കയ്യിൽ അത്യാവശ്യത്തിന് പണം ഇല്ലെങ്കിൽ എല്ലാവരും ചെയ്യുക വായ്പ എടുക്കുക എന്നതാണ്. പുതിയ കാലത്ത് നിരവധി വായ്പകളുണ്ട്. അതിൽ ഏറ്റവും ജനപ്രിയമായ രണ്ട് വായ്പകൾ കാർ, വ്യക്തിഗത വായ്പകൾ എന്നിവയാണ്. രാജ്യത്തെ പ്രധാന ധനകാര്യ സ്ഥാപനങ്ങളെല്ലാം കാർ, വ്യക്തിഗത വായ്പകൾ നൽകുന്നുണ്ട്. എന്നാൽ പലിശ നിരക്കിലും നിബന്ധനകളിലും വ്യത്യാസങ്ങളുണ്ടാകും.
മെഡിക്കൽ ചെലവുകൾ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ആളുകൾ സാധാരണയായി വ്യക്തിഗത വായ്പകൾ എടുക്കുന്നത്. മുഴുവൻ കാശും നൽകി കാർ വാങ്ങാൻ സാധിക്കാത്തവർ കാർ വായ്പയെ ഉപയോഗിക്കും. ഒറ്റയടിക്ക് പണം നൽകേണ്ടതില്ല, മാസ തവണകളായി സാവകാശം അടച്ചു തീർക്കാം എന്നീ സൗകര്യങ്ങളാണ് കാർ വായ്പകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. രണ്ട് മുതൽ അഞ്ച് വർഷം വരെയാണ് ഏറ്റവും ജനപ്രിയമായ കാർ, വ്യക്തിഗത വായ്പാ കാലാവധി.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) കാർ ലോണുകളും വ്യക്തിഗത വായ്പകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എത്രയാണ് എസ്ബിഐ രണ്ട് വായ്പകൾക്കും ഈടാക്കുന്ന പലിശ നിരക്കുകൾ എന്ന് നമുക്ക് നോക്കാം.
എസ്ബിഐ വ്യക്തിഗത വായ്പ
എസ്ബിഐ 11.15 ശതമാനം മുതൽ 15.30 ശതമാനം വരെ പലിശ നിരക്കിലാണ് വ്യക്തിഗത വായ്പകൾ നൽകുന്നത്. വ്യക്തിഗത വായ്പയുടെ പ്രോസസ്സിംഗ് ഫീസ് മൊത്തം ലോൺ തുകയുടെ 1.50 ശതമാനമായിരിക്കും (കുറഞ്ഞത് 1,000 രൂപ മുതൽ പരമാവധി 15,000 രൂപ വരെ).
5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വ്യക്തിഗത വായ്പയെടുക്കുമ്പോൾ പ്രതിമാസ തിരിച്ചടവ് തുക 10,909-11,974 രൂപയായിരിക്കും. എന്നാൽ 5 വർഷത്തെ കാലാവധിയിൽ 10 ലക്ഷം രൂപയാണ് വായ്പയെടുക്കുന്നതെങ്കിൽ 21,817-23,948 രൂപയായിരിക്കും പ്രതിമാസ തിരിച്ചടവ് തുക.
അഞ്ച് വർഷത്തേക്ക് 15 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക്, ഇഎംഐ 32,726-35,922 രൂപവരെ ആയിരിക്കും. അഞ്ച് വർഷത്തേക്ക് 20 ലക്ഷം രൂപയാണ് വ്യക്തിഗത വായ്പ എടുക്കുന്നതെങ്കിൽ പ്രതിമാസം 43,635- 47,895 രൂപ തിരിച്ചടയ്ക്കേണ്ടി വരും.

എസ്ബിഐ കാർ ലോൺ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8.75 ശതമാനം മുതൽ 9.80 ശതമാനം വരെ വാർഷിക പലിശ നിരക്കിൽ കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നു ലോണിൻ്റെ പ്രോസസ്സിംഗ് ഫീസ് 1,500 രൂപ വരെയാകാം. അഞ്ച് ലക്ഷം രൂപ, അഞ്ച് വർഷത്തെ കാലാവധിയിൽ കാർ ലോൺ എടുത്ത ഒരാൾ 10,319-10,554 രൂപ പ്രതിമാസം തിരിച്ചടയ്ക്കണം.
അഞ്ച് വർഷത്തേക്ക് 10 ലക്ഷം രൂപയാണ് കാർ ലോണെങ്കിൽ പ്രതിമാസം തിരിച്ചടക്കേണ്ട തുക 20,637-21,149 രൂപ ആയിരിക്കും. അഞ്ച് വർഷത്തേക്ക് 15 ലക്ഷം രൂപയുടെ കാർ ലോണിന്, ഇഎംഐ 30,956- 31,723 രൂപയും ആയിരിക്കും. എന്നാൽ അഞ്ച് വർഷത്തേക്ക് 20 ലക്ഷം രൂപയുടെ കാർ ലോണിന് പ്രതിമാസ തിരിച്ചടവ് തുക 41,274-42,298 രൂപയും ആയിരിക്കും.

മറ്റ് ചില ബാങ്കുകൾ ലക്ഷം രൂപയുടെ കാർ ലോണിന് ഈടാക്കുന്ന പലിശ നിരക്ക് കൂടി നോക്കാം.
1. കാനറ ബാങ്ക് : 5 വർഷ കാലയളവിൽ 5 ലക്ഷം രൂപ വായ്പയ്ക്ക് 8.70 - 12.70% വരെയുള്ള പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
2. എച്ച്‌ഡിഎഫ്‌സി ബാങ്ക് : 5 വർഷ കാലയളവിൽ 5 ലക്ഷം രൂപ വായ്പയ്ക്ക് 9.20% മുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
3. ഐസിഐസിഐ ബാങ്ക് : 5 വർഷ കാലയളവിൽ 5 ലക്ഷം രൂപ വായ്പയ്ക്ക് 9.20% മുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
