ആദ്യത്തെ ജോലി ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യമാണ്. യുവത്വവും ഊര്‍ജ്വസ്വലതയും നിറഞ്ഞു നില്ക്കുന്ന ആ കാലത്ത് ജോലിയിലും നാം നമ്മുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ ശ്രമിക്കും.
ആദ്യത്തെ ജോലി ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യമാണ്. യുവത്വവും ഊര്‍ജ്വസ്വലതയും നിറഞ്ഞു നില്ക്കുന്ന ആ കാലത്ത് ജോലിയിലും നാം നമ്മുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുവാന്‍ ശ്രമിക്കും. ഭാവി ജീവിതത്തിലേക്കുള്ള വളര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ചുവടായി ആദ്യ ജോലിയെ മാറ്റുവാനാണാ നാം ഏവരും ആഗ്രഹിക്കുക.

കുടുംബമോ മറ്റ് ബാധ്യതകളോ വന്ന് ചേര്‍ന്നിട്ടില്ല ആ പ്രായത്തില്‍ തന്നെയാണ് നിക്ഷേപത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുവാനും നിക്ഷേപം ആരംഭിക്കുവാനുമുള്ള ഏറ്റവും മികച്ച സമയം. ഭാവി ജീവിതം സുരക്ഷിതമാക്കുവാന്‍ നിക്ഷേപം അനിവാര്യമാണ്. അതിനാല്‍ തന്നെ ജോലിയില്‍ ആരംഭിച്ച ഉടനെ എങ്ങനെ നിക്ഷേപ ആസൂത്രണം ആരംഭിക്കാം എന്ന് നമുക്ക് നോക്കാം.
ആദ്യ ജോലിയില്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് വളരെ വലിയ തുകയൊന്നും വേതനമായി ലഭിച്ചുവെന്ന് വരില്ല. താമസം, ഭക്ഷണം, യാത്ര ചിലവുകള്‍, മറ്റ് ചിലവുകള്‍ തുടങ്ങിയവയ്ക്ക് ശേഷം ഓരോ മാസവും നിങ്ങളുടെ പക്കല്‍ ശേഷിക്കുന്നത് ചിലപ്പോള്‍ പരിമിതമായ തുക മാത്രമായിരിക്കും. എന്നാല്‍ മാറ്റി വയ്ക്കുവാന്‍ സാധിക്കുന്ന എത്ര ചെറിയ തുക ഉപയോഗിച്ചും നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാം. തുടക്കത്തില്‍ എത്ര തുക നിക്ഷേപത്തിനായി മാറ്റി വയ്ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് നിങ്ങള്‍ കണ്ടെത്തി നോക്കുക.
മാസാവസാനം കൈയ്യില്‍ ഒരു രൂപാ പോലും ബാക്കിയാകാത്ത രീതിയില്‍ ഒരിക്കലും നിക്ഷേപം നടത്തരുത്. എന്തെങ്കിലും ഒരു അടിയന്തിര സാഹചര്യം വന്ന് പണത്തിനായി ആവശ്യം വന്നാല്‍ അപ്പോള്‍ നിങ്ങളെന്ത് ചെയ്യും? അതിനാല്‍ എപ്പോഴും ഒരു നിശ്ചിത തുക സേവിംഗ്സ് അക്കൗണ്ടില്‍ കരുതലായി വച്ചതിന് ശേഷം മാത്രം നിക്ഷേപം ആരംഭിക്കുക.
യുവത്വം എന്നത് അക്ഷമ നിറയുന്ന പ്രായം കൂടിയാണ്. എന്നാല്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഈ അക്ഷമ ഗുണം ചെയ്യില്ല എന്ന് എപ്പോഴും ഓര്‍മയില്‍ വേണം. എത്ര കാലം നിങ്ങള്‍ നിക്ഷേപം തുടരുന്നുവോ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്രയം നേട്ടം സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
എത്ര തുക നിക്ഷേപിക്കാം എന്നത് തീരുമാനിച്ചാല്‍ അതിന് ശേഷം നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ പോര്‍ട്ട് ഫോളിയോ തയ്യാറാക്കാം. പോര്‍ട്ട് ഫോളിയോവില്‍ നിക്ഷേപ വൈവിധ്യ വത്ക്കരണം നിര്‍ബന്ധമാണ്.
പണപ്പെരുപ്പ സാധ്യത പരിഗണിച്ച് കൊണ്ട് ഒരു റിട്ടയര്ഫണ്ടും തയ്യാറാക്കി വയ്ക്കേണ്ടതുണ്ട്. റിട്ടയര്‍മെന്റ് കാലത്തെ സാമ്പത്തീക സുരക്ഷിതത്വമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications