'മാസത്തിൽ വെറും 500 മുടക്കിയാൽ മതി, 7 ലക്ഷമായി തിരികെ ലഭിക്കും', വേറെവിടെ കിട്ടും ഈ ലാഭം

അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് നമ്മൾ സാധാരണക്കാർ. അതുകൊണ്ട് തന്നെ നിക്ഷേപങ്ങൾ എന്ന വാക്ക് പോലും നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാൽ എസ് ഐ പികളുടെ കടന്നു വരവ് ഈ പ്രാകൃത ചിന്തയെ തിരുത്തുകയും, എല്ലാവർക്കും കുറഞ്ഞ തുകകൾ വരെ നിക്ഷേപത്തിന് ലഭ്യമാക്കുകയും ചെയ്തു.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നിക്ഷേപ രീതികളിൽ ഒന്നാണ്. ചെറിയ തുക മുതൽ നിക്ഷേപം ആരംഭിച്ച് ദീർഘകാലം തുടർന്നാൽ വലിയ ഫണ്ടായി വളരാം എന്നതാണ് ഇതിന്റെ പ്രത്യേകത. വെറും ₹500 രൂപ മാസത്തിൽ നിക്ഷേപിച്ചാൽ 10, 20 വർഷത്തിന് ശേഷം എത്ര ലാഭം ലഭിക്കും എന്ന് വിശദമായി പരിശോധിക്കാം.

എസ് ഐ പി എന്നാൽ എന്താണ്? എങ്ങനെ പ്രവർത്തിക്കുന്നു?

എസ് ഐ പി എന്നത് ഒരു നിശ്ചിത തുക സ്ഥിരമായി നിക്ഷേപിച്ച് ഓഹരി വിപണി അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ വഴി ലാഭം നേടാനുള്ള പദ്ധതി ആണ്. വിപണി നിലയനുസരിച്ച് ഓരോ മാസവും യൂണിറ്റുകൾ വാങ്ങുന്നു. അതിന്റെ ലാഭം നേടുന്നു.

എസ് ഐ പിയുടെ പ്രധാന ആനുകൂല്യങ്ങൾ

*പവർ ഓഫ് കോമ്പൗണ്ടിങ്

പലിശയ്ക്കും പലിശ നേടുന്നതിനാൽ ദീർഘകാലം തുടർന്നാൽ വലിയ നേട്ടം ലഭിക്കും.

*റുപ്പി കോസ്റ്റ് ആവറേജിങ്

വിപണി താഴുമ്പോൾ കൂടുതൽ യൂണിറ്റുകൾ വാങ്ങാനും, ഉയരുമ്പോൾ ലാഭമെടുക്കാനുമുള്ള സംവിധാനം.

*ലോ ഇൻവെസ്റ്റ്മെന്റ്, ഹൈ റീട്ടേൺ

ചെറിയ തുക മുതൽ നിക്ഷേപം ആരംഭിക്കാം.

*സേഫ് & ഡിസിപ്ലൈൻഡ് ഇൻവെസ്റ്റ്മെന്റ്

ക്രമമുറയുള്ള നിക്ഷേപം സംരക്ഷിതവും മികച്ചവുമാണ്.

₹500 എസ് ഐ പി 10 വർഷത്തിന് ശേഷം എത്ര ലഭിക്കും?

നിങ്ങൾ ₹500 രൂപ എസ് ഐ പി ആയി 10 വർഷം തുടർന്നാൽ ആകെ നിക്ഷേപ തുക ₹60,000 ആകും. എന്നാൽ മ്യൂച്വൽ ഫണ്ടുകളുടെ ശരാശരി വളർച്ച നിരക്ക് 12%-15% കണക്കാക്കി നോക്കുമ്പോൾ ഇതിന്റെ മൂല്യം ₹1,15,000 - ₹1,39,000 വരെ ആകും.

'മാസത്തിൽ വെറും 500 മുടക്കിയാൽ മതി, 7 ലക്ഷമായി തിരികെ ലഭിക്കും', വേറെവിടെ കിട്ടും ഈ ലാഭം

എസ് ഐ പി കണക്കാക്കുന്നത് എങ്ങനെ?

എസ് ഐ പിയിൽ ലാഭം കോമ്പൗണ്ട് ഇന്ററസ്റ്റ്‌ നോക്കിയാണ് നിശ്ചയിക്കുന്നത്. അതായത്, ഓരോ മാസവും നിക്ഷേപിക്കുന്ന തുകക്കും അതിന്റെ പലിശക്കും വീണ്ടും പലിശ ലഭിക്കും.

എസ് ഐ പി ദീർഘകാലം തുടർന്നാൽ എത്ര ലഭിക്കും?

10 വർഷം തുടർന്നാൽ ₹1,15,000 - ₹1,39,000 വരെയാണ് പ്രതീക്ഷിക്കാവുന്നത്. എന്നാൽ 15 വർഷം തുടർന്നാൽ ഇത് ₹2,35,000 - ₹3,27,000 വരെയും 20 വർഷം തുടരുമ്പോൾ ₹4,50,000 - ₹7,00,000 വരെയും വളരും.

എസ് ഐ പി തുക വർദ്ധിപ്പിച്ചാൽ എത്ര ലഭിക്കും?

എസ് ഐ പി നിക്ഷേപ തുക കൂടുമ്പോൾ വളർച്ചയും ഗണ്യമായി വർദ്ധിക്കും. ₹1000 എസ് ഐ പി 10 വർഷം തുടർന്നാൽ ₹2,30,000 - ₹2,78,000 വരെയാകും. ₹2000 എസ് ഐ പി തുടർന്നാൽ ₹4,60,000 - ₹5,56,000 വരെയും 20 വർഷം തുടർന്നാൽ ₹18,00,000 വരെയും എത്താം.

എസ് ഐ പി എങ്ങനെ ആരംഭിക്കാം?

എസ് ഐ പി ആരംഭിക്കാൻ ബാങ്ക് ഇ സി എസ് സംവിധാനം ഉപയോഗിച്ച് ഓട്ടോമാറ്റിക് പണമിടപാട് ക്രമീകരിക്കാം. നിങ്ങൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മുഖേനയും നിക്ഷേപം തുടങ്ങാം. Zerodha Coin, Groww, Paytm Money, Kuvera, MyCAMS പോലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് എളുപ്പത്തിൽ എസ് ഐ പി ആരംഭിക്കാം.

മികച്ച എസ് ഐ പി മ്യൂച്വൽ ഫണ്ട്സ് (12-15% CAGR)

*മിറ അസറ്റ് എമെർജിങ് ബ്ലൂചിപ് ഫണ്ട്‌
*ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ബ്ലൂചിപ് ഫണ്ട്‌
*ആക്സിസ് ഗ്രോത്ത് ഓപ്പർച്ചുനിറ്റീസ് ഫണ്ട്‌
*എസ് ബി ഐ സ്മാൾ ക്യാപ് ഫണ്ട്‌
*പരാഗ് പരിഖ് ഫ്ലെക്സിൽ ക്യാപ് ഫണ്ട്‌

നിങ്ങളുടെ റിസ്ക് സഹിഷ്ണുത മനസ്സിലാക്കി ഫണ്ടുകൾ തിരഞ്ഞെടുക്കുക. ഫിനാൻഷ്യൽ അഡ്വൈ്സറുടെ സഹായം എടുക്കുന്നത് ഉചിതമാണ്.

ക്രെഡിറ്റ് കാർഡും കടം വാങ്ങുന്നതും അപകടകരമായേക്കാം; ഇതാ 10 കാരണങ്ങൾ

എസ് ഐ പി കൂടുതൽ ഫലപ്രദമാക്കാൻ ചില തന്ത്രങ്ങൾ

*എസ് ഐ പി ദീർഘകാലം തുടരുക

വിപണി ഇടിവ് വന്നാലും നിക്ഷേപം തുടരുക.

*വൈവിധ്യം പാലിക്കുക -

ലാർജ് ക്യാപ്, മിഡ്‌ ക്യാപ്, സ്മാൾ ക്യാപ് എന്നിവയുടെ സമതുലിതമായ സംയോജനം ഉണ്ടാക്കുക.

*എസ് ഐ പി സ്റ്റെപ് അപ്പ്‌ ചെയ്യുക

വർഷത്തിൽ 10-15% തുക വർദ്ധിപ്പിക്കുക.

*നികുതി മനസ്സിലാക്കുക

എസ് ഐ പി ലാഭം ലോങ് ടെർമ് ക്യാപിറ്റൽ ഗൈൻസ് നികുതിക്ക് വിധേയമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X