മക്കളുടെ ഭാവി രക്ഷിതാക്കൾക്ക് എന്നും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇന്നത്തെ കാലത്ത് ഉന്നത വിദ്യാഭ്യാസം എന്നത് വലിയ ചിലവു വരുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ആ ചിലവുകൾ മുന്നിൽ കണ്ട് വേണം നിക്ഷേപങ്ങൾ നടത്താൻ. കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള സുകന്യ സമൃദ്ധി യോജന വഴി മക്കളുടെ ഭാവികാര്യങ്ങള്‍ക്കായുള്ള വലിയ തുക സമ്പാദിക്കാന്‍ സാധിക്കും.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം.

പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ കഴിയും. പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്.7.6 ശതമാനമാണ് പലിള നിരക്ക്. പ്രതിവർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപയും നിക്ഷേപിക്കാം. ലഭിക്കുന്ന പലിശ എല്ലാ സാമ്പത്തിക വര്‍ഷാവസാനവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നിക്ഷേപിച്ച തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
കാൽക്കുലേറ്റർ
മകൾ ജനിച്ചയുടൻ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം ആരംഭിച്ചാൽ, കുട്ടിക്ക് 21 വയസ് തികയുമ്പോൾ ഉയർന്ന തുക ലഭിക്കും. സുകന്യ സമൃദ്ധി യോജനയിൽ പ്രതിമാസം 1000 രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം 12,000 രൂപയുണ്ടാകും. 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 1,80,000 രൂപയായി ഉയരും. പലിശ 3,29,212 രൂപ. അതായത് 15 വർഷത്തെ നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ 5,09,212 രൂപ ലഭിക്കും.
പ്രതിമാസം 2,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിവർഷം 24,000 രൂപയുണ്ടാകും. 15 വർഷം കൊണ്ട് ആകെ നിക്ഷേപം 3,60,000 രൂപയും പലിശയിനത്തിൽ 6,58,425 രൂപയുമുണ്ടാകും. നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ ആകെ 10,18,425 രൂപ ലഭിക്കും.
പ്രതിമാസം 3000 രൂപ അടിസ്ഥാനമാക്കിയുള്ള കണക്ക് നോക്കിയാൽ പ്രതിവർഷം 36,000 രൂപ നിക്ഷേപിക്കും.മൊത്തം നിക്ഷേപം 5,40,000 രൂപയായിരിക്കും. പലിശയിൽ നിന്ന് 9,87,637 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ആകെ 15,27,637 രൂപ ലഭിക്കും.
പ്രതിമാസം 4000 രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം 48,000 രൂപ നിക്ഷേപിക്കും. 15 വർഷത്തിനുള്ളിൽ 7,20,000 രൂപയുടെ മൊത്തം നിക്ഷേപമുണ്ടാകും.പലിശയിൽ നിന്ന് 13,16,850 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ, മകൾക്ക് ആകെ 20,36,850 രൂപ ലഭിക്കും.
പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, പ്രതിവർഷം 60,000 രൂപയുടെ നിക്ഷേപമുണ്ടാകും. 15 വർഷത്തിനുള്ളിൽ മൊത്തം 9,00,000 രൂപയുടെ നിക്ഷേപം.പലിശയിനത്തിൽ 16,46,062 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ 25,46,062 രൂപ ലഭിക്കും.
പിൻവലിക്കൽ 21 വർഷമാണ് കാലാവധിയെങ്കിലും 18 വയസ് പൂര്‍ത്തിയായി വിവാഹം നടന്നാല്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് അവസാനിപ്പിക്കാം. 10ാം തരം പഠനം പൂർത്തിയായ പെൺകുട്ടി 18 വയസ് പൂർത്തിയാക്കിയാൽ അക്കൗണ്ടിലെ 50 ശതമാനം തുക പിൻവലിക്കാൻ സാധിക്കും. വർഷത്തിൽ ഒരു തവണ മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications