പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി സർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടി വലിയ തുക സമ്പാദിക്കാൻ ഇതിലൂടെ സാധിക്കും. പെൺകുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾക്ക് ഈ സ്കീമിൽ അക്കൗണ്ട് തുറക്കാം. പ്രധാനമായും പോസ്റ്റ് ഓഫീസിലൂടെയോ ബാങ്കുകളിലൂടെ ഈ അക്കൗണ്ട് ആരംഭിക്കാം.
പെൺകുട്ടിക്ക് 10 വയസ്സ് പൂർത്തിയാവുന്നതിനു മുന്നേ സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുറക്കണം. 2015 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതാണ് ഈ പദ്ധതി. നിലവിലെ കണക്കനുസരിച്ച് 2024 നവംബർ വരെ 4.2 കോടിയിലധികം ആളുകൾ ഈ സ്കീമിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. പെൺകുട്ടിയുടെ പേരിൽ ഒരു വർഷത്തിൽ കുറഞ്ഞത് 250 രൂപ മുതൽ പരമാവധി 1.5 ലക്ഷം വരെ നിക്ഷേപിക്കാൻ സാധിക്കും.
സുകന്യ സമൃദ്ധി യോജനയുടെ കാലാവധി
അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷം വരെ നിക്ഷേപം നടത്താം. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യാം. കുട്ടിയുടെ വിവാഹത്തിനു വേണ്ടി തുക പൂർണ്ണമായും പിൻവലിക്കുകയും അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്യാം. അതായത് കുട്ടിക്ക് 18 വയസ് തികയുമ്പോൾ പെൺകുട്ടി വിവാഹം ചെയ്യുകയാണെങ്കിൽ ഇത്തരത്തിൽ പണം പിൻവലിക്കാം.
കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ കാലാവധിക്കു മുന്നേ പണം പിൻവലിക്കാം. എന്നാൽ സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ അക്കൗണ്ടിലെ ബാലൻസ് തുകയുടെ 50 ശതമാനം വരെ മാത്രമാണ് പണം പിൻവലിക്കാനുള്ള അനുവാദമുള്ളൂ.
പെൺകുട്ടി അകാലത്തിൽ മരണപ്പെടുകയോ അല്ലെങ്കിൽ മാരകമായ അസുഖം പിടിപെടുകയോ ചെയ്താൽ അക്കൗണ്ട് തുറന്ന് അഞ്ച് വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും. രക്ഷിതാവിൻ്റെ മരണത്തിൻ്റെ കാര്യത്തിലും ഇത് അനുവദിക്കും.

പലിശ നിരക്ക്
സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ഓരോ പാദത്തിലും മാറ്റം വന്നേക്കാം. നിലവിൽ 8.2% നിരക്കിലാണ് ഇവിടെ പലിശ വാഗ്ദാനം ചെയ്യുന്നത്. സുകന്യ സമൃദ്ധി യോജന ആരംഭിച്ചപ്പോൾ 9.1% നിരക്കിലായിരുന്നു പലിശ നൽകിയത്. എല്ലാ സാമ്പത്തിക വർഷത്തിൻ്റെയും അവസാനമാണ് നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യുന്നത്.
സ്കീമിന്റെ നേട്ടങ്ങളും കോട്ടങ്ങളും
സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി കിഴിവ് നൽകുന്നു. മെച്യൂരിറ്റിയിൽ ലഭിക്കുന്ന വരുമാനം നികുതി രഹിതമായിരിക്കും. ഇത് സുകന്യ സമൃദ്ധി യോജനയുടെ ഏറ്റവും വലിയ നേട്ടമാണ്.
രക്ഷിതാക്കൾക്ക് അവരുടെ കുട്ടികൾക്കായി പരമാവധി രണ്ട് സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകൾ വരെ തുറക്കാം.
18 വയസ്സിനു ശേഷമോ അതിനു മുന്നേയോ പണം പിൻവലിക്കുകയാണെങ്കിൽ പെൺകുട്ടിയുടെ ഉപരി പഠനത്തിനായി ഈ തുക ഉപയോഗത്തിൽ കൊണ്ട് വരാൻ സാധിക്കില്ല. ഈ സ്കീമിന്റെ ഏറ്റവും വലിയ പോരായ്മയും ഇതാണ്. മികച്ച റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഫലത്തിൽ വരുന്നില്ല.
1.5 ലക്ഷം നിക്ഷേപിച്ചാൽ എത്രയാണ് വരുമാനം?
ഇവിടെ 1.5 ലക്ഷം നിക്ഷേപിച്ചാൽ 21 വർഷത്തെ മെച്യൂരിറ്റി എത്തുമ്പോൾ നിങ്ങളുടെ മൊത്തം നിക്ഷേപം 22,50,000 രൂപയാവും. എങ്കിൽ നിലവിലെ 8.2% എന്ന പലിശ നിരക്ക് നോക്കിയാൽ മൊത്തം റിട്ടേൺ മാത്രം 46,77,578 രൂപ ഉറപ്പാക്കാം. അതായത് കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് മൊത്തം 69,27,578 ലക്ഷം രൂപ കിട്ടും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications