പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയും ആരംഭിച്ചത്. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം. 8 ശതമാനമാണ് പലിശ നിരക്ക്.
250 രൂപ നിക്ഷേപം നടത്തി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാം. അതിനുശേഷം ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്. എന്നാൽ അക്കൗണ്ടില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍, 50 രൂപ പിഴ ഈടാക്കും. നിക്ഷേപത്തിൽ വീഴ്ച വരുത്തിയ ഓരോ വര്‍ഷത്തിനും കുറഞ്ഞത് 250 രൂപ + 50 രൂപ വീതം അടച്ച് അക്കൗണ്ട് തുറന്ന തീയതി മുതല്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് തിരിച്ചെടുക്കാവുന്നതാണ്. പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്.

പലിശ
മൂന്ന് മാസം കൂടുമ്പോൾ ധനമന്ത്രാലയം പലിശ നിരക്ക് പുതുക്കുകയോ അതേ നിരക്ക് നിലനിർത്തുകയോ ചെയ്യും. അക്കൗണ്ട് നിക്ഷേപത്തിന്റെ അഞ്ചാം ദിവസത്തിനും മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസിലാണ് പലിശ കണക്കാക്കുന്നത്. ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനത്തിൽ പലിശ അക്കൗണ്ടിലേക്ക് ചേർക്കും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നിക്ഷേപിച്ച തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
പിൻവലിക്കൽ
പെൺകുട്ടി 10ആം ക്ലാസ് പാസാവുകയോ 18 വയസാകുകയോ ചെയ്താൽ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിൻവലിക്കാം. ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോളും പിന്‍വലിക്കാവുന്നതാണ്. ഉടമയുടെ മരണം സംഭവിച്ചാൽ അക്കൗണ്ട് നേരത്തെ ക്ലോസ് ചെയ്യാം. അത്തരം സന്ദർഭങ്ങളിൽ, പോസ്റ്റോഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്കായിരിക്കുമെന്ന് മാത്രം. വർഷത്തിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
കാൽക്കുലേറ്റർ
2023 ൽ മൂന്ന് വയസുള്ള മകൾക്ക് വേണ്ടിയാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുകക്കുന്നത് എന്ന് കരുതുക. അതായത് 15 വർഷം നിക്ഷേപം നടത്തണം. പ്രതിമാസം 12,500 രൂപ നിക്ഷേപിച്ചാൽ ആകെ നിക്ഷേപം 22,50,000 രൂപയാകും. നിലവിലെ പലിശ നിക്ക് കണക്ക് കൂട്ടിയാൽ തന്നെ മകൾക്ക് 21 വയസാകുമ്പോൾ ഏകദേശം 65 ലക്ഷം രൂപ ലഭിക്കും. അതായത് ഒരു ദിവസം 417 രൂപ നീക്കിവച്ചാൽ മതിയെന്ന് സാരം.
സുകന്യ സമൃദ്ധി യോജന നിക്ഷേപം വഴി 50 ലക്ഷം രൂപ സ്വന്തമാക്കാന്‍ വര്‍ഷത്തില്‍ 1,11,370 രൂപയാണ് നിക്ഷേപിക്കേണ്ടത്. അതായത് പ്രതിമാസം 9,280 രൂപ.
അക്കൗണ്ട് എങ്ങനെ തുറക്കാം
പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ കഴിയും. പിന്നീട് മറ്റ് ബാങ്കുകളുടെ ശാഖകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും.
ഘട്ടം 1: ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദർശിച്ച് അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ നൽകുക.
ഘട്ടം 2: പണം, ചെക്ക് അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ് രൂപത്തിൽ ആദ്യ നിക്ഷേപം അടയ്ക്കുക.
ഘട്ടം 3: ബാങ്ക് അല്ലെങ്കിൽ പോസ്റ്റോഫീസ് അധികൃതർ നിങ്ങളുടെ രേഖകൾ പരിശോധിച്ച ശേഷം അക്കൗണ്ട് തുറക്കും. ആദ്യം നിക്ഷേപിച്ച തുക രേഖപ്പെടുത്തി പാസ്‌ബുക്ക് അക്കൗണ്ട് ഉടമയ്ക്ക് നൽകും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications