A Oneindia Venture

ചെറിയ തുക, വലിയ സമ്പാദ്യം, മകൾക്ക് നൽകാം 46 ലക്ഷം രൂപ, ഇതാണ് കേന്ദ്ര സർക്കാർ പിന്തുണയുള്ള ജനപ്രിയ പദ്ധതി

മാതാപിതാക്കളുടെ ഏറ്റവും വിലിയ ആശങ്ക മക്കളുടെ വിദ്യാഭ്യാസമാണ്. പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസം. വിദേശ രാജ്യങ്ങളിലേക്കാണ് പുതിയ തലമുറയിലെ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നത്. അത് ഭാവിയിലും തുടരാൻ തന്നെയാണ് സാധ്യത. അതുകൊണ്ടു തന്നെ നിങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണമെങ്കിൽ സാമ്പത്തിക ആസൂത്രണം കൂടിയേ തീരു.

രാജ്യത്തെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൽ ഒന്നാണ് സുകന്യ സമൃദ്ധി യോജന. പെൺമക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി മാതാപിതാക്കളെ സഹായിക്കാൻ ഇത് രൂപകൽപ്പന പദ്ധതി. ഇനിയും ഈ പദ്ധതിയിൽ നിങ്ങൾ ചേർന്നില്ലെങ്കിൽ ഇപ്പോൾ തന്നെ ചേരുന്നതാണ് നല്ലത്. എന്താണ് സുകന്യ സമൃദ്ധി യോജന എന്നും എന്തൊക്കെയാണ് പദ്ധതിയുടെ പ്രയോജനമെന്നും നമുക്ക് നോക്കാം.

സുകന്യ സമൃദ്ധി യോജന

2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. പെൺമക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി മാതാപിതാക്കളെ സഹായിക്കാൻ ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് മണിഡുസ്‌കൂളിൻ്റെ സ്ഥാപകനായ അർണവ് പാണ്ഡ്യ പറയുന്നു.

ചെറിയ തുക, വലിയ സമ്പാദ്യം, മകൾക്ക് നൽകാം 46 ലക്ഷം രൂപ, ഇതാണ് കേന്ദ്ര സർക്കാർ പദ്ധതി

ആർക്കൊക്കെ അക്കൗണ്ട് തുടങ്ങാം...?

10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ക്ക് പോസ്റ്റ് ഓഫീസുകളിലോ, ബാങ്കുകളിലോ എസ്എസ്‌വൈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. 21 വര്‍ഷത്തേക്കോ അല്ലെങ്കില്‍ പെണ്‍ കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് എസ്എസ്‌വൈ അക്കൗണ്ടിന് പ്രാബല്യമുണ്ടാവുക.

രണ്ട് പെൺമക്കൾക്ക് (രണ്ടാമത്തെയും മൂന്നാമത്തേയും ഇരട്ടകളാണെങ്കിൽ മൂന്ന്) അക്കൗണ്ട് തുറക്കാം. ഓരോ സാമ്പത്തിക വർഷത്തിലും ഒരു കുട്ടിക്ക് പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

പലിശ നിരക്കുകൾ

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് എസ്എസ്‌വൈ പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. സുകന്യ സമൃദ്ധി യോജനയുടെ പലിശ ഓരോ പാദത്തിലും പുതുക്കാറുണ്ട്. നിലവിൽ 8.2 ശതമാനം പലിശയാണ് പദ്ധതി വാഗ്ധാനം ചെയ്യുന്നത്.

ചെറിയ തുക, വലിയ സമ്പാദ്യം, മകൾക്ക് നൽകാം 46 ലക്ഷം രൂപ, ഇതാണ് കേന്ദ്ര സർക്കാർ പദ്ധതി

നികുതി ആനുകൂല്യങ്ങൾ

നികുതി ആനുകൂല്യങ്ങൾ 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപകന് 1.5 ലക്ഷം രൂപയുടെ നികുതിയിളവ് ക്ലെയിം ചെയ്യാം.പദ്ധതി വഴി ലഭിക്കുന്ന പലിശയും നികുതി രഹിതമാണ്. കൂടാതെ, കാലാവധി പൂർത്തിയാകുമ്പോൾ പെൺകുട്ടിക്ക് ലഭിക്കുന്ന തുകയ്ക്ക് (പ്രിൻസിപ്പൽ + പലിശ) നികുതിയില്ല. സുകന്യ യോജന അക്കൗണ്ടിൽ നിന്നുള്ള ഭാഗിക പിൻവലിക്കലും നികുതി രഹിതമാണ്.

മകൾക്കായി 46 ലക്ഷം നേടാം

പ്രതിമാസം സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ 8,333 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരു വർഷം ആകെ 1 ലക്ഷം രൂപ നിക്ഷേപിക്കണം. ഈ നിക്ഷേപം 15 വർഷത്തേക്ക് തുടരണം. സുകന്യ സമൃദ്ധി യോജനയുടെ കാലാവധി പൂർത്തിയാകുമ്പോൾ, അതായത് 21 വർഷത്തിന് ശേഷം ആകെ 46.5 ലക്ഷം രൂപ ലഭിക്കും.

22 ലക്ഷം രൂപ സമ്പാദ്യം

എല്ലാ മാസവും 4,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ ഒരു വർഷത്തിൽ നിങ്ങൾക്ക് 48,000 രൂപ നിക്ഷേപിക്കാൻ കഴിയും. 15 വർഷത്തേക്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കണം.ഇതുപ്രകാരം 2045-ഓടെ സുകന്യ സമൃദ്ധി യോജനയിൽ 7 ലക്ഷം 20,000 രൂപ നിക്ഷേപിക്കും. 21 വർഷത്തിനു ശേഷമുള്ള കാലാവധി കഴിയുമ്പോൾ അതായത് 2045-ൽ നിങ്ങൾക്ക് 15.14 ലക്ഷം പലിശ ലഭിക്കും.

കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് നിക്ഷേപ തുകയും പലിശ തുകയും ഒരുമിച്ച് ലഭിക്കും. അത് മൊത്തം 22 ലക്ഷത്തി 34 ആയിരം രൂപ ആയിരിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X