധിച്ചു കൊണ്ടിരിക്കും. ഇത്തരത്തിൽ നടപ്പിലാക്കിയാൽ കുട്ടിയുടെ വിദ്യാഭ്യാസത്തിനും ഭാവി ആവശ്യങ്ങൾക്കും വായ്പ എടുക്കുകയോ, സ്വർണം പണയം വെക്കുകയോ അല്ലെങ്കിൽ കടം വാങ്ങിക്കുകയോ ചെയ്യേണ്ടി വരില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
