ചെറുകിട സമ്പാദ്യ പദ്ധതികളുടെ ഏപ്രിൽ-ജൂൺ പാദത്തിലെ പലിശ നിരക്ക് സർക്കാർ വെട്ടിക്കുറച്ചു. ഇതോടെ 8.4 ശതമാനമായിരുന്ന സുകന്യ സമൃദ്ധി പദ്ധതിയുടെ പലിശ നിരക്ക് 7.6 ശതമാനമായി കുറഞ്ഞു. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് 7.9 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായും കുറഞ്ഞു. അതുപോലെ തന്നെ, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ വാർഷിക പലിശ നിരക്ക് 1.2 ശതമാനം കുറഞ്ഞ് 7.4 ശതമാനമായി.
പലിശ കുറച്ചു
ഒന്ന് മുതൽ മൂന്ന് വർഷം വരെയുള്ള പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപ പലിശ നിരക്ക് 6.9 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി കുറച്ചു. അഞ്ച് വർഷത്തെ ടേം ഡെപ്പോസിറ്റുകളുടെ നിരക്ക് 6.7 ശതമാനമായി കുറച്ചു. അഞ്ചുവർഷത്തെ റിക്കറിംഗ് നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി കുറച്ചു. ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ (എൻഎസ്‌സി) പലിശ നിരക്ക് നേരത്തെ 7.9 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി കുറച്ചു. കിസാൻ വികാസ് പത്ര പലിശ നിരക്ക് 7.6 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി കുറച്ചു.
സുകന്യ സമൃദ്ധി പദ്ധതിയിലെ മാറ്റങ്ങൾ
നിരക്ക് കുറച്ചതിനുശേഷം, എസ്‌എസ്‌വൈ അക്കൗണ്ടുകളിൽ വാർഷിക പലിശ നിരക്ക് മുമ്പത്തെ 8.4 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായി. ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷാകർത്താക്കൾക്കോ 10 വയസ്സ് ആകുന്നതുവരെ പെൺകുട്ടിയുടെ പേരിൽ എസ്എസ്വൈ അക്കൗണ്ട് തുറക്കാം. ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ സുകന്യ സമൃദ്ധി അക്കൌണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
അറിയേണ്ട കാര്യങ്ങൾ
ഒരു എസ്‌എസ്‌വൈ അക്കൌണ്ട് 21 വർഷം പൂർത്തിയാകുമ്പോഴാണ് പിൻവലിക്കാൻ സാധിക്കുക. അക്കൌണ്ടിൽ 15 വർഷം വരെ നിക്ഷേപം നടത്തണം. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ ഭാഗിക പിൻവലിക്കൽ അനുവദനീയമാണ്. ഗുണഭോക്താവ് 18 വയസ്സിന് ശേഷം വിവാഹിതയായാൽ 21 വർഷത്തിന് മുമ്പ് തന്നെ നിക്ഷേപം പിൻവലിക്കാം.
പലിശ കുറയ്ക്കൽ ബാധിക്കുന്നത് എങ്ങനെ?
സമീപകാല പലിശ കുറയ്ക്കൽ സുകന്യ സമൃദ്ധി അക്കൗണ്ട് കാലാവധിയെ വളരെയധികം ബാധിക്കും. എസ്‌എസ്‌വൈ അക്കൗണ്ടിൽ ഒരു വ്യക്തി മാസം തോറും 12,500 രൂപ നിക്ഷേപം നടത്തുന്നുണ്ടെങ്കിൽ (പ്രതിവർഷം 1.50 ലക്ഷം രൂപ) 15 വർഷത്തെ മുഴുവൻ സംഭാവന കാലയളവിൽ ആകെ നിക്ഷേപം 71,27,574 രൂപയായി വളരും. 8.4% പലിശ ആയിരിക്കുമ്പോഴത്തെ കാര്യമാണിത്. 48,77,574 രൂപ നിക്ഷേപകരുടെ നിക്ഷേപവും 22.5 ലക്ഷം രൂപയ പലിശ വരുമാനവുമാണ്.
പലിശ കുറച്ച ശേഷം
നിരക്ക് കുറച്ചതിനുശേഷം, 15 മാസത്തേക്ക് എല്ലാ മാസവും തുടക്കത്തിൽ 12,500 രൂപ നിക്ഷേപിക്കുമ്പോൾ കാലാവധി പൂർത്തിയാകുമ്പോൾ 63,79,634 രൂപയേ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. 8.4% പലിശയിൽ ലഭിച്ച നേട്ടത്തേക്കാൾ 7,47,940 രൂപ കുറവാണ് ഇത് . മെച്യുരിറ്റി തുക 63,79,634 രൂപയിൽ 22.5 ലക്ഷം രൂപ പലിശ വരുമാനവും നിക്ഷേപ തുക 41,18,779 രൂപയുമാണ്. എസ്‌എസ്‌വൈ പലിശനിരക്കിൽ 80 ബേസിസ് പോയിൻറുകൾ വെട്ടിക്കുറച്ചതിനാൽ, നിങ്ങളുടെ മെച്യൂരിറ്റി തുക 10% ത്തിൽ കൂടുതൽ കുറയും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications