നഷ്ടപ്പെടുത്തരുത് ഈ അവസരം! 1 ലക്ഷം നിക്ഷേപിച്ചാൽ മകളുടെ പേരിൽ 46 ലക്ഷത്തിലധികം നേടാൻ വഴിയുണ്ട്
പെൺകുട്ടികളുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് പോസ്റ്റ് ഓഫീസ് നൽകുന്ന ഏറ്റവും മികച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). ഈ പദ്ധതി മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആകർഷകമായ നികുതി ഇളവുകളും വാഗ്ദാനം ചെയ്യുന്നു. പെൺമക്കളുള്ള മാതാപിതാക്കൾ ഈ അവസരം പാഴാക്കരുത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ഭാവി ആവശ്യങ്ങൾക്കായി ഒരു സാമ്പത്തിക അടിത്തറ ഒരുക്കാൻ ഈ പദ്ധതി സഹായിക്കുന്നു.
ഏറ്റവും പുതിയ പലിശ നിരക്ക്
സുകന്യ സമൃദ്ധി യോജന പ്രതിവർഷം 8.2 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് നൽകുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഉയർന്ന പലിശ നിരക്കാണിത്. ദീർഘകാല നിക്ഷേപമായതിനാൽ കൂട്ടു പലിശയുടെ നേട്ടവും ഉറപ്പാക്കാം.
നിക്ഷേപ തുക എത്രയാണ്?
ഒരു വർഷം ഏറ്റവും കുറഞ്ഞത് 250 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. വർഷത്തിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. ഇത് നിങ്ങൾക്ക് മാസത്തവണയായി അടക്കാവുന്നതാണ്.

യോഗ്യത
ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കുന്ന സമയത്ത് പെൺകുട്ടിയുടെ പ്രായം 10 വയസ്സോ അതിൽ താഴെയോ ആയിരിക്കണം. പ്രായപൂർത്തിയാവാത്തതിനാൽ കുട്ടിയുടെ രക്ഷിതാവിന് അക്കൗണ്ട് കൈകാര്യം ചെയ്യാം. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായാൽ അക്കൗണ്ട് കുട്ടിക്ക് തന്നെ പരിപാലിക്കാം. ഒരു കുടുംബത്തിൽ രണ്ട് പെൺ മക്കളുണ്ടെങ്കിൽ രണ്ട് പേർക്കും വ്യത്യസ്ത അക്കൗണ്ടുകൾ തുറക്കാൻ സാധിക്കും.
കാലാവധി
അക്കൗണ്ട് തുറന്ന് 21 വർഷം വരെ പ്രവർത്തിക്കും. മാത്രമല്ല അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷത്തേക്കാണ് നിക്ഷേപം നടത്താവുന്നത്. അതിനു ശേഷം നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം ലഭിച്ചു കൊണ്ടിരിക്കും എന്നർത്ഥം. എന്നാൽ 18 വയസ്സെത്തുമ്പോൾ കുട്ടിയുടെ വിവാഹം നടക്കുകയാണെങ്കിൽ 21 വർഷത്തിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ അനുവാദമുണ്ട്.
കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം
ചില പ്രത്യേക സാഹചര്യങ്ങളിൽ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെൺകുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ അനുവാദമുണ്ട്.
1 ലക്ഷം നിക്ഷേപിച്ചാൽ നേട്ടം എത്ര?
അക്കൗണ്ട് തുറന്ന് 15 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപിക്കാം. ഓരോ വർഷവും സുകന്യ സമൃദ്ധി യോജനയിൽ 1 ലക്ഷം വീതം നിക്ഷേപിച്ചാൽ അത് 15 വർഷം കൊണ്ട് 15 ലക്ഷം രൂപയായി വളരും. നിലവിലെ പലിശ നിരക്ക് 8.2 ശതമാനം കണക്കാക്കിയാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന പലിശ വരുമാനം 31,18,385 രൂപയാണ്. അതായത് നിങ്ങൾക്ക് മെച്യൂരിറ്റി തുകയായി കിട്ടുന്നത് 46,18,385 രൂപയായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


