ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി വാങ്ങിക്കൊണ്ട് സ്വന്തമായി ബിസിനസ് ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും സാധിക്കും. ഫ്രാഞ്ചൈസികള്‍ നടത്തുന്നത് വഴി നഷ്ടം സംഭവിച്ചാലും അവ നെഗോഷ്യബിള്‍ ആണെന്നതും ഫ്രാഞ്ചൈസി ബിസിനസുക
ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി വാങ്ങിക്കൊണ്ട് സ്വന്തമായി ബിസിനസ് ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും സാധിക്കും. ഫ്രാഞ്ചൈസികള്‍ നടത്തുന്നത് വഴി നഷ്ടം സംഭവിച്ചാലും അവ നെഗോഷ്യബിള്‍ ആണെന്നതും ഫ്രാഞ്ചൈസി ബിസിനസുകളുടെ സവിശേഷതയാണ്. വലിയ തുക നിക്ഷേപിക്കാതെ തന്നെ ഓരോ മാസവും ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ ഫ്രാഞ്ചൈസി ബിസിനസുകളിലൂടെ സാധിക്കും.
ഫ്രാഞ്ചൈസി ബിസിനസുകള്‍
ഇന്ന് ഫ്രാഞ്ചൈസികള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി കമ്പനികളുണ്ട്. ഇവയില്‍ നിങ്ങള്‍ക്ക് താത്പര്യമുള്ള ഏതെങ്കിലും കമ്പനിയുടെ ഫ്രാഞ്ചൈസി വാങ്ങിച്ചുകൊണ്ട് നിങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കാവുന്നതാണ്. മുടക്ക് മുതല്‍ തുലോം ചെറുതായതിനാല്‍ തന്നെ ഇത്തരം ഫ്രാഞ്ചൈസി ബിസിനസുകള്‍ വഴിയുണ്ടാകുന്ന നഷ്ടവും നിസ്സാരമായിരിക്കും. ഫ്രാഞ്ചൈസികള്‍ സ്വീകരിക്കാവുന്ന ചില സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി
നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി ആരംഭിക്കുവാന്‍ സാധിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? എന്നാല്‍ ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി ലഭിക്കുന്നതിനായി നിങ്ങള്‍ യുഐഡിഎഐ സംഘടിപ്പിക്കുന്ന പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ വിജയിച്ചു കഴിഞ്ഞാല്‍ ആധാര്‍ സേവന കേന്ദ്രം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നിങ്ങള്‍ക്ക് ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
ആധാര്‍ കാര്‍ഡ് ഫ്രാഞ്ചൈസി എടുക്കുവാന്‍ ആധാര്‍ എന്റോള്‍മെന്റ് പ്രക്രിയയും ബയോമെട്രിക് വെരിഫിക്കേഷനും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിന് ശേഷം പൊതു സേവന കേന്ദ്രത്തില്‍ നിന്നും രജിസ്ട്രേഷന് നടത്താം. ആധാര്‍ ഫ്രാഞ്ചൈസി എടുക്കുന്നതിനായി എന്എസ്ഇഐടിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.https://uidai.nseitexams.com/UIDAI/LoginAction_input.action എന്നതാണ് വെബ്സൈറ്റിന്റെ ലിങ്ക്.
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി
പോസ്റ്റ് ഓഫീസുകളുടെ ഫ്രാഞ്ചൈസിയും നിങ്ങള്‍ക്ക് ആരംഭിക്കാം. അതായത് ഒരു പോസ്റ്റ് ഓഫീസ് തുറന്നു കൊണ്ട് നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്ന രണ്ട് തരത്തിലുള്ള ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. അതില്‍ ആദ്യത്തേത്, ഔട്ട്ലെറ്റ് രീതിയിലുള്ളതാണ്. രണ്ടാമത്തേത് പോസ്റ്റല്‍ ഏജന്റുകളായുള്ള ഫ്രാഞ്ചൈസിയും.
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിക്കായി അപേക്ഷിക്കാം
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കുന്നതിനായി നിങ്ങള്‍ ആകെ മുടക്കേണ്ടത് 5000 രൂപ മാത്രമാണ്. ഫ്രാഞ്ചൈസി എടുത്ത് കഴിഞ്ഞാല്‍ കമ്മീഷന് രീതിയില്‍ നിങ്ങള്‍ക്ക് വരുമാനം സ്വന്തമാക്കാം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി നിങ്ങള്‍ പോസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കണം. ശേഷം പോസ്റ്റ് ഓഫീസ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. https://www.indiapost.gov.in/VAS/DOP_PDFFiles/Franchise.pdf എന്ന ലിങ്കിലൂടെ അപേക്ഷ നല്‍കാം.
അമൂല്‍ ഫ്രാഞ്ചൈസി
റോയല്‍റ്റിയോ ലാഭ വിഹിതമോ ആവശ്യപ്പെടാതെ തന്നെ അമൂല്‍ ഫ്രാഞ്ചൈസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അമൂല്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുന്നതിനായി നിങ്ങള്‍ക്ക് ഭാരിച്ച തുക ചിലവഴിക്കേണ്ട ആവശ്യവുമില്ല. 2 ലക്ഷം രൂപ മുതല്‍ 6 ലക്ഷം രൂപ വരെ ചിലവഴിച്ചു കൊണ്ട് നിങ്ങള്‍ക്ക് അമൂല്‍ ഫ്രാഞ്ചൈസി വാങ്ങിക്കുവാന്‍ സാധിക്കും. രണ്ട് തരത്തിലുള്ള ഫ്രാഞ്ചൈസികളാണ് അമൂല്‍ സംരഭകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്.
രണ്ട് തരം ഫ്രാഞ്ചൈസികള്‍
അമൂല്‍ ഔട്ട്ലെറ്റ്, അമൂല്‍ റെയില്‍വേ പാര്‍ലര്‍, അല്ലെങ്കില്‍ അമൂല്‍ കിയോസ്ക് ഫ്രാഞ്ചൈസികള്‍ ആണ് ആദ്യത്തേത്. രണ്ടാമത്തേത് അമൂല്‍ ഐസ്ക്രീം സ്കൂപ്പിംഗ് പാര്‍ലറിന്റെ ഫ്രാഞ്ചൈസിയാണ്.ആദ്യത്തേതില്‍ നിക്ഷേപിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മതിയാകും. എന്നാല്‍ രണ്ടാമത്തെ ഗണത്തിലുള്ള ഫ്രാഞ്ചൈസിയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് എങ്കില്‍ നിങ്ങള്‍ നിക്ഷേപിക്കേണ്ടത് 5 ലക്ഷം രൂപയാണ്.
അമൂല്‍ ഫ്രാഞ്ചൈസി എടുക്കുവാന്‍
ഇതില്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ നോണ്‍ റീഫണ്ടബിള്‍ ആയ ബ്രാന്‍ഡ് സെക്യൂരിറ്റി തുകയായി നല്‍കണം. അമൂല്‍ ഫ്രാഞ്ചൈസി വാങ്ങിക്കുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട് എങ്കില്‍ retail@amul.coop എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. അതിന് പുറമേ http://amul.com/m/amul-scooping-parlsor എന്ന ലിങ്ക് സന്ദര്‍ശിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് അമൂല്‍ ഫ്രാഞ്ചൈസി എടുക്കുന്നത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications