ധനസമാഹരണത്തിനായി പ്രധാനമായും ആശ്രയിക്കാവുന്ന ഒരു മികച്ച സാമ്പത്തിക ഉപകരണമാണ് ചിട്ടികൾ. കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്ന ചിട്ടികൾക്ക് പ്രത്യേക ജനപ്രീതിയുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി ഒരു ചിട്ടി തിരയുന്നവർക്ക് കെഎസ്എഫ്ഇ നൽകുന്ന 40 മാസ കാലാവധിയുള്ള 20 ലക്ഷത്തിൻ്റെ ചിട്ടി മികച്ച തിരഞ്ഞെടുപ്പാണ്. കാരണം ഇത് ഹ്രസ്വകാലം കൊണ്ട് വളരുന്ന ചിട്ടിയാണ്. 40 മാസം എന്നാൽ മൂന്നു വർഷവും നാലു മാസവുമാണ്. അതിനാൽ തന്നെ പെട്ടെന്ന് തന്നെ നേട്ടവും ഉറപ്പാക്കാം.
ബിസിനസ് ആരംഭിക്കാനും, നേരത്തെയുള്ള സംരംഭങ്ങൾ നിലനിർത്താനുമായിട്ടാണ് പ്രധാനമായും ആളുകൾ ഈ ചിട്ടികളെ ആശ്രയിക്കുന്നത്. ഇതിനു പുറമേ ബാങ്ക് ലോണുകൾ അടക്കുവാനും, വീടിൻ്റെ അറ്റകുറ്റപ്പണികൾക്കും ഇത്തരം ചിട്ടികൾ ഉപകാരപ്രദമാണ്.
20 ലക്ഷത്തിൻ്റെ ചിട്ടി
40 മാസക്കാലാവധിയിൽ തുടങ്ങാവുന്ന ചിട്ടിയാണ് ഇത്. ഇവിടെ പ്രതിമാസം 50,000 രൂപയാണ് തിരിച്ചടവ്. ഇത് ആദ്യമാസത്തിലാണ് 50,000 രൂപ അടക്കേണ്ടത്. രണ്ടാം മാസം മുതൽ ഡിവിഡൻ്റ് ലഭിക്കുന്നതിനാൽ പ്രതിമാസ തിരിച്ചടവിൽ കുറവ് വരും. അതായത് ചിട്ടി ആരംഭിച്ച് ആദ്യ മാസത്തിൽ 30% താഴ്ത്തി ചിട്ടി വിളിച്ചെടുത്താൽ രണ്ടാം മാസം മുതൽ നിങ്ങൾ അടക്കേണ്ടി വരുന്നത് 37,500 രൂപയാണ്. കാരണം 12,500 രൂപ നിങ്ങൾക്ക് ഡിവിഡന്റ് കിട്ടും. എത്ര മാസം വരെ 30% താഴ്ത്തി വിളിക്കുന്നുവോ അത്രയും നാൾ ഈ തുകയാണ് പ്രതിമാസം അടക്കേണ്ടി വരിക.
20 ലക്ഷത്തിൻ്റെ ചിട്ടിയിൽ 30 ശതമാനം താഴ്ത്തി വിളിച്ചാൽ ലഭിക്കുന്നത് 14 ലക്ഷം രൂപയാണ്. എന്നാൽ ഈ ചിട്ടി പരമാവധി 19 ലക്ഷം രൂപ കിട്ടാനും സാധ്യതയുണ്ട്. നിങ്ങൾക്ക് പരമാവധി തുക ആവശ്യമുണ്ടെങ്കിൽ കാലാവധി അവസാനിക്കുന്നതു വരെ കാത്തിരിക്കേണ്ടി വരും.

മറ്റു ചാർജുകൾ
സാധാരണയായി കെഎസ്എഫ്ഇ ചിട്ടിയിൽ 5% ഫോർമാൻ കമ്മീഷൻ ഈടാക്കുന്നു. അതിനാൽ ഈ ചിട്ടിയിൽ 1 ലക്ഷം രൂപയായിരിക്കും ഫോർമാൻ കമ്മീഷൻ. ഇവിടെ 30 ശതമാനം താഴ്ത്തി 14 ലക്ഷത്തിന് ചിട്ടി വിളിച്ചെടുത്താൽ ആ തുകയിൽ നിന്ന് 1 ലക്ഷം ഫോർമാൻ കമ്മീഷൻ നൽകണം. പിന്നീട് 18000 രൂപ ജിഎസ്ടിയും, 200 രൂപ ഡോക്യുമെന്റേഷൻ ഫീസ് നൽകേണ്ടി വരും. ഇത്രയും നൽകിയാൽ ബാക്കി കിട്ടുന്നത് 13,81,800 രൂപയായിരിക്കും.
വായ്പ എടുക്കാം
നിങ്ങൾ പ്രതീക്ഷിക്കുന്ന സമയത്ത് ചിട്ടി കിട്ടിയില്ലെങ്കിൽ പേടിക്കേണ്ട. ആവശ്യമെങ്കിൽ ചിട്ടിയിൽ നിന്നും വായ്പ എടുക്കാനുള്ള ഓപ്ഷനുണ്ട്. നിബന്ധനകൾക്ക് വിധേയമായി നിങ്ങൾക്ക് ചിട്ടിയിൽ നിന്ന് 50 ശതമാനം വരെ വായ്പ എടുക്കാം. പക്ഷേ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ഇത്തരം വായ്പകൾക്ക് നിങ്ങൾ എല്ലാ മാസവും പലിശ അടക്കേണ്ടിവരും.
മാത്രമല്ല വായ്പ എടുത്തതിനു ശേഷം നിങ്ങൾ ചിട്ടി വിളിച്ചെടുത്താൽ വായ്പ തുക കുറച്ച് ബാക്കിയുള്ള തുക മാത്രമേ നിങ്ങൾക്ക് ലഭിക്കുള്ളൂ. അതായത് 20 ലക്ഷത്തിന്റെ ചിട്ടിയിൽ നിങ്ങൾക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കാൻ സാധ്യതയുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications