നിക്ഷേപം വലിയ തുകയുടെ കളിയാണെന്ന് ധരിച്ച് മാറി നിന്നാൽ കയ്യിൽ സമ്പാദ്യമുണ്ടാകില്ലെന്നതാണ് ഫലം. നേരെ മറിച്ച് കയ്യിലുള്ളത് സ്വന്തം അറിവ് പോലെ നിക്ഷേപിക്കുന്നൊരാൾക്ക് കയ്യിലൊരു സമ്പാദ്യമുണ്ടാകും. നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും അനുയോജ്യമായവ കണ്ട് വേണം നിക്ഷേപങ്ങലെ പരിഗണിക്കാൻ. ശമ്പളക്കാരും കുറഞ്ഞ റിസ്കെടുക്കാൻ താൽപര്യപ്പെടുന്നവരുമാണെങ്കിൽ സമ്പാദ്യമുണ്ടാക്കാൻ തിരഞ്ഞെടുക്കേണ്ട ജനപ്രിയ നിക്ഷേപ ഉപകരണമാണ് ആവർത്തന നിക്ഷേപം.
ആവർത്തന നിക്ഷേപം
ആവർത്തന നിക്ഷേപ പദ്ധതി വഴി ഒരു നിശ്ചിത കാലയളവിലേക്ക് സ്ഥിരമായ പ്രതിമാസ നിക്ഷേപം വഴി നല്ലൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാനുള്ള അവസരമാണ്. ബാങ്കുകളും പോസ്റ്റ് ഓഫീസുമാണ് ആവർത്തന നിക്ഷേപത്തിന് സാധാരണയായി പരിഗണിക്കുന്ന നിക്ഷേപ ഇടങ്ങൾ. ഡിസംബർ പാദത്തിൽ മറ്റെല്ലാ ലഘു സമ്പാദ്യ പദ്ധതികളുടെയും നിരക്കുകൾ നിലനിർത്തിയെങ്കിലും അഞ്ച് വർഷത്തെ ആവ ർത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് ധനമന്ത്രാലയം വർധിപ്പിച്ചിട്ടുണ്ട്.
പോസ്റ്റ് ഓഫീസിലും രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐ എച്ച്‍ഡിഎഫ്സി എന്നിവിടങ്ങളിലെയും ആവർത്തന നിക്ഷേപ പലിശ നിരക്കുകൾ നോക്കാം.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
വെറും 100 രൂപ മുതൽ മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം. 5 വർഷമാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങളുടെ കാലാവധി. ചേരുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം ലഭിക്കും. 6.70 ശതമാനമാണ് നിലവിലെ പലിശ നിരക്ക്.

എസ്ബിഐ ആവർത്തന നിക്ഷേപം
എസ്ബിഐ ഒരു വർഷം മുതൽ പത്ത് വർഷം വരെ കാലാവധിയിലാണ് ആവർത്തന നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. 100 രൂപ മുതൽ 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. തുടർച്ചയായ ആറു മാസം നിക്ഷേപം നടത്തിയില്ലെങ്കിൽ ആവർത്തന നിക്ഷേപം അവസാനിപ്പിച്ച് നിക്ഷേപം സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റും.
എച്ച്ഡിഎഫ്സി ബാങ്ക് ആവർത്തന നിക്ഷേപം
എച്ച്ഡിഎഫ്സി ബാങ്കിൽ 1,000 രൂപയാണ് ആവർത്തന നിക്ഷേപത്തിന് വേണ്ട ഏറ്റവും കുറഞ്ഞ തുക. 100 രൂപയുടെ ഗുണിതങ്ങളായി 1,99,99,900 രൂപ വരെ നിക്ഷേപിക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്ക് 6 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള ആവർത്തന നിക്ഷേപങ്ങളാണ് സ്വീകരിക്കുന്നത്.
5 വർഷത്തേക്ക് മികച്ച നിരക്ക് നൽകുന്നതാണ്
5 വർഷത്തെ ആവർത്തന നിക്ഷേപം തിരഞ്ഞെടുക്കുന്നവർക്ക് മികച്ച റിട്ടേൺ ലഭിക്കും. ദീർഘകാലയളവിൽ പണം വളരാനുള്ള സാധ്യത തന്നെയാണ് ഇതിന് കാരണം. മാസത്തിൽ നിക്ഷേപിക്കുന്ന തുക വളരാനും പലിശ വളരാനും ദീർഘകാല നിക്ഷേപം ആവശ്യമാണ്. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം 5 വർഷത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. ഇതിന് ഇന്നത്തെ സാഹചര്യത്തിൽ 6.70 ശതമാനം പലിശ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications