ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആളുകൾക്ക് താത്പര്യം കൂടുതലാണ്. അതിനു വേണ്ടി വിവിധ കോഴ്സുകൾ പഠിക്കാനായി ഒരുപാട് പേർ വിദേശത്ത് പോകുന്നു. വിദ്യാഭ്യാസത്തിനു വേണ്ടി വിദേശത്തേക്ക് പോകണമെങ്കിൽ ലക്ഷങ്ങൾ നിങ്ങളുടെ അക്കൗണ്ടിലുണ്ടായിരിക്കണം. ഇത് സാമ്പത്തിക സ്ഥിതി കുറവുള്ളവരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
വിദേശ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി നിരവധി വിദ്യാഭ്യാസ വായ്പകൾ നിലവിലുണ്ട്. നിങ്ങൾ ഉടൻ തന്നെ വിദേശത്തേക്ക് പഠിക്കാൻ പോകുന്നുണ്ടെങ്കിൽ ഉടൻ തന്നെ ബാങ്ക് വായ്പകളെ പരിഗണിക്കണം. വായ്പ എടുക്കുമ്പോൾ താരതമ്യേന പലിശ നിരക്ക് കുറഞ്ഞവ തിരഞ്ഞെടുക്കുക.
ഏത് രാജ്യത്തേക്കാണോ നിങ്ങൾ കുടിയേറുന്നത് അവരുടെ നിബന്ധനകൾക്ക് അനുസരിച്ച് അക്കൗണ്ടിൽ പണം കരുതേണ്ടി വരും. വിദ്യാഭ്യാസ ചെലവുകൾക്ക് പുറമേ ജീവിതച്ചെലവ്, പുസ്തകങ്ങൾ, യാത്ര, മറ്റ് അവശ്യങ്ങൾ എന്നിവക്കെല്ലാം പണം ഉണ്ടായിരിക്കണം. ബാങ്ക് ബസാർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 15 വർഷത്തെ കാലാവധിയിൽ 50 ലക്ഷം വിദ്യാഭ്യാസ വായ്പ നൽകുന്ന ബാങ്കുകൾ 8.25% മുതൽ 10.93 ശതമാനം വരെ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഓരോ ബാങ്കുകളും, അവ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ വായ്പയെ കുറിച്ചും പരിശോധിക്കാം;

വിദേശ വിദ്യാഭ്യാസങ്ങൾക്കുള്ള വായ്പകൾ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 15 വർഷത്തേക്ക് 50 ലക്ഷം നൽകുന്ന ഈ ബാങ്ക് വിദ്യാഭ്യാസ വായ്പക്ക് 8.25 ശതമാനം മുതൽ പലിശ നിരക്ക് കണക്കാക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 15 വർഷത്തേക്ക് ഓരോ മാസവും 48,507 രൂപ അടക്കേണ്ടി വരും.
പഞ്ചാബ് നാഷണൽ ബാങ്ക് : ഈ ബാങ്ക് വിദ്യാഭ്യാസ വായ്പകൾക്ക് 8.35 ശതമാനം പലിശ ഈടാക്കുന്നു. ഇതും താരതമ്യേന കുറഞ്ഞ പലിശ നിരക്കാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 15 വർഷത്തേക്ക് 50 ലക്ഷം വരെ കിട്ടും. എസ്ബിഐ വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്ക് 8.65 ശതമാനത്തിൽ ആരംഭിക്കുന്നു. ഈ പലിശ നിരക്കിൻ്റെ അടിസ്ഥാനത്തിൽ 15 വർഷത്തേക്ക് ഓരോ മാസവും 49,678 രൂപ അടക്കേണ്ടി വരും.
ബാങ്ക് ഓഫ് ബറോഡ: ഈ പൊതുമേഖലാ ബാങ്ക് നൽകുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് 8.7 ശതമാനത്തിൽ നിന്നാണ് ആരംഭിക്കുന്നത്. ഇതും കുറഞ്ഞതും താങ്ങാവുന്നതുമായ പലിശ നിരക്ക് ഉറപ്പാക്കുന്നു.
ഐസിഐസിഐ: ഈ സ്വകാര്യ മേഖലാ ബാങ്ക് വിദ്യാഭ്യാസ വായ്പകൾക്ക് 9.25 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു.
കാനറ ബാങ്ക് : 15 വർഷത്തേക്ക് 50 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ നൽകുന്ന ഈ ബാങ്ക് 9.5 ശതമാനം മുതൽ പലിശ ഈടാക്കുന്നു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ : 10.05 ശതമാനം മുതൽ ഈ പൊതുമേഖലാ ബാങ്ക് വിദ്യാഭ്യാസ വായ്പകൾക്ക് പലിശ ഈടാക്കുന്നു.
ആക്സിസ് ബാങ്ക് : നിങ്ങൾ 15 വർഷത്തേക്ക് 50 ലക്ഷം വിദ്യാഭ്യാസ വായ്പ എടുത്താൽ ഈ ബാങ്ക് 10.93 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കും. ഈ വായ്പക്ക് എല്ലാ മാസവും 56,610 രൂപ തിരിച്ചടക്കേണ്ടി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
