കൊറോണ വൈറസ് മഹാമാരി രാജ്യത്ത് പിടിമുറുക്കുന്നതിനിടയില്‍ ഇന്ത്യന്‍ ഓഹരി വിപണിയും ഗണ്യമായ ഇടിവാണ് കഴിഞ്ഞ ആഴ്ചകളില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ മോശമാണെങ്കിലും എസ്ഐപി വഴി ദീര്‍ഘ കാലത്തേക്ക് നിക്ഷേപം നടത്തുന്നത് നല്ലതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണ മേഖലയും ടെലികോം മേഖലയും മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് വിലയിരുത്തല്‍.
നിക്ഷേപകര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും ഇന്‍ഡെക്സ് ഫണ്ടുകളിലും നിക്ഷേപിക്കണമെന്ന് നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഇഡിയും സിഇഒയുമായ സുന്ദീപ് സിക്ക പറയുന്നു. നോവല്‍ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതും അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞതും വിപണിയെ ബാധിച്ചു. ഇക്വിറ്റി മാര്‍ക്കറ്റുകളിലും ഉയര്‍ന്ന തോതിലുള്ള ചാഞ്ചാട്ടമുണ്ടായി. നിലവിലെ വിപണി ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുകൂലമാണെന്നും അതിനാല്‍ ഇക്വിറ്റികളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപം ആരംഭിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനമായ അഭിപ്രായമാണ് ആഷിക വെല്‍ത്ത് അഡ്വേസേഴ്സിന്റെ സിഇഒയും സഹസ്ഥാപനകനുമായ അമിത് ജെയിനും പങ്കു വെച്ചത്. വിപണികളിലെ പ്രകടനം മോശമാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തിയാല്‍ മികച്ച വരുമാനം ലഭിക്കും. പുതിയ നിക്ഷേപകര്‍ക്ക് അവരുടെ 40 ശതമാനം കോര്‍പ്പസ് ആര്‍ബിട്രേജ് ഫണ്ടുകളില്‍ അനുവദിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഇത് ഏകദേശം 7 മുതല്‍ 8 ശതമാനം വരുമാനം നല്‍കും, 60 ശതമാനം മള്‍ട്ടി-അസറ്റ്, മിഡ് ക്യാപ് സ്കീമുകളില്‍ അടുത്ത ആറ് മാസത്തേക്ക് നീക്കി വെക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ പകര്‍ച്ചവ്യാധി കണക്കിലെടുക്കുമ്പോള്‍, ആരോഗ്യമേഖല വളരെ മികച്ച പ്രകടനം കാഴ്ച വെക്കും.
ഇതിന് പുറമേ എല്ലാവരും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനാല്‍ ടെലികോ മേഖലയും തിളങ്ങും. ഇന്റര്‍നെറ്റിനും വോയ്സ് കോളുകള്‍ക്കും വന്‍ ഡിമാന്റുണ്ട്. ഇതിന് പുറമേ എഫ്എംസിജി, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളെയും നിലവിലെ മാന്ദ്യം വലിയ തോതില്‍ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂബ് വെല്‍ത്തിന്റെ സ്ഥാപകനും സിഇഒയുമായ സത്യന് കോത്താരിയും എസ്ഐപി വഴിയുള്ള നിക്ഷേപത്തെ പിന്തുണയ്ക്കുന്നു. അതിനാല്‍ വിപണിയിലെ നിലവിലെ ഇടിവ് കാര്യമാക്കാതെ എസ്ഐപി വഴി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ലാഭകരം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
