പെൺമക്കളുള്ള എല്ലാ രക്ഷിതാക്കളുടേയും ഏറ്റവും സ്വപ്നമാണ് അവളുടെ കല്യാണം. മകളെ ഏറ്റവും സുന്ദരിയായി കാണാൻ കഴിയുന്ന ദിവസം. എങ്ങും കളിയും ചിരിയും പാട്ടും കുരവയും. ആകെ സന്തോഷത്തിന്‍റെ ദിവസങ്ങൾ. പക്ഷെ അതിനുള്ള ചിലവുകൾ ആലോചിക്കുമ്പോൾ മനസിലേക്ക് പതിയെ ആകുലതകൾ വന്ന് നിറയും. കല്യാണത്തിനുള്ള സ്വർണ്ണം വാങ്ങണം, ഏറ്റവും ഭംഗിയുള്ള സാരി, മറ്റ് ചിലവുകൾ. താങ്ങാവുന്നതിനപ്പുറമാകുമോ എന്നാണ് എല്ലാ രക്ഷിതാക്കളുടേയും ആശങ്ക. ഏറ്റവും ചിലവ് വരുന്നത് സ്വർണ്ണത്തിനാണ്. ദിവസവും സ്വാർണ്ണത്തിന് വില കൂടകയാണ്. അത് കൊണ്ടു തന്നെ ഇപ്പോഴേ സമ്പാദ്യം വർദ്ധിപ്പിച്ചാൽ മകളുടെ കല്യാണം ഏറ്റവും ഭംഗിയാക്കാം. അതിനുള്ള വഴി അറിയാം.
ഒരു ഉദാഹരണം നോക്കാം. നിങ്ങളുടെ മകൾക്ക് ഇപ്പോൾ പ്രായം 13. 10 വർഷത്തിന് ശേഷം അവളെ കല്യാണം കഴിപ്പിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം. അതായത് ഇരുപത്തി മൂന്നാമത്തെ വയിൽ. 2036റിൽ മകളുടെ വിവാഹത്തിന് 35 ലക്ഷം രൂപ ചിലവ് വരുമെന്ന് കരുതാം. ആ പണം എങ്ങനെ നേടാൻ എന്ന് നോക്കാം. ഇപ്പോൾ മുതൽ നിക്ഷേപം ആരംഭിച്ചാൽ വളരെ എളുപ്പം ആ പണം നേടാൻ കഴിയും.

മ്യൂച്വൽ ഫണ്ട് എസ്ഐപികളിൽ പണം നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ലത്. മാസം 15,000 രൂപയുടെ നിക്ഷേപ പദ്ധതിയിൽ ചേരാം. 12 ശതമാനമാണ് വാർഷിക പലിശ മ്യൂച്വൽ ഫണ്ട് എസ്ഐപികൾ നൽകുന്നത്. അതായത് 10 വർഷം കൊണ്ട് നിങ്ങൾക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന തുക ലഭിക്കും. പക്ഷെ രാജ്യത്ത് പണപ്പെരുപ്പത്തിൽ വർദ്ധനവുണ്ടായാൽ ഒരു പക്ഷെ 10 വർഷത്തിനുള്ളിൽ നിങ്ങളുടെ ചിലവും വർദ്ധിക്കുമെന്ന കാര്യം മറക്കരുത്. അതുകൊണ്ടു തന്നെ കൂടുതൽ പണം മ്യൂച്വൽ ഫണ്ട് എസ്ഐപികളിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് വാർഷിക പണപ്പെരുപ്പം 6 ശതമാനം കണക്കാക്കിയാൽ തന്നെ മകളുടെ കല്യാണത്തിന്‍റെ ചിലവ് 60 ലക്ഷിത്തിന് മുകളിലേക്കുയരും. അത്കൊണ്ട് മ്യൂച്വൽ ഫണ്ട് എസ്ഐപികളിൽ 27,000 രൂപ പ്രതിമാസം നിക്ഷേപിച്ചാൽ നിങ്ങൾക്ക് ആ തുക കണ്ടെത്താം.
10 വർഷം കൊണ്ട് തുക നേടണം എന്നത് കൊണ്ടു തന്നെ ബാലൻസ്ഡ് അഡ്വാൻസ് ഫണ്ടുകളും മിഡ് ക്യാപ് ഫണ്ടുകളും ഉൾപ്പെടെ രണ്ടോ മൂന്നോ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും നല്ലതാണ്. അതായത് നിങ്ങൾ ഉയർന്ന തുക വ്യത്യസ്ഥ രീതിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് കൂടുതൽ വരുമാനം കണ്ടെത്താം.
എന്താണ് മ്യൂച്വൽ ഫണ്ട് എസ്ഐപി
മ്യൂച്വൽ ഫണ്ടുകൾ ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ്. ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാളും കൂടുതൽ പണം തിരികെ ലഭിക്കുന്നവയാണ് മ്യൂച്വൽ ഫണ്ടുകൾ. നമ്മൾ നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഓഹരികളിൽ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. നിക്ഷേപകർക്ക് കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക വീതം നിക്ഷേപം നടത്തുവാൻ സാധിക്കുന്ന രീതിയാണ് ഇത്. ഈ ഇടവേള പ്രതിമാസമോ, പാദ വാർഷികമോ, അർദ്ധ വാർഷികമോ ആകാം.
ഒറ്റത്തവണ നിക്ഷേപത്തിനായി വലിയ തുക കൈയ്യിൽ ഇല്ലാത്ത നിക്ഷേപകർക്ക് തങ്ങളുടെ പ്രതിമാസ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഒരു തുക കൃത്യമായ നിക്ഷേപം നടത്തിക്കൊണ്ട് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ വലിയൊരു സമ്പാദ്യം തന്നെ നേടുവാൻ സാധിക്കും. നിക്ഷേപകന് അവർ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, സ്‌കീമുകൾ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾ, വിരമിക്കൽ, വാഹനം വാങ്ങുക തുടങ്ങിയ ജീവിത ലക്ഷ്യങ്ങൾക്ക് അനുസരിച്ച് ഒരാൾക്ക് അവരുടെ എസ്ഐപി ആസൂത്രണം ചെയ്യാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
