അമൂല്‍, പോസ്റ്റ് ഓഫീസ്, ആധാര്‍ ഫ്രാഞ്ചൈസികളിലൂടെ ബിസിനസ് ആരംഭിക്കൂ; ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാം

ആരുടെയെങ്കിലും കീഴില്‍ തൊഴിലെടുക്കാതെ സ്വന്തമായി ബിസിനസ് ചെയ്ത് പണം സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഇവിടെ പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്. ജോലി ചെയ്യുന്നതിനേക്കാള്‍ ബിസിനസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരുടെയെങ്കിലും കീഴില്‍ തൊഴിലെടുക്കാതെ സ്വന്തമായി ബിസിനസ് ചെയ്ത് പണം സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഇവിടെ പറയുവാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്. ജോലി ചെയ്യുന്നതിനേക്കാള്‍ ബിസിനസ് സംരഭകരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശ്രമിച്ചു നോക്കാവുന്ന ചില സംരഭങ്ങളെ നമുക്കിവിടെ പരിചയപ്പെടാം. ഈ ബിസിനസുകള്‍ ആരംഭിക്കുന്നതിലൂടെ വലിയ തുക തന്നെ വരുമാനമായി നിങ്ങള്‍ക്ക് സ്വന്തമാക്കുവാനും സാധിക്കും.

Also Read : ഈ സൂപ്പര്‍ഹിറ്റ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിങ്ങളില്‍ സമ്പാദ്യ വര്‍ഷം നടത്തും!

ബിസിനസ് ആരംഭിക്കാം

ബിസിനസ് ആരംഭിക്കാം

നിങ്ങള്‍ ഒരു ബിസിനസ് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണെങ്കില്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്നതും, നിങ്ങളുടെ കൈയ്യിലൊതുങ്ങുന്നതുമായ ചില മികച്ച ബിസിനസ് സംരഭങ്ങളുണ്ട്. ഫ്രാഞ്ചൈസികള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി കമ്പനികള്‍ ഇക്കാലത്തുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇത്തരം കമ്പനികളുടെ ഫ്രൈഞ്ചെസി എടുത്തുകൊണ്ട് നിങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുവാന്‍ സാധിക്കും. ഇത്തരം ബിസിനസുകള്‍ നടത്തുമ്പോഴുണ്ടാകുന്ന നഷ്ട സാധ്യതകളും കുറവായിരിക്കും എന്നതും മറ്റൊരു സവിശേഷതയാണ്. എങ്ങനെയാണ് ഫ്രാഞ്ചൈസികള്‍ എടുക്കുന്നത് എന്നും, ഏതൊക്കെ കമ്പനികളുടെ ഫ്രാഞ്ചൈസീകള്‍ എടുക്കാം എന്നും ഇനി നമുക്കൊന്ന് പരിശോധിക്കാം.

Also Read : ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!Also Read : ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!

കമ്പനിയുടെ ഫ്രാഞ്ചൈസി

കമ്പനിയുടെ ഫ്രാഞ്ചൈസി

ഏതെങ്കിലും ഒരു കമ്പനിയുടെ ഫ്രാഞ്ചൈസി എടുത്തു കൊണ്ട് ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഏത് ഉത്പ്പന്നത്തിന്റെ ബിസിനസ് തെരഞ്ഞെടുക്കണം എന്നതാണ്. ഡിമാന്‍ഡില്‍ ഒരിക്കലും കുറവ് വരുകയില്ലാത്ത ചില ഉത്പ്പന്നങ്ങളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഇത്തരം ഉത്പ്പന്നങ്ങളുടെ ബിസിനസ് ആരംഭിച്ചാല്‍ ലാഭത്തെക്കുറിച്ചുള്ള ആശങ്കകളും അനാവശ്യമാണ്.

Also Read : പിഎഫ് നിയമത്തില്‍ മാറ്റം; ഇങ്ങനെ ചെയ്തില്ല എങ്കില്‍ അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ഇപിഎഫ് തുക ലഭിക്കുകയില്ലAlso Read : പിഎഫ് നിയമത്തില്‍ മാറ്റം; ഇങ്ങനെ ചെയ്തില്ല എങ്കില്‍ അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ഇപിഎഫ് തുക ലഭിക്കുകയില്ല

അമൂല്‍ ഫ്രാഞ്ചൈസി

അമൂല്‍ ഫ്രാഞ്ചൈസി

റോയല്‍റ്റിയോ ലാഭ വിഹിതമോ ആവശ്യപ്പെടാതെ തന്നെ അമൂല്‍ ഫ്രാഞ്ചൈസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൂടാതെ, അമൂല്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുന്നതിനായി നിങ്ങള്‍ക്ക് ഭാരിച്ച തുക ചിലവഴിക്കേണ്ട ആവശ്യവുമില്ല. 2 ലക്ഷം രൂപ മുതല്‍ 6 ലക്ഷം രൂപ വരെ ചിലവഴിച്ചു കൊണ്ട് നിങ്ങള്‍ക്ക് അമൂല്‍ ഫ്രാഞ്ചൈസി വാങ്ങിക്കുവാന്‍ സാധിക്കും. രണ്ട് തരത്തിലുള്ള ഫ്രാഞ്ചൈസികളാണ് അമൂല്‍ സംരഭകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.

Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂപ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂപ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!

2 ലക്ഷം രൂപ നിക്ഷേപിച്ചു കൊണ്ട്

2 ലക്ഷം രൂപ നിക്ഷേപിച്ചു കൊണ്ട്

അമൂല്‍ ഔട്ട്‌ലെറ്റ്, അമൂല്‍ റെയില്‍വേ പാര്‍ലര്‍, അല്ലെങ്കില്‍ അമൂല്‍ കിയോസ്‌ക് ഫ്രാഞ്ചൈസികള്‍ ആണ് ആദ്യത്തേത്. രണ്ടാമത്തേത് അമൂല്‍ ഐസ്‌ക്രീം സ്‌കൂപ്പിംഗ് പാര്‍ലറിന്റെ ഫ്രാഞ്ചൈസിയാണ്.ആദ്യത്തേതില്‍ നിക്ഷേപിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മതിയാകും. എന്നാല്‍ രണ്ടാമത്തെ ഗണത്തിലുള്ള ഫ്രാഞ്ചൈസിയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് എങ്കില്‍ നിങ്ങള്‍ നിക്ഷേപിക്കേണ്ടത് 5 ലക്ഷം രൂപയാണ്.

Also Read : 3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ?Also Read : 3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ?

ബ്രാന്‍ഡ് സെക്യൂരിറ്റി തുക

ബ്രാന്‍ഡ് സെക്യൂരിറ്റി തുക

ഇതില്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ നോണ്‍ റീഫണ്ടബിള്‍ ആയ ബ്രാന്‍ഡ് സെക്യൂരിറ്റി തുകയായി നല്‍കണം. അമൂല്‍ ഫ്രാഞ്ചൈസി വാങ്ങിക്കുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട് എങ്കില്‍ retail@amul.coop എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. അതിന് പുറമേ http://amul.com/m/amul-scooping-parlsor എന്ന ലിങ്ക് സന്ദര്‍ശിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് അമൂല്‍ ഫ്രാഞ്ചൈസി എടുക്കുന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Also Read : നിക്ഷേപകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! അടുത്ത ആഴ്ച ആരംഭിക്കുന്ന 4 പ്രധാന ഐപിഒകള്‍ ഇവയാണ്Also Read : നിക്ഷേപകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! അടുത്ത ആഴ്ച ആരംഭിക്കുന്ന 4 പ്രധാന ഐപിഒകള്‍ ഇവയാണ്

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി

പോസ്റ്റ് ഓഫീസുകളുടെ ഫ്രാഞ്ചൈസിയും നിങ്ങള്‍ക്ക് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് അറിയാമോ? അതായത് ഒരു പോസ്റ്റ് ഓഫീസ് തുറന്നു കൊണ്ട് നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്ന രണ്ട് തരത്തിലുള്ള ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. അതില്‍ ആദ്യത്തേത്, ഔട്ട്‌ലെറ്റ് രീതിയിലുള്ളതാണ്. രണ്ടാമത്തേത് പോസ്റ്റല്‍ ഏജന്റുകളായുള്ള ഫ്രാഞ്ചൈസിയും.

Also Read : തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച് നിക്ഷേപത്തില്‍ നിന്നും തിരിച്ചടി നേടാതിരിക്കാം; ഈ 6 സൂചനകള്‍ ശ്രദ്ധിക്കൂAlso Read : തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച് നിക്ഷേപത്തില്‍ നിന്നും തിരിച്ചടി നേടാതിരിക്കാം; ഈ 6 സൂചനകള്‍ ശ്രദ്ധിക്കൂ

മുടക്കേണ്ടത് 5000 രൂപ മാത്രം

മുടക്കേണ്ടത് 5000 രൂപ മാത്രം

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കുന്നതിനായി നിങ്ങള്‍ ആകെ മുടക്കേണ്ടത് 5000 രൂപ മാത്രമാണ്. ഫ്രാഞ്ചൈസി എടുത്ത് കഴിഞ്ഞാല്‍ കമ്മീഷന്‍ രീതിയില്‍ നിങ്ങള്‍ക്ക് വരുമാനം സ്വന്തമാക്കാം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി നിങ്ങള്‍ പോസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കണം. ശേഷം പോസ്റ്റ് ഓഫീസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

https://www.indiapost.gov.in/VAS/DOP_PDFFiles/Franchise.pdf എന്ന ലിങ്കിലൂടെ അപേക്ഷ നല്‍കാം.

Also Read : വിപണി ഉയര്‍ന്നിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കാംAlso Read : വിപണി ഉയര്‍ന്നിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി

ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി

അമൂലിനും പോസ്റ്റ് ഓഫീസിനും പുറമേ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസിയും ആരംഭിക്കുവാന്‍ സാധിക്കും. എന്നാല്‍ ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി ലഭിക്കുന്നതിനായി നിങ്ങള്‍ യുഐഡിഎഐ സംഘടിപ്പിക്കുന്ന പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ വിജയിച്ചു കഴിഞ്ഞാല്‍ ആധാര്‍ സേവന കേന്ദ്രം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നിങ്ങള്‍ക്ക് ലഭിക്കും.

Also Read : റിട്ടയര്‍മെന്റ് ആസൂത്രണത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളെ സഹായിക്കുന്നതെങ്ങനെ?Also Read : റിട്ടയര്‍മെന്റ് ആസൂത്രണത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളെ സഹായിക്കുന്നതെങ്ങനെ?

ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി എടുക്കുവാന്‍

ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി എടുക്കുവാന്‍

ആധാര്‍ എന്റോള്‍മെന്റ് പ്രക്രിയയും ബയോമെട്രിക് വെരിഫിക്കേഷനും നിങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് ശേഷം പൊതു സേവന കേന്ദ്രത്തില്‍ നിന്നും രജിസ്‌ട്രേഷന്‍ നടത്താം. ആധാര്‍ ഫ്രാഞ്ചൈസി എടുക്കുന്നതിനായി എന്‍എസ്ഇഐടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.https://uidai.nseitexams.com/UIDAI/LoginAction_input.action എന്നതാണ് വെബ്‌സൈറ്റിന്റെ ലിങ്ക്.

Read more about: business
English summary

start your own business by opening a franchise of these companies; know more | അമൂല്‍, പോസ്റ്റ് ഓഫീസ്, ആധാര്‍ ഫ്രാഞ്ചൈസികളിലൂടെ ബിസിനസ് ആരംഭിക്കൂ; ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാം

start your own business by opening a franchise of these companies; know more
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X