കൊറോണ പ്രതിസന്ധി: നിങ്ങളുടെ ജോലി നഷ്ടപ്പെടുമോ? സ്വയം തയ്യാറാകേണ്ടത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൌൺ ബിസിനസുകളുടെ സാധാരണ പ്രവർത്തനങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല. ലോക്ക്ഡൗൺ സാഹചര്യങ്ങളും യാത്രാ നിയന്ത്രണങ്ങളും കാരണം വ്യവസായങ്ങൾ, പ്രത്യേകിച്ച് യാത്ര, ടൂറിസം തുടങ്ങിയ മേഖലകളെ ആഗോളതലത്തിൽ തന്നെ ബാധിച്ചിട്ടുണ്ട്. മഹാമാരി മൂലമുണ്ടായ മാന്ദ്യം ലോകമെമ്പാടും 2.5 കോടി തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന് കഴിഞ്ഞ മാസം ഒരു ഐക്യരാഷ്ട്ര ഏജൻസി അറിയിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ സാമ്പത്തികമായി നടത്തേണ്ട ചില മുന്നൊരുക്കങ്ങൾ താഴെ പറയുന്നവയാണ്.

 

ആകസ്മിക ഫണ്ട്

ആകസ്മിക ഫണ്ട്

താൽക്കാലിക സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ഒരു ആകസ്മിക ഫണ്ട് കണ്ടെത്തണം. നിങ്ങളുടെ അടിയന്തിര ഫണ്ടുകളിൽ നിങ്ങളുടെ ഇഎംഐകൾ, പ്രതിമാസ നിക്ഷേപ പദ്ധതികൾ, നിങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ഫീസ്, നിങ്ങൾ നൽകേണ്ട പ്രീമിയങ്ങൾ, നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയാത്ത മറ്റ് കാര്യങ്ങൾ എന്നിവ ഉൾപ്പെടുത്തണം. കൂടാതെ അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുക. നിങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാനം നിങ്ങളാണെങ്കിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും സാമ്പത്തിക പ്രതിസന്ധി നിലനിർത്താൻ നിങ്ങൾ വേണ്ടത്ര പണം സമ്പാദിച്ചിട്ടുണ്ടാകണം.

കടബാധ്യതകൾ കൈകാര്യം ചെയ്യുക

കടബാധ്യതകൾ കൈകാര്യം ചെയ്യുക

ജോലി നഷ്‌ടപ്പെടുകയാണെങ്കിൽ, നിങ്ങളുടെ വായ്പാ പ്രതിബദ്ധതകളിൽ നിന്ന് ഒളിച്ചോടരുത്. വായ്പ തിരിച്ചടവിൽ മുടക്കം വരുത്തിയാൽ കടക്കെണിയിലാക്കുമെന്നതിനാൽ നിങ്ങളുടെ ഇഎംഐകൾ തിരിച്ചടയ്ക്കുന്നത് നിർത്തരുത്. വായ്പ തിരിച്ചടവ് മുടങ്ങാതിരിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കുറച്ച് കാര്യങ്ങൾ ഇതാ-

  • നിലവിലുള്ള നിക്ഷേപങ്ങൾ ഉപയോഗിക്കുക അല്ലെങ്കിൽ ഭൌതിക ആസ്തികൾ വിൽക്കുക
  • വായ്പയുടെ കാലാവധി വർദ്ധിപ്പിക്കാൻ നിങ്ങളുടെ ബാങ്കുകളോട് അഭ്യർത്ഥിക്കുക. ഇത് നിങ്ങളുടെ ഇഎംഐ ഭാരം കുറയ്ക്കും.

കൂടാതെ, നിങ്ങൾക്ക് ഒരേസമയം ഒരു കാർ ലോൺ, ഭവനവായ്പ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ അടയ്ക്കേണ്ടി വന്നാൽ നിങ്ങൾ മുൻഗണന നൽകണം. ആദ്യം ഉയർന്ന പലിശനിരക്കുള്ള വായ്പ അടയ്ക്കണം.

റിട്ടയർമെന്റ് കോർപ്പസ് ഉപയോഗിക്കരുത്

റിട്ടയർമെന്റ് കോർപ്പസ് ഉപയോഗിക്കരുത്

നിങ്ങളുടെ റിട്ടയർമെന്റ് കോർപ്പസ് ഉപയോഗിക്കാൻ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ നിങ്ങൾക്ക് തോന്നാം. പ്രത്യേകിച്ചും, നിങ്ങൾക്ക് ജോലിയില്ലാത്ത സമയത്തും നിങ്ങളുടെ വായ്പ ഇഎംഐകൾ അല്ലെങ്കിൽ നിങ്ങളുടെ പതിവ് ചെലവുകൾക്ക് പണം കണ്ടെത്തേണ്ട സമയങ്ങളിലും. എന്നാൽ ആ സമ്പാദ്യം ഉപയോഗിക്കുന്നത് ഉചിതമല്ല. അതിനാൽ പരമാവധി റിട്ടയർമെന്റിനായി കരുതി വച്ചിരിക്കുന്ന തുകയിൽ തൊടരുത്.

പ്രതിമാസ ബജറ്റ് നിയന്ത്രിക്കുക

പ്രതിമാസ ബജറ്റ് നിയന്ത്രിക്കുക

നിങ്ങളുടെ പ്രതിമാസ ചെലവുകൾ വിലയിരുത്തുക. നിങ്ങളുടെ ജീവിതശൈലി ചെലവുകൾ കുറയ്ക്കുക. ഇരുചക്ര വാഹനം, കാർ അല്ലെങ്കിൽ നിങ്ങളുടെ ഭാരം ഇനിയും വർദ്ധിപ്പിക്കാൻ കഴിയുന്ന ഒന്നും വാങ്ങരുത്. നിങ്ങളുടെ പ്രതിമാസ ചെലവിൽ നിന്ന് നിങ്ങൾ വെട്ടിക്കുറച്ച ചെലവുകൾ, അവ നിങ്ങളുടെ അടിയന്തര ഫണ്ടുകളിലേക്ക് മാറ്റുക. ഇതുവഴി നിങ്ങൾക്ക് ഒരു സാമ്പത്തിക അടിയന്തരാവസ്ഥ നിലനിർത്താൻ കഴിയും.

വായ്പ വേണ്ട

വായ്പ വേണ്ട

ഒരു വായ്പ നിങ്ങളുടെ അവസാന ആശ്രയമായിരിക്കണം. ധനകാര്യ സ്ഥാപനങ്ങൾ നിങ്ങൾക്ക് ഉയർന്ന പലിശ നിരക്കിൽ ആയിരിക്കും വായ്പ നൽകുക. എന്നാൽ നിങ്ങൾ ഒരു വായ്പ തിരഞ്ഞെടുക്കാൻ പദ്ധതിയിടുകയാണെങ്കിൽ, കുറഞ്ഞ പലിശ നിരക്ക് ഉള്ള വായ്പകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

English summary

Steps you should take to prepare yourself for a job loss | കൊറോണ പ്രതിസന്ധി: നിങ്ങളുടെ ജോലി നഷ്ടപ്പെടുമോ? സ്വയം തയ്യാറാകേണ്ടത് എങ്ങനെ?

Here are some of the steps you can take to prepare yourself financially. Read in malayalam.
Story first published: Sunday, April 5, 2020, 12:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X