ജോലിയിലെ ടെന്‍ഷനുകള്‍ കാരണം ആകെ മടുത്തിരിക്കുകയാണോ? മറ്റാരുടേയും കീഴില്‍ തൊഴിലെടുക്കാതെ സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചാലോ? അതും ഓരോ മാസവും മികച്ച ആദായം ഉറപ്പ് നല്കുന്ന സംരംഭം തന്നെ. ജോലിയിലെ ആശങ്കകളൊക്കെ വിട്ട് സമാനത്ത
ജോലിയിലെ ടെന്‍ഷനുകള്‍ കാരണം ആകെ മടുത്തിരിക്കുകയാണോ? മറ്റാരുടേയും കീഴില്‍ തൊഴിലെടുക്കാതെ സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചാലോ? അതും ഓരോ മാസവും മികച്ച ആദായം ഉറപ്പ് നല്കുന്ന സംരംഭം തന്നെ. ജോലിയിലെ ആശങ്കകളൊക്കെ വിട്ട് സമാനത്തോടെ ഒരു സംരംഭം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒരു ബിസിനസ് ഐഡിയയാണ് ഇവിടെ പറയുവാന്‍ പോകുന്നത്.
ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസ്
നഷ്ട സാധ്യതകളെക്കുറിച്ച് ആശങ്കപ്പെടാതെ ധൈര്യമായി ആരംഭിക്കാവുന്ന ഒരു സംരംഭമാണിത്. മറ്റൊന്നുമല്ല, എല്ലാ ദിവസവും നമുക്ക് ഒഴിവാക്കുവാന്‍ സാധിക്കാത്ത ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസ് തന്നെ. നിത്യ ജീവിതത്തില്‍ ഡയറി ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതെ കടന്നുപോകുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇത് നഷ്ട സാധ്യതകള്‍ കുറയ്ക്കുവാന്‍ കാരണമാകുന്നു.
70,000 രൂപ വരെ ഓരോ മാസവും ലാഭം
5 ലക്ഷം രൂപ നിക്ഷേപം നടത്തിക്കൊണ്ട് ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസില്‍ നിന്നും നിങ്ങള്‍ക്ക് 70,000 രൂപ വരെ ഓരോ മാസവും ലാഭം നേടുവാന്‍ സാധിക്കും. കൂടാതെ കേന്ദ്ര സര്‍ക്കാരും ഈ ബിസിനസ് ആരംഭിക്കുന്നതിനായി നിങ്ങളെ സഹായിക്കും. ഇനി നിങ്ങള്‍ക്ക് ഇത്തരമൊരു സംരംഭം ആരംഭിക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ ആദ്യം തന്നെ പൂര്‍ണമായ ആസൂത്രണം നടത്തേണ്ടതുണ്ട്.
മുദ്ര വായ്പ പദ്ധതിയില്‍ ധനസഹായവും
എങ്ങനെയാണ് ഈ സംരംഭം ആരംഭിക്കുന്നത് എന്ന് ഇനി നമുക്ക് നോക്കാം. ഏത് ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കുന്നതിനും നിങ്ങള്‍ക്ക് മുദ്ര വായ്പയുടെ കീഴില്‍ ധനസഹായം ലഭിക്കും. ഏത് സംരംഭത്തിനായാലും മൂലധനം ഒഴിവാക്കുവാനാകില്ലല്ലോ. പക്ഷേ നിലവില്‍ അതേക്കുറിച്ചോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നരേന്ദ്ര മോദി സര്‍ക്കാറിന്റെ പ്രധാന് മന്ത്രി മുദ്ര വായ്പ പദ്ധതിയ്ക്ക് കീഴില്‍ എളുപ്പത്തില്‍ മൂലധനം സ്വന്തമാക്കാം.
നിക്ഷേപിക്കേണ്ടത് വെറും 5 ലക്ഷം രൂപ മാത്രം
ഈ ബിസിനസ് സംരംഭം ആരംഭിക്കുന്നതിനായി മൂലധനത്തിനൊപ്പം പ്രൊജക്ടിനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ നിങ്ങള്‍ക്ക് തരും. അതിനാല്‍ തന്നെ വളരെ എളുപ്പത്തില്‍, പ്രയാസങ്ങളൊന്നുമില്ലാതെ തന്നെ നിങ്ങള്‍ക്ക് ഈ സംരംഭം ആരംഭിക്കാം. ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസ് ആരംഭിക്കുമ്പോള്‍ ആകെ ചിലവിന്റെ 70 ശതമാനം നിങ്ങള്‍ക്ക് ബാങ്കില്‍ നിന്നും കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര വായ്പ പ്രകാരം ലഭ്യമാകും. പ്രൊജക്ട് പ്രൊഫൈല്‍ പ്രകാരം ഈ സംരംഭത്തിന്റെ പ്രൊജക്ട് തയ്യാറാക്കിയിരിക്കുന്നത് ആകെ 16,50000 രൂപ ചിലവ് കണക്കാക്കിയാണ്. ഇതില്‍ സംരംഭം ആരംഭിക്കുന്ന വ്യക്തി നിക്ഷേപിക്കേണ്ടത് വെറും 5 ലക്ഷം രൂപ മാത്രമാണ്.
പ്രൊജക്ട് ഇങ്ങനെ
ഇനി സംരംഭത്തിന്റെ പ്രൊജക്ട് എങ്ങനെയാണെന്ന് നമുക്കൊന്ന് നോക്കാം. പ്രധാന് മന്ത്രി മുദ്ര യോജന പ്രകാരമുള്ള പ്രൊജക്ടില്‍ ഇതില്‍ ഒരു വര്‍ഷത്തില്‍ 75,000 ലിറ്റര്‍ ഫ്ളേവേഡ് മില്‍ക് വ്യാപാരം നടത്തുവാന്‍ സാധിക്കും. അത് കൂടാതെ 36,000 ലിറ്റര്‍ തൈര്, 90,000 ലിറ്റര്‍ ബട്ടര്‍, 4,500 കിലോ ഗ്രാം നെയ്യ് എന്നിവയും ഉത്പാദിപ്പിച്ച് വില്‍പ്പന നടത്താം. അതുപ്രകാരം 82,50000 രൂപയുടെ ടേണോവര്‍ ബിസിനസിനുണ്ടാകും. ഇതില്‍ ഏകദേശം 74 ലക്ഷം രൂപ ഒരു വര്‍ഷത്തെ ചിലവായി വരും. ഇനി 14 ശതമാനം പലിശ നിരക്കില്‍ പിന്‍വലിക്കുമ്പോഴും നിങ്ങള്‍ക്ക് ഏകദേശം 8 ലക്ഷം രൂപയോളം ഒരു വര്‍ഷത്തില്‍ ലാഭം നേടാം.
ആവശ്യമായ സ്ഥലം
ഡയറി ഉത്പ്പന്നങ്ങളുടെ ബിസിനസ് സംരംഭം ആരംഭിക്കുന്നതിനായി നിങ്ങള്‍ക്ക് വേണ്ടത് 1,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സ്ഥലമാണ്. ഇതില്‍ 500 സ്ക്വയര്‍ ഫീറ്റ് പ്രൊസസിംഗ് ഏരിയയും, 150 സ്ക്വയര്‍ ഫീറ്റ് റഫ്രിജറേഷന്‍ റൂമും, 150 സ്ക്വയര്‍ ഫീറ്റ് വാഷിംഗ് ഏരിയയും 100 സ്ക്വയര്‍ ഫീറ്റ് ഓഫീസ്, ടോയിലറ്റ് മറ്റ് സംവിധാനങ്ങള്‍ എന്നിവയ്ക്കായും ക്രമീകരിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications