നിങ്ങളുടെ സമ്പാദ്യ ശീലം വളർത്താൻ എപ്പോഴും മികച്ച ഓപ്ഷനാണ് എഫ്.ഡി. നിലവിലെ വിപണിയുടെ വളർച്ച അനുസരിച്ച് നോക്കിയാൽ ഉയർന്ന പലിശ നിരക്കുള്ള എഫ്.ഡി അഥവാ സ്ഥിര നിക്ഷേപങ്ങളിൽ തന്നെ നിക്ഷേപിക്കണം. പ്രതിമാസം ഉയർന്ന പലിശ ലഭിക്കുമെങ്കിൽ എഫ്.ഡി തന്നെയാണ് ലാഭം. നിലവിൽ എല്ലാ ബാങ്കുകളും നോൺ ബാങ്കിംഗ് ഫിനാൻസുകളും എഫ്.ഡി സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വിദേശ നിക്ഷേപകരുടെ വിൽപനയിൽ ഇക്വിറ്റി മാർക്കറ്റുകൾ കുറയുകയും നിഫ്റ്റി50 അതിൻ്റെ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് 8 ശതമാനം ഇടിഞ്ഞിരിക്കുകയും ചെയ്യുന്നതിനാൽ എഫ്.ഡിയിൽ നിക്ഷേപം നടത്തുന്നത് നിലവിലെ സാഹചര്യത്തിൽ നല്ല തീരുമാനമാണ്. ഓരോ ബാങ്കിന്റെയും എഫ്.ഡി പലിശ നിരക്ക് വ്യത്യസ്തമായിരിക്കും. ചില ബാങ്കുകൾ 2-3 വർഷത്തെ കാലാവധിയിൽ ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു, മറ്റു ചിലത് ദീർഘകാല നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കുകൾ നൽകുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്ക്, എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഇന്ത്യയിലെ മുൻനിര ബാങ്കുകളെല്ലാം ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുകളിൽ പറഞ്ഞ ബാങ്കുകൾ സാധാരണ ജനങ്ങൾക്കും മുതിർന്ന പൗരൻമാർക്കും നൽകുന്ന പലിശ നിരക്ക് എത്രയാണ്? പരിശോധിക്കാം...
1. എച്ച്.ഡി.എഫ്.സി ബാങ്ക്
സാധാരണക്കാർക്ക് 4 വർഷവും 7 മാസവും അല്ലെങ്കിൽ 55 മാസം എന്ന കണക്കിലുള്ള എഫ്.ഡി കാലാവധിയിലേക്ക് ഏറ്റവും ഉയർന്ന പലിശയായ 7.4 ശതമാനം വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരൻമാർക്ക് ഇതേ കാലാവധിയിലേക്ക് 7.90% പലിശ നിരക്കാണ് നൽകുന്നത്. ഈ വർഷം ജൂലൈ 24 ന് പ്രഖ്യാപിച്ച നിരക്കുകളനുസരിച്ച് മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിൻ്റുകൾ അധികമായി വാഗ്ദാനം ചെയ്യുന്നു.

2. ഐ.സി.ഐ.സി.ഐ ബാങ്ക്
ഐ.സി.ഐ.സി.ഐ ബാങ്ക് സാധാരണ പൗരൻമാർക്ക് 15 മുതൽ 18 മാസം വരെയുള്ള കാലയളവിലേക്ക് ഏറ്റവും ഉയർന്ന പലിശയായ 7.25% വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരൻമാർക്ക് ഇതേ കാലാവധിയിലേക്ക് 7.8% പലിശ നൽകുന്നു. മാത്രമല്ല മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിൻ്റുകൾ അധികമായി ലഭിക്കും.
3. കൊട്ടക് മഹീന്ദ്ര ബാങ്ക്
സാധാരണ പൗരൻമാർക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് അതിന്റെ ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.4 ശതമാനം നൽകുന്നു. ഇത് 390-391 ദിവസത്തെ കാലാവധിയിലേക്കാണ് ഈ എഫ്.ഡി സ്കീം. ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരൻമാർക്ക് 7.9 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു.
4. ഫെഡറൽ ബാങ്ക്
777 ദിവസവും 50 മാസം എന്ന കാലാവധിയിലേക്ക് ഈ ബാങ്കിൽ സാധാരണ പൗരൻമാർക്ക് എഫ്.ഡി ഏറ്റവും ഉയർന്ന പലിശനിരക്ക് 7.4 ശതമാനം വാഗ്ദാനം ചെയ്യുന്നു. ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരൻമാർക്ക് 7.9 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഒക്ടോബർ 16 മുതലാണ് ഈ നിരക്കുകൾ നിലവിൽ വന്നത്.
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)
ജൂൺ 15 മുതൽ നിലവിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം സാധാരണ പൗരൻമാർക്ക് 2-3 വർഷത്തെ കാലാവധിയിൽ 7 ശതമാനം ഉയർന്ന പലിശ നിരക്കാണ് എസ്.ബി.ഐ നൽകുന്നത്. ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരൻമാർക്ക് 7.5 ശതമാനം പലിശയും ഉറപ്പാക്കുന്നു.
6. ബാങ്ക് ഓഫ് ബറോഡ
ഒക്ടോബർ 14 മുതൽ നിലവിൽ വന്ന പുതിയ നിരക്കുകൾ അനുസരിച്ച് സാധാരണ പൗരൻമാർക്ക് 2-3 വർഷത്തെ എഫ്.ഡി കാലാവധിയിലേക്ക് ഈ ബാങ്ക് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.15%. ഇതേ കാലാവധിയിലേക്ക് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത് 7.65% പലിശയാണ്.
7. യൂണിയൻ ബാങ്ക്
2024 ഓഗസ്റ്റ് 2-ന് പ്രഖ്യാപിച്ച പുതുക്കിയ നിരക്ക് പ്രകാരം ഈ ബാങ്ക് 333 ദിവസത്തെ കാലാവധിയിലേക്ക് സാധാരണ പൗരൻമാർക്ക് നൽകുന്ന ഉയർന്ന പലിശ നിരക്ക് 7.4 ശതമാനമാണ്. ഇത് മുതിർന്ന പൗരന്മാർക്ക് 7.9% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications