പെൺകുട്ടികൾക്കായി 70 ലക്ഷം നേടാം, ഈ രീതിയിൽ നിക്ഷേപം നടത്തൂ

പെൺകുട്ടികൾക്കായുള്ള സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). പെൺകുട്ടികളുടെ ഉന്നത പഠനത്തിനും വിവാഹ ചെലവുകൾക്കുമായി ഫണ്ട് ശേഖരിക്കുന്നതിന് സുകന്യ സമൃദ്ധി യോജന കുടുംബങ്ങളെ സഹായിക്കുന്നു. ഒരു കുട്ടിയുടെ ജനനം മുതൽ 10 വയസ് തികയുന്നതുവരെ ഒരു എസ്എസ്‌വൈ അക്കൗണ്ട് തുറക്കാൻ മാതാപിതാക്കൾക്ക് കഴിയും. സുകന്യ സമൃദ്ധി യോജനയിൽ പരമാവധി നിക്ഷേപിക്കുന്നത്, ദീർഘകാലാടിസ്ഥാനത്തിൽ ലക്ഷങ്ങൾ നേടാൻ സാധിക്കും.

എസ്എസ്‌വൈ പലിശ നിരക്ക്

ഈ സ്കീം നിലവിൽ 8.2% വാർഷിക പലിശ നിരക്ക് നൽകുന്നു. ധനകാര്യ മന്ത്രാലയം പലിശ നിരക്കുകൾ ത്രൈമാസിക അടിസ്ഥാനത്തിൽ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നു. സാമ്പത്തിക വർഷാവസാനത്തിൽ പലിശ തുക അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യപ്പെടും.

പെൺകുട്ടികൾക്കായി 70 ലക്ഷം നേടാം, ഈ രീതിയിൽ നിക്ഷേപം നടത്തൂ

എസ്എസ്‌വൈ അക്കൗണ്ടിന്റെ സവിശേഷതകൾ

കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതി പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും തന്റെ മകളുടെ പേരിൽ നിക്ഷേപം തുടങ്ങാം. പോസ്റ്റ് ഓഫീസിന്റെ ഏത് ശാഖയിലും അക്കൗണ്ട് തുറക്കാവുന്നതാണ്. ഈ സ്കീമിന് കീഴിൽ, 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷം പൂർത്തിയാകുമ്പോൾ പലിശ അടക്കം മുഴുവൻ തുകയും ലഭിക്കും. എസ്എസ്‌ഐയിൽ നിക്ഷേപിക്കുന്നത് വളരെ എളുപ്പമാണ്. ഒരു വർഷത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും പരമാവധി 1,50,000/- രൂപയും (50 രൂപയുടെ ഗുണിതങ്ങളിൽ) ആണ്.

സാമ്പത്തിക വർഷം മുഴുവൻ നിക്ഷേപകർക്ക് പരിധിയില്ലാത്ത ഇടപാടുകൾ നടത്താൻ കഴിയും. 10 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് നിയമപരമായ രക്ഷിതാക്കൾക്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിയും. ഒരു കുടുംബത്തിന് പരമാവധി രണ്ട് പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് തുടങ്ങാം.

സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷത്തേക്ക് അക്കൗണ്ട് ഉടമകൾക്ക് ഫണ്ട് നിക്ഷേപിക്കാം. ഏതെങ്കിലും സാമ്പത്തിക വർഷത്തിൽ മിനിമം നിക്ഷേപം നടത്തിയില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാകും. അക്കൗണ്ട് വീണ്ടും ആക്ടിവേറ്റ് ചെയ്യുന്നതിന്, 250 രൂപ നിക്ഷേപത്തിനൊപ്പം വീഴ്ച വരുത്തിയ ഓരോ വർഷത്തിനും പിഴ ഫീസായി 50 രൂപയും കൂടി നൽകണം. സുകന്യ സമൃദ്ധി യോജനയുടെ മെച്യൂരിറ്റി കാലയളവ് അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷമാണ്. പെൺകുട്ടിക്ക് 18 അല്ലെങ്കിൽ 21 വയസാവുമ്പോൾ പിൻവലിക്കാം.

പദ്ധതിയിലൂടെ 70 ലക്ഷം എങ്ങനെ സമ്പാദിക്കാം

നിലവിലെ 8.2% പലിശ നിരക്കിൽ പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ, 21 വർഷ കാലാവധി പൂർത്തിയാകുമ്പോൾ 71,82,119 രൂപ ലഭിക്കും. ഈ തുകയിൽ 22,50,000 രൂപയുടെ പ്രധാന നിക്ഷേപവും 49,32,119 രൂപ പലിശയും ഉൾപ്പെടുന്നു.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X