മക്കളുടെ ഭാവി ഓർത്ത് ആകുലതപ്പെടുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കളും. മികച്ച വിദ്യാഭ്യാസം മക്കൾക്ക് നൽകാൻ എല്ലാ മാതാപിതാക്കളും ശ്രമിക്കാറുണ്ട്. എന്നാൽ പുതിയ കാലത്ത് ഉന്നത വിദ്യാഭ്യാസം എന്നത് വളരെ ചിലവേറിയ ഒന്നാണ്. അതുകൊണ്ടു തന്നെ കൃത്യമായ സാമ്പത്തിക ആസൂത്രണമുണ്ടെങ്കിൽ മാത്രമേ അതിനാവശ്യമായ തുക സമ്പാദിക്കാൻ സാധിക്കുകയുള്ളു.
നിങ്ങളുടെ മകൾക്കായി മികച്ച സമ്പാദ്യം കണ്ടെത്താൻ കേന്ദ്രസർക്കാർ പദ്ധകികളുണ്ട്. അതിൽ ഏറ്റവും ജനപ്രിയമായ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ). പെൺമക്കളുടെ ഭാവി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി ആവിഷ്ക്കരിച്ചത്. എങ്ങനെയാണ് സുകന്യ സമൃദ്ധി യോജനയിലൂടെ ഉയർന്ന തുക സമ്പാദിക്കാൻ സാധിക്കുക എന്ന് നമുക്ക് പരിശോധിക്കാം.
സുകന്യ സമൃദ്ധി യോജന
പ്രതിവർഷം 250 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കുക. പദ്ധതി 8.2 ശതമാനം നിരക്കിൽ പലിശ നൽകുന്നു. ഒരു ഇന്ത്യക്കാരനും പെൺകുട്ടിയുടെ മാതാപിതാക്കളോ നിയമപരമായ രക്ഷിതാവിനോ മാത്രമേ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളു. രക്ഷിതാവിന് മകള്‍ ജനിച്ചയുടന്‍ തന്നെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ തുറക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ മകളുടെ പേരില്‍ 15 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ പെണ്‍കുട്ടിക്ക് 14 വയസ് തികയുന്നത് വരെ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കൂ.
പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാമെന്നതും ശ്രദ്ധേയമാണ്. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിന്‍വലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ പിന്‍വലിക്കാം.

69 ലക്ഷം രൂപ സമ്പാദിക്കാം
നിക്ഷേപത്തിന്‍റെ കാലാവധി പൂർത്തിയാകുമ്പോൾ മകൾക്കായി 70 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എല്ലാ മാസവും സുകന്യ സമൃദ്ധി അക്കൗണ്ടിൽ 12,500 രൂപ നിക്ഷേപിക്കണം. അതായത് ഒരു വർഷം 1.5 ലക്ഷം രൂപ. നിലവിൽ ഈ പദ്ധതിക്ക് 8.2 ശതമാനം പലിശയാണ് ലഭിക്കുന്നത്. 21 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് മൊത്തം 46,77,578 രൂപ പലിശയായി ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ, പലിശയും നിക്ഷേപിച്ച തുകയും ഉൾപ്പെടെ മകൾക്ക് ആകെ 22,50,000 + 46,77,578 = 69,27,578 രൂപ (ഏകദേശം 70 ലക്ഷം രൂപ) ലഭിക്കും.
അതായത് നിക്ഷേപിച്ച തുകയേക്കാൾ ഏകദേശം മൂന്നിരട്ടി തുക സമ്പാദിക്കാൻ സാധിക്കും. അതായത് മകളുടെ ജനനം മുതൽ അക്കൗണ്ടിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, 21-ആം വയസ്സിൽ അവൾ ഏകദേശം 70 ലക്ഷം രൂപയുടെ ഉടമയാകും.

46 ലക്ഷം രൂപ സമ്പാദിക്കാം
പദ്ധതിയിൽ പ്രതിവർഷം 1,00,000 രൂപ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കിൽ പ്രതിമാസം ഏകദേശം 8,334 രൂപ നിക്ഷേപിക്കേണ്ടിവരും. അത്തരമൊരു സാഹചര്യത്തിൽ, 15 വർഷത്തിനുള്ളിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 15,00,000 രൂപയാകും. 21 വർഷത്തിന് ശേഷം നിങ്ങൾക്ക് 31,18,385 രൂപ തിരികെ ലഭിക്കും. ഇങ്ങനെ നിക്ഷേപിച്ച തുകയും പലിശ തുകയും യോജിപ്പിച്ചാൽ നിങ്ങൾക്ക് ആകെ 46,18,385 രൂപ ലഭിക്കും.
നികുതി ഇളവ്
1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപകന് 1.5 ലക്ഷം രൂപയുടെ നികുതിയിളവ് ക്ലെയിം ചെയ്യാം.പദ്ധതി വഴി ലഭിക്കുന്ന പലിശയും നികുതി രഹിതമാണ്.
2024-ൽ നിങ്ങളുടെ മകളുടെ പേരിൽ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ 2045-ൽ മെച്വർ ആകും, അതായത് 2045-ഓടെ ഈ പദ്ധതിയുടെ മുഴുവൻ തുകയും നിങ്ങൾക്ക് ലഭിക്കും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications