നിങ്ങളുടെ മകളെ 21-ാം വയസ്സിൽ കോടീശ്വരിയാക്കാം ഈ സർക്കാർ പദ്ധതിയിലൂടെ, എങ്ങനെയെന്ന് അല്ലേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെൺകുട്ടികളുള്ള മാതാപിതാക്കൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ദീർഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ). പെൺകുട്ടികൾക്ക് മാത്രമായുള്ള സർക്കാരിന്റെ ഒരു ചെറുകിട നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി പദ്ധതി. സർക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പാഠാവോ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസ, വിവാഹ ചെലവുകൾക്കായി പണം സ്വരൂപിക്കാൻ ഈ പദ്ധതി മാതാപിതാക്കളെ സഹായിക്കുന്നു.

 

സുകന്യ സമൃദ്ധി നിക്ഷേപം

സുകന്യ സമൃദ്ധി നിക്ഷേപം

മകൾക്ക് 21 വയസ്സ് തികയുമ്പോൾ പണം ലഭിക്കുന്ന തരത്തിൽ സുകന്യ സമൃദ്ധി യോജനയിൽ ഒരാൾക്ക് നിക്ഷേപം നടത്താം. നിലവിലുള്ള എസ്‌എസ്‌വൈ നിയമങ്ങൾ അനുസരിച്ച്, ഒരു പെൺകുട്ടിയ്ക്കോ രണ്ട് പെൺകുട്ടികൾക്കോ വേണ്ടി മാതാപിതാക്കൾക്ക് 15 വർഷത്തേക്ക് ഈ പദ്ധതിയിൽ നിക്ഷേപം നടത്താം. പെൺകുഞ്ഞ് ജനിച്ച ഉടൻ തന്നെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ നിക്ഷേപം ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്.

സുകന്യ സമൃദ്ധി യോജന പലിശ നിരക്ക്

സുകന്യ സമൃദ്ധി യോജന പലിശ നിരക്ക്

നിലവിൽ, എസ്‌എസ്‌വൈ അക്കൗണ്ടിന്റെ പലിശ നിരക്ക് 7.6 ശതമാനമാണ്. ഓരോ പാദത്തിലും പലിശ നിരക്ക് സർക്കാർ പരിഷ്കരിക്കും. ഈ പദ്ധതി അനുസരിച്ച്, നിക്ഷേപ വർഷത്തിലുടനീളം പലിശ നിരക്ക് അതേപടി നിലനിൽക്കുന്നു. സുകന്യ സമൃദ്ധി അക്കൌണ്ട് മുഴുവൻ നിക്ഷേപ കാലയളവിലും അക്കൗണ്ട് തുറക്കുന്ന സമയത്ത് ലഭ്യമായ പലിശ നിരക്കിൽ തുടരും. ഇതിനർത്ഥം 2020 ഏപ്രിൽ മുതൽ ജൂൺ വരെ ത്രൈമാസത്തിൽ ആരെങ്കിലും ഒരു എസ്എസ്വൈ അക്കൗണ്ട് തുറക്കുകയാണെങ്കിൽ, നിക്ഷേപ കാലയളവിലുടനീളം അവർ 7.6 ശതമാനം പലിശനിരക്ക് ലഭിക്കും.

സുകന്യ സമൃദ്ധി കാൽക്കുലേറ്റർ

സുകന്യ സമൃദ്ധി കാൽക്കുലേറ്റർ

മാതാപിതാക്കൾ സുകന്യ സമൃദ്ധി നിക്ഷേപം ശരിയായി ആസൂത്രണം ചെയ്യുകയാണെങ്കിൽ, അവരുടെ മകൾക്ക് 21 വയസ്സ് തികയുമ്പോഴേക്കും കോടീശ്വരനാകാം. പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള എസ്എസ്വൈ നിക്ഷേപങ്ങൾ ആദായനികുതി ഇളവിന് അർഹമാണ്. ഇതിനർത്ഥം, മകൾക്ക് 1 വയസ്സുള്ളപ്പോൾ ആരെങ്കിലും പ്രതിമാസം 12,500 രൂപയോ അല്ലെങ്കിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ 1.5 ലക്ഷം രൂപയോ നിക്ഷേപിക്കാൻ തുടങ്ങിയാൽ, സുകന്യ സമൃദ്ധി യോജന കാൽക്കുലേറ്റർ അനുസരിച്ച്, അവരുടെ മെച്യൂരിറ്റി തുക 63.7 ലക്ഷം രൂപയായിരിക്കും അതായത് മകൾക്ക് 21 വയസ്സ് തികയുന്ന സമയത്ത്.

കണക്കുകൂട്ടൽ

കണക്കുകൂട്ടൽ

ഈ കാലയളവിൽ ആകെ നിക്ഷേപ തുക 22.5 ലക്ഷം രൂപയും പലിശ 41.29 ലക്ഷം രൂപയുമാണ്. മാതാപിതാക്കൾ രണ്ട് പെൺകുട്ടിക്ക് വേണ്ടിയാണ് നിക്ഷേപിക്കുന്നതെങ്കിൽ, അവർക്ക് 1.27 കോടി രൂപ വരെ എളുപ്പത്തിൽ സ്വരൂപിക്കാൻ കഴിയും. 21 വയസ്സുള്ളപ്പോൾ മകളെ കോടീശ്വരിയാക്കാൻ മാതാപിതാക്കളെ സഹായിക്കാൻ എസ്എസ്വൈക്ക് കഴിയും.

സുകന്യ സമൃദ്ധി നിക്ഷേപ പരിധി

സുകന്യ സമൃദ്ധി നിക്ഷേപ പരിധി

  • കുറഞ്ഞ നിക്ഷേപം: 250 രൂപ
  • പരമാവധി നിക്ഷേപം: 1.5 ലക്ഷം രൂപ

നിക്ഷേപ തുക 50 രൂപയുടെ ഗുണിതങ്ങളായിരിക്കണം. ഒരു മാസത്തിലോ സാമ്പത്തിക വർഷത്തിലോ നിക്ഷേപത്തിന്റെ എണ്ണത്തിന് പരിധിയില്ല. ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾ അബദ്ധവശാൽ 1.5 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ, നിക്ഷേപിച്ച അധിക തുക പലിശ നേടില്ല, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അത് പിൻവലിക്കാം.

ആദായനികുതി ഇളവ്

ആദായനികുതി ഇളവ്

പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപ തുക ആദായനികുതി ഇളവിന് അർഹമാണ്. അതിനാൽ, മാതാവിനും പിതാവിനും സെക്ഷൻ 80 സി പ്രകാരം ലഭ്യമായ നികുതി ഇളവ് പങ്കിടാവുന്നതാണ്. നേടിയ പലിശ, പിൻവലിക്കൽ എന്നിവ നികുതി രഹിതമാണ്. മെച്യൂരിറ്റി തുകയും പൂർണമായും നികുതിരഹിതമാണ്.

English summary

Sukanya samriddhi yojana: make your daughter a millionaire at 21 | നിങ്ങളുടെ മകളെ 21-ാം വയസ്സിൽ കോടീശ്വരിയാക്കാം ഈ സർക്കാർ പദ്ധതിയിലൂടെ, എങ്ങനെയെന്ന് അല്ലേ?

Sukanya Samurdhi Yojana (SSY) is one of the most popular long term investment schemes among parents with girls. Read in malayalam.
Story first published: Saturday, May 9, 2020, 9:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X