സമ്പാദ്യം നിങ്ങളുടെ ഹ്രസ്വ-ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തികരിക്കുക മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കുന്നു. അതുകൊണ്ട് തന്നെ സമ്പാദ്യത്തിന് ധനകാര്യത്തിൽ സുപ്രധാന സ്ഥാനമുള്ളത്. മികച്ച സാമ്പത്തിക അടിത്തറ കെട്ടിപടുക്കുന്നതിനും കോടിപതിയാകാനും താൽപര്യമുള്ളവരാണോ നിങ്ങൾ? ചെറിയ നിക്ഷേപത്തിൽ നിന്ന് മികച്ച റിട്ടേൺസാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്? നിരവധി നിക്ഷേപ സാധ്യതകളും രീതികളും നിലവിലുള്ള ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയിൽ അത്തരം ആഗ്രഹങ്ങളൊന്നും ഒരു ബുദ്ധിമുട്ടാകുന്നില്ല. കൃത്യമായി സാമ്പത്തിക അച്ചടക്കവും വ്യക്തമായ സാമ്പത്തിക ആസൂത്രണവും അനായാസം നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എഥവ എസ്ഐപി ഇത്തരത്തിൽ ദീർഘകാലത്തേക്ക് നിക്ഷേപിച്ച് വലിയ സമ്പാദ്യം ഉറപ്പിക്കാൻ നിങ്ങളെ സഹായിക്കുന്ന നിക്ഷേപ രീതിയാണ്. എസ്ഐപി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ നിങ്ങളുടെ നിക്ഷേപം അതിവേഗം വളരുകയും മികച്ച റിട്ടേൺസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ അപകട സാധ്യതകൂടി മുന്നിൽ കണ്ടുകൊണ്ട് എസ്ഐപി തിരഞ്ഞെടുക്കാൻ. പരമാവധി നേരത്തെ നിക്ഷേപം ആരംഭിക്കാനും സ്ഥിരത നിലനിർത്താനും പറ്റുന്ന സാഹചര്യങ്ങളിൽ എല്ലാം നിക്ഷേപ തുക വർദ്ധിപ്പിക്കാനും ശ്രമിക്കണം. ഇത് മികച്ച റിട്ടേൺസ് ഉറപ്പാക്കാൻ നിക്ഷേപകനെ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അടിവരയിടുന്നു.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ) വഴി ദീർഘകാല സമ്പത്ത് ശേഖരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. എസ്ഐപികൾ നിക്ഷേപകർക്ക് ഇക്വിറ്റി മാർക്കറ്റ് വാഗ്ദാനം ചെയ്യുന്ന ശരാശരി വരുമാനം നേടാനുള്ള അവസരം നൽകുന്നു. എസ്ഐപികൾ വഴിയുള്ള അച്ചടക്കമുള്ള നിക്ഷേപത്തിലൂടെ, നിക്ഷേപകർക്ക് കാലക്രമേണ മികട്ട ഒരു കോർപ്പസ് നിർമ്മിക്കാൻ കഴിയും.
പലിശയ്ക്കും പലിശ ലഭിക്കുന്നുവെന്നതാണ് എസ്ഐപികളുടെ പ്രധാന സവിശേഷത. ഈ ആനുകൂല്യങ്ങൾ പരമാവധിയാക്കുന്നതിന് നിക്ഷേപ കാലയളവ് നിർണായകമാണ്. 15 വർഷമോ അതിലധികമോ നിക്ഷേപ കാലയളവിൽ നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിൽ 15 ശതമാനമോ അതിൽ കൂടുതലോ വരുമാനം പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, ഈ പ്രതിമാസ സ്റ്റെപ്പ്-അപ്പ് പ്ലാനിന് കീഴിൽ, മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപകർ അവരുടെ വാർഷിക ശമ്പള വർദ്ധനവ് അല്ലെങ്കിൽ വരുമാന വളർച്ചയ്ക്ക് അനുസൃതമായി പ്രതിമാസ അടവുകൾ വർദ്ധിപ്പിക്കുന്നതും പരിഗണക്കേണ്ടതുണ്ട്.
ഇത്തരത്തിൽ പ്രതിമാസം 5000 രൂപ നിക്ഷേപിച്ച് തുടങ്ങി 5 കോടി രൂപ വരെ സമ്പാദിക്കാൻ എസ്ഐപി നിക്ഷേപത്തിലൂടെ സാധിക്കും. 15 ശതമാനം വാർഷിക എസ്ഐപി സ്റ്റെപ്പ്-അപ്പ് നിലനിർത്തുകയും 15 ശതമാനം വാർഷിക മ്യൂച്വൽ ഫണ്ട് റിട്ടേൺ നിലനിർത്തുകയും ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുക. നിക്ഷേപകർക്ക് 25 വർഷത്തിനുള്ളിൽ ഏകദേശം 5.22 കോടി രൂപ സമാഹരിക്കാനാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
