പുതിയ വർഷത്തിൽ എല്ലാവരും പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി മുന്നോട്ട് പോകുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന നയങ്ങളും സംഭവിക്കേണ്ടതാണ്. അത്തരത്തിൽ ഒന്നാണ് 2025 ജനുവരി ഒന്ന് മുതൽ റുപേ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു ന്യൂ ഇയർ സർപ്രൈസ് എന്നത് പോലെ റുപേ ക്രെഡിറ്റ് കാർഡ് നിരവധി ലോഞ്ച് ആക്സിസ് ഓഫറുകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. രാജ്യാന്തര, അന്താരാഷ്ട്ര യാത്രകൾ നടത്താൻ ഉദ്ദേശിക്കുന്നവരും, നിരന്തരമായി യാത്രകൾ തുടരുന്നവരും തീർച്ചയായും റുപേ ക്രെഡിറ്റ് കാർഡുകളുടെ ഈ സവിശേഷത തിരിച്ചറിയേണ്ടതുണ്ട്.
എയർപോർട്ട് ലോഞ്ചുമായി റുപേ
റുപേ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ 2025 ജനുവരി 1 മുതൽ നിലവിൽ വന്നിരുന്നു. ടയർ അടിസ്ഥാനത്തിലുള്ള ചിലവഴിക്കൽ മാനദണ്ഡങ്ങൾ പ്രകാരം കാർഡ് ഉടമകൾക്ക് കോംപ്ലിമെന്ററി എയർപോർട് ലോഞ്ച് ആക്സിസിബിലിറ്റി ലഭിക്കുന്ന തരത്തിലാണ് പുതുക്കിയ ഓഫറുകൾ അവർ തയാറാക്കിയിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാർഡ് ഹോൾഡേഴ്‌സിനാനകട്ടെ ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ചും എയർപോർട്ട് ലോഞ്ചിലൂടെ ലഭ്യമാകും.

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ആദ്യ റൂപ്പേ എക്സ്ക്ലൂസീവ് ലൗഞ്ച് പ്രവർത്തനം ആരംഭിക്കും. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മാത്രമേ ലൗഞ്ച് ആക്സസ് ലഭ്യമാകൂ, അത് അവരുടെ ചെലവിടൽ രീതികൾ വിലയിരുത്തിയായിരിക്കും ഇത് നൽകപ്പെടുക.
ബാങ്ക് ഓഫ് ബറോഡ നൽകുന്ന ഓഫർ
ജനുവരി 1 മുതൽ ഡൊമസ്റ്റിക് ലോഞ്ചുകൾക്ക് തങ്ങൾ ഓഫർ നൽകുന്നതായിട്ടാണ് ബാങ്ക് ഓഫ് ബറോഡ അറിയിച്ചിരിക്കുന്നത്. മുൻ സാമ്പത്തിക വർഷത്തെ ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗം വിലയിരുത്തിയാണ് ഇത് നൽകുക. പുതിയ കാർഡ് ഹോൾഡേഴ്‌സിനാകട്ടെ ഒരു നിശ്ചിത തുക വിനിയോഗിക്കണം എന്ന ലിമിറ്റ് ബാങ്ക് നിര്ദേശിച്ചിട്ടില്ല. എന്നാൽ ഇത് ആദ്യ ക്വാർട്ടറിൽ മാത്രമേ സാധ്യമാകൂ എന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.
2025 ജനുവരി 1 മുതൽ, ബാങ്ക് ഓഫ് ബറോഡ (BOB) ക്രെഡിറ്റ് കാർഡുകൾക്ക് എയർപോർട്ട് ലൗഞ്ച് ആക്സസ് ലഭ്യമാക്കുന്നതിനായി മുൻകാല ക്വാർട്ടറിൽ നിശ്ചിത തുക ചെലവഴിക്കേണ്ടതുണ്ട്. അവയുടെ വിശദ വിവരങ്ങൾ താഴെ നൽകുന്നു.
₹40,000 മിനിമം സ്പെന്റ് ആവശ്യമായ കാർഡുകൾ
Eterna, ICAI Exclusive, ICMAI One, Tiara, ICSI Diamond, Varunah Premium
₹20,000 ചെലവ് ആവശ്യമായ കാർഡുകൾ
Varunah Plus, The Sentinel, Rakshamah, Yoddha, Corporate, HPCL, Premier
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications