സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കൂടുതൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ബാങ്കാണ്. ഒരു പക്ഷെ ഏതെങ്കിലും തരത്തിലുള്ള ധനകാര്യ ആവശ്യത്തിനായി എസ്ബിഐയെ ബന്ധപ്പെടാത്ത ആളുകളും കുറവായിരിക്കും. ഉപഭോക്താക്കൾക്കായി വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികളും എസ്ബിഐ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുതിർന്ന പൗരന്മാർക്കായുള്ള വി-കെയർ ഡെപ്പോസിറ്റ് സ്കീമും അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമും.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച സ്വീകാര്യതയാണ് രണ്ട് നിക്ഷേപ പദ്ധതികൾക്കും ഉപഭോക്താക്കളുടെ ഇടയിൽ നിന്നും ലഭിച്ചത്. എന്നാൽ ഈ രണ്ട് സ്കീമുകളിലും നിക്ഷേപിക്കാനുള്ള കാലാവധി അവസാനിക്കാൻ പോവുകയാണ്. മാർച്ച് 31 വരെ മാത്രമേ ഈ രണ്ട് സ്കീമിലും നിക്ഷേപിക്കാൻ സാധിക്കുകകയുള്ളു. എന്തായാലും വി-കെയർ ഡെപ്പോസിറ്റ് സ്കീമിന്‍റേയും അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിന്‍റേയും കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.

വീ കെയർ ഡെപ്പോസിറ്റ് സ്കീം
മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണിത്. 5 വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 7.5 ശതമാനമാണ് പലിശ നിരക്ക്.
വി കെയർ എഫ്ഡി സ്കീമിന്‍റെ പലിശ പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ ആയിരിക്കും ലഭിക്കുക. നികുതി കുറച്ചതിന് ശേഷം ആയിരിക്കും ഈ എഫ്ഡിയുടെ പലിശ ലഭിക്കുക എന്ന കാര്യം പ്രത്യേകം ഓർമിക്കണം.
നിക്ഷേപം ഇരട്ടിയാക്കാം
1 ലക്ഷം രൂപ 10 വര്‍ഷത്തേക്ക് വീ കെയർ പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ, കാലാവധി പൂർത്തിയാകുമ്പോൾ 2.10 ലക്ഷം രൂപ ലഭിക്കും.
അമൃത് കലാഷ് എഫ്ഡി
400 ദിവസമാണ് അമൃത് കലാഷ് എഫ്ഡി സ്കീമിന്റെ കാലാവധി. 7.10 ശതമാനമാണ് നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശ ലഭിക്കും. ഏതൊരു എസ്ബിഐ എഫ്ഡിയുടെയും ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്. അമൃത് കലാഷ് സ്കീമിന് കീഴിൽ, പരമാവധി രണ്ട് കോടി രൂപ വരെ നിക്ഷേപിക്കാം.

എങ്ങനെ നിക്ഷേപിക്കാം..?
എസ്ബിഐയുടെ ഏതെങ്കിലും ശാഖ സന്ദർശിച്ച് നിങ്ങൾക്ക് വീ കെയർ ഡെപ്പോസിറ്റ് സ്കീം, അമൃത് കലാഷ് എഫ്ഡി എന്നിവയിൽ അക്കൗണ്ട് തുറക്കാം. ഇത് കൂടാതെ ഇൻ്റർനെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയും നിക്ഷേപം നടത്താം. ഈ രണ്ട് സ്‌കീമുകളിലും മാർച്ച് 31 വരെ മാത്രമേ നിക്ഷേപം നടത്താൻ സാധിക്കുകയുള്ളു എന്ന് ഓർക്കണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ധാനം ചെയ്യുന്ന മറ്റ് രണ്ട് നിക്ഷേപ പദ്ധതി കൂടി പരിശോധിക്കാം
1. ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്
നിക്ഷേപകർക്ക് മൂന്ന് വ്യത്യസ്ത കാലയളവുകളിൽ നിക്ഷേപം നടത്താം. 1111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിങ്ങനെയാണ് നിക്ഷേപം നടത്താൻ ആകുക.
പലിശ നിരക്ക്
മുതിർന്ന പൗരന്മാർക്ക് 1111, 1777 ദിവസങ്ങളുടെ കാലാവധിയുള്ള നിക്ഷേപത്തിന് 7.15 ശതമാനം പലിശ ലഭിക്കും. അതേ സമയം 2222 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്ന പലിശ 7.40 ശതമാനമാണ്.
സാധാരണ പൗരന്മാർക്ക് 1111 ദിവസങ്ങളിലും 1777 ദിവസങ്ങളിലും 6.65 ശതമാനം പലിശ നേടാം. 2222 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 6.40 ശതമാനമാണ്.
2. സർവോത്തം എഫ്ഡി
ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐയുടെ സ്ഥിരനിക്ഷേപ പദ്ധതിയാണിത്. നോൺ കോളബിൾ വിഭാഗത്തിൽ പ്പെടുന്ന സ്ഥിരനിക്ഷേപമാണിത്. 1 വർഷവും, 2 വർഷ കാലാവധിയും ഉള്ളതാണ് സർവോത്തം സ്ഥിര നിക്ഷേപങ്ങൾ.
പലിശ നിരക്ക്
രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് 7.40 ശതമാനം പലിശ ലഭിക്കുമ്പോൾ മുതിർന്ന പൗരൻമാർക്ക് 7.90 ശതമാനമാണ് ലഭിക്കുക. ഒരു വർഷത്തെ കാലാവധിയിൽ പൊതുവിഭാഗത്തിന് 7.1 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനവും പലിശ ലഭിക്കും.
ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്, സർവോത്തം എഫ്ഡി എന്നിവയുടെ കാലാവധി മാർച്ച് 31-ന് അവസാനിക്കുകയില്ല എന്ന് പ്രത്യേകം ഓർക്കുമല്ലോ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications