ഭവനവായ്പയെക്കുറിച്ച് ഓർത്ത് ടെൻഷൻ വേണ്ട. ഭവനവായ്പകളെടുക്കുമ്പോൾ നിങ്ങളെ പൊതുവേ ബാധിക്കുന്ന രണ്ട് ഘടകങ്ങൾ പലിശനിരക്കും വായ്പയുടെ കാലാവധിയുമാണ്. ഓരോ മാസവും നിങ്ങളുടെ വായ്പ തിരിച്ചടവ് ഭാരം കുറയ്ക്കുന്നതിനും നിങ്ങളുടെ പ്രതിമാസ വരുമാനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഘടകങ്ങളാണ് ഇവ രണ്ടും. നിങ്ങളുടെ നിലവിലുള്ള ഭവനവായ്പയുടെ പലിശയടവ് കുറയ്ക്കാൻ സഹായിക്കുന്ന 4 വഴികൾ ഇതാ..
അധിക ഇഎംഐ പേയ്‌മെന്റ് നടത്തുക
നിങ്ങളുടെ പക്കൽ മിച്ചമായി കുറച്ചധികം പണമുണ്ടെങ്കിൽ ഇഎംഐയിൽ ഒരു നിശ്ചിത അധിക തുക നൽകുക. ഇതുവഴി കാലാവധിയെക്കാൾ വേഗത്തിൽ തിരിച്ചടവ് നടത്താനും നിങ്ങൾക്ക് കഴിയും. കൂടാതെ എല്ലാ വർഷവും നിങ്ങളുടെ ഇഎംഐ പേയ്‌മെന്റുകൾ പരിഷ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് ശമ്പള വർദ്ധനവ് ലഭിക്കുകയോ നിങ്ങളുടെ വരുമാനത്തിൽ സ്ഥിരമായ വർദ്ധനവുണ്ടാകുകയോ ചെയ്താൽ, നിങ്ങളുടെ ഇഎംഐ പേയ്‌മെന്റ് വർദ്ധിപ്പിക്കാൻ കഴിയും. ഇത് ഒരു ചെറിയ മാറ്റം പോലെ തോന്നാമെങ്കിലും ഇത് യഥാർത്ഥത്തിൽ പലിശയും തിരിച്ചടവിന്റെ കാലാവധിയും കുറയ്‌ക്കും.
ഓവർ ഡ്രാഫ്റ്റ്
ഉപയോക്താക്കൾക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യവും തിരഞ്ഞെടുക്കാനും കഴിയും. അതിൽ നിങ്ങൾക്ക് ഇഎംഐയ്‌ക്കൊപ്പം കുറച്ച് അധികം പണവും നിക്ഷേപിക്കാം. ഈ പണം നിങ്ങളുടെ ഭവന വായ്പ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാകും. ഇത് ഒരു പ്രീ-പേയ്‌മെന്റായി കാണാം. ഇങ്ങനെ തുക അടയ്ക്കുന്നതിലൂടെ പലിശ കുറയ്ക്കാം. ഇപ്പോൾ ബാങ്കുകൾ പ്രീപേയ്‌മെന്റ് ഫീസ് ഈടാക്കുകയോ പിഴ ചുമത്തുകയോ ചെയ്യുന്നില്ല.
ബാലൻസ് ട്രാൻസ്ഫർ
മിക്കവാറും എല്ലാ പ്രധാന ബാങ്കുകളും ഇപ്പോൾ ബാലൻസ് ട്രാൻസ്ഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ പലർക്കും ഇതിനെക്കുറിച്ച് ധാരണയില്ല. ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നത് വഴി നിങ്ങളുടെ പലിശ പേയ്‌മെന്റ് കുറയ്ക്കാൻ സഹായിക്കും. അതായത് നിങ്ങളുടെ വായ്പ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റൊരു ബാങ്കിലേക്ക് മാറ്റാം. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പഴയ ബാങ്കിന് പിഴയും പുതിയ ബാങ്കിന് പ്രോസസ്സിംഗ് ഫീസും നൽകേണ്ടി വരും. നിങ്ങൾക്ക് ഓൺലൈനായി വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യാവുന്നതാണ്.
ഉയർന്ന ഡൌൺ പേയ്മെന്റ്
വായ്പ എടുക്കുന്നതിന് മുമ്പ് നിങ്ങൾ ആസൂത്രണം ചെയ്യേണ്ട കാര്യമാണിത്. പ്രധാന വായ്പ തുക കുറയ്ക്കുന്നതിന് നിങ്ങൾക്ക് ഉയർന്ന ഡൌൺ പേയ്മെന്റ് നടത്താം. ഇത് കുറഞ്ഞ പലിശയിലേക്കും കുറഞ്ഞ ഇഎംഐ പേയ്‌മെന്റുകളിലേക്കും നയിക്കും. ഇത് പ്രാരംഭ ഘട്ടത്തിൽ വായ്പ അംഗീകാരത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications