ഈ സംരംഭം ഉടന്‍ ആരംഭിക്കൂ, മാസം ലക്ഷങ്ങള്‍ വരുമാനം നേടാം, ഒപ്പം സര്‍ക്കാര്‍ സഹായവും!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിനംപ്രതിയെന്നോണം നമുക്ക് ചുറ്റും ഉയര്‍ന്നു വരുന്ന വലിയൊരു പാരിസ്ഥിത വിഷയമാണ് മാലിന്യങ്ങള്‍. കുന്നുകൂടിക്കിടക്കുന്ന അജൈവ മാലിന്യങ്ങള്‍ വലിയ പാരിസ്ഥിതികാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന കാര്യം നമുക്കെല്ലാം അറിയാവുന്നതുമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് പ്ലാസ്റ്റിക്.

 

ഒന്നാലോചിച്ചു നോക്കിയാല്‍ നിത്യ ജീവിതത്തില്‍ നമുക്ക് പ്ലാസ്റ്റിക് ഉപഭോഗം പാടേ ഒഴിവാക്കിക്കൊണ്ട് ഇന്ന് മുന്നോട്ട് പോകുവാന്‍ സാധിക്കില്ല എന്നതൊരു യാഥാര്‍ഥ്യമാണ്. എന്നാല്‍ വരും തലമുറയ്ക്ക് വേണ്ടി ജീവയോഗ്യമായ ഈ പരിസ്ഥിതിയും ഭൂമിയും കൈമാറുന്നതിനായി പ്ലാസ്റ്റിക് ഉപഭോഗത്തില്‍ നാം വളരെയേറെ ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. പ്രത്യകിച്ച് ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന വസ്തുക്കളുടെ കാര്യത്തില്‍.

Also Read : ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ നേടാം ആജീവനാന്ത പെന്‍ഷന്‍! എല്‍ഐസിയുടെ ബമ്പര്‍ പോളിസി ഇതാണ്

പേപ്പര്‍ കപ്പ് നിര്‍മാണ യൂണിറ്റ്

പേപ്പര്‍ കപ്പ് നിര്‍മാണ യൂണിറ്റ്

സര്‍ക്കാര്‍ തലത്തില്‍ പ്ലാസ്റ്റിക് ഉപഭോഗത്തില്‍ രാജ്യത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി വരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പ്രകൃതിയ്ക്ക് ദോഷം തട്ടാത്ത ചെറിയൊരു ബിസിനസ് സംരംഭത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പ്ലാസ്റ്റിക് യുസ് ആന്റ് ത്രോ കപ്പുകള്‍ക്കും ഗ്ലാസുകള്‍ക്കും പകരമായി ഡിസ്‌പോസബിള്‍ പേപ്പര്‍ കപ്പുകള്‍ക്കും ഗ്ലാസുകള്‍ക്കും പാത്രങ്ങള്‍ക്കുമൊക്കെ ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. അതിനാല്‍ തന്നെ ഒരു പേപ്പര്‍ കപ്പ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നത് എന്തുകൊണ്ടും നിലവിലെ സാഹചര്യത്തില്‍ ലാഭകരമായിരിക്കുമെന്ന് വിലയിരുത്താം.

Also Read : ആപ്പുകള്‍ വഴിയുള്ള ഇന്‍സ്റ്റന്റ് വായ്പകള്‍ നിങ്ങളെ കടക്കെണിയിലേക്ക് നയിച്ചേക്കാം

വലിയ ലാഭം നേടുവാന്‍

വലിയ ലാഭം നേടുവാന്‍

നിലവില്‍ പേപ്പര്‍ കപ്പുകളും, പേപ്പര്‍ പാത്രങ്ങളും, പേപ്പര്‍ ഗ്ലാസുകളുമാണ് എല്ലാ ആഘോഷ പരിപാടികളിലും ഭക്ഷണ വിതരണത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ ചെറുതും വലുതുമായ ഭക്ഷണ ശാലകളിലും കടകളിലും ഇവ ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞാല്‍ വിപണി കണ്ടെത്തുവാന്‍ യാതൊരു വിധ പ്രയാസങ്ങളുമുണ്ടാകില്ല. ചെറിയ മുതല്‍ മുടക്കില്‍ സംരംഭം ആരംഭിച്ചു കൊണ്ട് വലിയ ലാഭം നേടുവാന്‍ ഈ ബിസിനസിലൂടെ നിങ്ങള്‍ക്ക് സാധിക്കും.

Also Read : 5,000 രൂപ പ്രതിമാസ നിക്ഷേപം 1 കോടി രൂപയ്ക്ക് മുകളില്‍ വളര്‍ന്ന 5 മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി സ്‌കീമുകള്‍

സര്‍ക്കാര്‍ സഹായം

സര്‍ക്കാര്‍ സഹായം

കൂടാതെ ഈ സംരംഭം ആരംഭിക്കുന്നതിനായി നിങ്ങള്‍ക്ക് സര്‍ക്കാര്‍ ധന സഹായവും ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന മുദ്രാ വായ്പാ പദ്ധതിയുടെ കീഴിലാണ് നിങ്ങളുടെ സംരംഭത്തിനുള്ള ധന സഹായം നിങ്ങള്‍ക്ക് ലഭിക്കുക. ഇനി നമുക്കീ സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വിശദമായി പരിശോധിക്കാം.

Also Read : 25,000 രൂപ വര്‍ഷം ചിലവഴിച്ചാല്‍ ഓരോ മാസവും 2 ലക്ഷം രൂപ നേടാം; ഈ സംരംഭത്തെക്കുറിച്ചറിയൂ

മുദ്ര വായ്പ

മുദ്ര വായ്പ

സംരംഭത്തിനായി മുദ്ര വായ്പാ സഹായം ലഭിക്കുമെന്നത് തന്നെയാണ് ആദ്യം എടുത്തു പറയേണ്ടുന്ന കാര്യം. രാജ്യത്തെ സംരംഭകരെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള പദ്ധതിയാണ് മുദ്ര വായ്പ. ഇതു വഴി വായ്പാ പലിശ നിരക്കില്‍ കിഴിവ് സ്വന്തമാക്കുവാന്‍ സംരംഭകന് സാധിക്കും. സര്‍ക്കാറിന്റെ ഈ പദ്ധതി പ്രകാരം സംരംഭം ആരംഭിക്കുന്നതിനായി ആവശ്യമുള്ള ആകെ പ്രൊജക്ട് കോസ്റ്റിന്റെ 25 ശതമാനം സംരംഭകന്‍ സ്വയം കണ്ടെത്തണം. ശേഷിക്കുന്ന 75 ശതമാനം തുക മുദ്ര പദ്ധതിയ്ക്ക് കീഴില്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കും.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 10 വര്‍ഷത്തില്‍ 50 ലക്ഷം രൂപ എങ്ങനെ സ്വന്തമാക്കാം?

സംരംഭം ഇങ്ങനെ

സംരംഭം ഇങ്ങനെ

പേപ്പര്‍ കപ്പ് നിര്‍മാണത്തിനായി നിര്‍മാണ മെഷീന്‍ വാങ്ങി സജ്ജീകരിക്കേണ്ടതുണ്ട്. എഞ്ചീനിയറിംഗ് കമ്പനികള്‍ അവ നിര്‍മിച്ച് വില്‍പ്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ടാകും. 500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സ്ഥലമാണ് നിര്‍മാണ യൂണിറ്റിനായി ആവശ്യം. മെഷിനറിയ്ക്കും മറ്റ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, വൈദ്യുതി തുടങ്ങി സംരംഭം ആരംഭിക്കുന്നതിനായി 10.70 ലക്ഷം രൂപയെങ്കിലും ആവശ്യമായി വരും. തൊഴിലാളികള്‍ക്കുള്ള വേതന ചിലവും കണക്കാക്കേണം. അസംസ്‌കൃത വസ്തുക്കള്‍ക്കും മറ്റുള്ളവയ്ക്കുമായി 4 ലക്ഷം രൂപയോളം ആവശ്യമായി വരും.

Also Read : ഗ്രാം സുരക്ഷ സ്‌കീം; 1,500 രൂപ നിക്ഷേപിക്കൂ, 35 ലക്ഷം രൂപയോളം സ്വന്തമാക്കാം

ലാഭം ഉയര്‍ത്താം

ലാഭം ഉയര്‍ത്താം

ബിസിനസ് ആരംഭിച്ചു കഴിഞ്ഞാല്‍ വര്‍ഷത്തില്‍ 300 ദിവസങ്ങളില്‍ നിങ്ങള്‍ നിര്‍മാണം നടത്തുന്നു എന്നിരിക്കട്ടെ. അത്രയും ദിവസങ്ങളില്‍ 2.20 കോടി പേപ്പര്‍ കപ്പുകള്‍ നിര്‍മിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ പാത്രങ്ങളിലേക്കും ഗ്ലാസുകളിലേക്കുമൊക്കെ ബിസിനസ് വളര്‍ത്തുവാനും വലിയ അളവ് ലാഭം സ്വന്തമാക്കുകയും ഇതുവഴി ചെയ്യാം.

Read more about: business
English summary

start the business of disposable paper cups and earn bumper profits with government support | ഈ സംരംഭം ഉടന്‍ ആരംഭിക്കൂ, മാസം ലക്ഷങ്ങള്‍ വരുമാനം നേടാം, ഒപ്പം സര്‍ക്കാര്‍ സഹായവും!

start the business of disposable paper cups and earn bumper profits with government support
Story first published: Monday, October 4, 2021, 11:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X