ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ശോഭനമായ ഭാവിക്കായി സാമ്പത്തിക നിക്ഷേപം നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിക്കണമെന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പമുണ്ടാകും. കാരണം വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികൾ ലഭ്യമാണ്. പെൺമക്കൾക്കായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം സുകന്യ സമൃദ്ധി യോജനയാണ്. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന നിക്ഷേപ പദ്ധതിയായത് കൊണ്ട് തന്നെ ഉറപ്പായ വരുമാനം സുകന്യ സമൃദ്ധി യോജന നൽകുന്നു.

സുകന്യ സമൃദ്ധി യോജന
പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ജനപ്രിയ സർക്കാർ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുടെ വിദ്യാഭ്യാസം മുതൽ വിവാഹം വരെയുള്ള സാമ്പത്തിക സംരക്ഷണം സുകന്യ സമൃദ്ധി യോജന നിക്ഷേപം വഴി നേടാൻ സാധിക്കും.
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ സാധിക്കും. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. അതേസമയം ഇരട്ട പെൺമക്കളുണ്ടെങ്കിൽ മൂന്ന് പേർക്കും അക്കൗണ്ട് തുറക്കാം.
പലിശ നിരക്ക്
വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. ഒറ്റത്തവണയായോ മാസ തവണയായോ നിക്ഷേപിക്കാം. വര്‍ഷത്തില്‍ നിക്ഷേപം നടത്തിയില്ലെങ്കിൽ 50 രൂപ പിഴ ഈടാക്കും.
8.20 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ധാനം ചെയ്യുന്നത്. ലഭിക്കുന്ന പലിശ എല്ലാ സാമ്പത്തിക വര്‍ഷാവസാനവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വർഷവുമാണ്.
നികുതി ഇളവ്
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നിക്ഷേപിച്ച തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
എങ്ങനെ അക്കൗണ്ട് തുറക്കാം..?
ഏത് ഇന്ത്യൻ പൌരനും സുകന്യ സമൃദ്ധി യോജനയിൽ അക്കൗണ്ട് തുറക്കാം. പെൺകുട്ടിയുടെ മാതാപിതാക്കളോ നിയമപരമായ രക്ഷിതാവോ ആയിരിക്കണം എന്നതും നിബന്ധനയാണ്. പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ കഴിയും. പിന്നീട് മറ്റ് ബാങ്കുകളുടെ ശാഖകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ അക്കൗണ്ട് മാറ്റാനും സാധിക്കും.
69 ലക്ഷം രൂപ സമ്പാദിക്കാം
മകൾക്ക് 21 വയസാകുമ്പോൾ 69 ലക്ഷം രൂപ സമ്പാദിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എല്ലാ വർഷവും 1.5 ലക്ഷം രൂപ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ നിക്ഷേപിക്കണം. അതായത് പ്രതിമാസം 12,500 രൂപ. ദിവസത്തെ കണക്കെടുക്കുകയാണെങ്കിൽ 417 രൂപ നിക്ഷേപത്തിനായി നീക്കിവെക്കണം.
21 വർഷം നിക്ഷേപം തുടരുമ്പോൾ ആകെ നിക്ഷേപിച്ച തുക ഏകദേശം 22,50,000 രൂപയായിരിക്കും. നിക്ഷേപത്തിന് 8.20 ശതമാനം പലിശ ലഭിക്കുന്നത് കൊണ്ടു തന്നെ പലിശയിനത്തിൽ 46,77,578 രൂപ നേടാം. അതായത് നിക്ഷേപവും അതിന്‍റെ പലിശയും കൂടി 69 ലക്ഷം ( 69,27,578 രൂപ ) നേടാം.

നേരത്തെ നിക്ഷേപം പിൻവലിക്കാം
സുകന്യ സമൃദ്ധി യോജനയിൽ ആവശ്യമെങ്കിൽ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. മകൾക്ക് 18 വയസ്സ് തികയുമ്പോൾ, പഠനത്തിനായി 50 ശതമാനം പണം പിൻവലിക്കാം. ഇതിന് തെളിവായി മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകൾ നൽകേണ്ടിവരും. നിങ്ങൾക്ക് പണം തവണകളായോ ഒറ്റത്തവണയായോ എടുക്കാം, എന്നാൽ നിങ്ങൾക്ക് ഇത് വർഷത്തിൽ ഒരിക്കൽ മാത്രമേ ലഭിക്കൂ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications