രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനം. രാജ്യത്തെ ജനങ്ങൾക്കായി നിരവധി സാമ്പത്തിക നിക്ഷേപ പദ്ധതികൾ എസ്ബിഐ ആസൂത്രണം ചെയ്തിട്ടുണ്ട്. എസ്ബിഐയുടെ മിക്ക പ്രത്യേക എഫ്ഡി സേവിംഗ്സ് സ്കീമുകളും ആഭ്യന്തര, എൻആർഐ ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. നേരത്തെ എസ്ബിഐ അമൃത് കലാഷ്, എസ്ബിഐ വീകെയർ തുടങ്ങിയ പദ്ധതികൾ എസ്ബിഐ ബാങ്ക് ആരംഭിച്ചിരുന്നു.
എസ്ബിഐ അമൃത് കലാഷ് യോജന എല്ലാ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും വേണ്ടിയുള്ളതാണ്, അതേസമയം എസ്ബിഐ വീകെയർ മുതിർന്ന പൗരന്മാർക്കുള്ളതാണ്. എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
എസ്ബിഐ അമൃത് കലാഷ്
2023 ഫെബ്രുവരി 15-നാണ് 400 ദിവസത്തെ ഈ സ്ഥിര നിക്ഷേപ പദ്ധതി എസ്ബിഐ അവതരിപ്പിച്ചത്. ഈ നിക്ഷേപ പദ്ധതിയില്‍ പ്രതിമാസ, ത്രൈമാസ, അര്‍ധവാര്‍ഷിക ഇടവേളകളില്‍ പലിശ ലഭിക്കും. 400 ദിവസത്തേക്കാണ് എസ്ബിഐയുടെ അമൃത് കലാഷ് പദ്ധതി. പദ്ധതി സാധാരണ പൗരന്മാർക്ക് പ്രതിവർഷം 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഈ സ്കീമിലെ നിക്ഷേപത്തിനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. എസ്ബിഐ അമൃത് കലാഷ് പദ്ധതിയില്‍ ലോണ്‍ സൗകര്യവും ലഭ്യമാണ്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പണം പിന്‍വലിക്കാനും കഴിയും.

എസ്ബിഐ വീകെയർ
എസ്ബിഐ വീകെയർ പദ്ധതി മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സാധാരണ പലിശ നിരക്കിൽ ഇത് അധിക 50 ബേസിസ് പോയിൻ്റ് (ബിപിഎസ്) പലിശ വാഗ്ദാനം ചെയ്യുന്നു. പുതിയ നിക്ഷേപങ്ങൾക്കും പുതുക്കലുകൾക്കും ഈ സ്കീം ലഭ്യമാണ്. സെപ്റ്റംബർ 30 വരെ സാധുതയുണ്ട്.
എസ്ബിഐ അമൃത് വൃഷ്ടി യോജന
444 ദിവസത്തേക്കാണ് എസ്ബിഐ അമൃത് വൃഷ്ടി പദ്ധതി. 7.25 ശതമാനം പലിശയാണ് ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് ഇതിൽ 0.50 ശതമാനം അധിക പലിശ ലഭിക്കും. ഈ നിക്ഷേപ തുകയിൽ നിക്ഷേപകർക്ക് വായ്പയെടുക്കാനും കഴിയും. ഈ സ്കീമിൻ്റെ അവസാന തീയതി 31 മാർച്ച് 2025 ആണ്.
എസ്ബിഐ സർവോത്തം യോജന
എസ്ബിഐ സർവോത്തം യോജന വലിയ തുക നിക്ഷേപിക്കുന്ന നിക്ഷേപകർക്കുള്ളതാണ്. സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശയാണ് ഇത് നൽകുന്നത്. 2 വർഷത്തെ കാലയളവിലെ പലിശ നിരക്ക് 7.4 ശതമാനവും ഒരു വർഷത്തേക്ക് 7.10 ശതമാനവുമാണ്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ നൽകും.

എസ്ബിഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്
പരിസ്ഥിതി സൗഹൃദ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് പദ്ധതിയും എസ്ബിഐ ആരംഭിച്ചിട്ടുണ്ട്. ഇത് 1111 അല്ലെങ്കിൽ 1777 ദിവസത്തേക്ക് 6.65 ശതമാനം പലിശ നിരക്കും 2222 ദിവസത്തേക്ക് 6.40 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങൾക്ക് 7.40 ശതമാനം വരെ പലിശ ലഭിക്കും. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിന് അവസാന തീയതിയില്ല.
പദ്ധതിയിൽ എങ്ങനെ ചേരാം..?
എസ്ബിഐയുടെ വിവിധ സ്ഥിര നിക്ഷേപങ്ങളിൽ പങ്കുചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അടുത്തുള്ള എസ്ബിഐ ബ്രാഞ്ച് സന്ദര്‍ശിക്കുക. ഇതിന് പുറമെ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയും എസ്ബിഐ യോനോ ആപ്പ് വഴിയും ഇതില്‍ ചേരാന്‍ കഴിയും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications