ഇന്നത്തെ കാലത്ത് ആളുകൾ നിക്ഷേപങ്ങൾക്ക് പകരമായി മറ്റു മാർഗങ്ങൾ തേടുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ, ഓഹരി വിപണിയിൽ നിക്ഷേപകരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. ബാങ്ക് എഫ്.ഡിയിലും സർക്കാർ പദ്ധതികളിലും നിക്ഷേപിക്കുന്നതിന് പകരമുള്ള മാർഗമായാണ് ഓഹരി വിപണിയെ ആളുകൾ കാണുന്നത്. എങ്കിലും, സർക്കാർ പദ്ധതികളിൽ നിക്ഷേപിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ധാരാളം നേട്ടങ്ങളുണ്ട്. അത്തരത്തിൽ നിങ്ങൾക്ക് നിക്ഷേപം നടത്തി, നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.
പെൺകുട്ടികൾക്കായി അവതരിപ്പിക്കപ്പെട്ട പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി യോജനയിൽ, ഇന്ത്യയിലെ ഏതൊരു പൗരനും 10 വയസോ അതിൽ താഴെയോ പ്രായമുള്ള മകളുടെ പേരിൽ ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും. നിക്ഷേപ കാലയളവ് 15 വർഷം വരെയാണ്. അതിനുശേഷം 21 വർഷം പൂർത്തിയാകുമ്പോൾ മുഴുവൻ തുകയും റിട്ടേൺ ലഭിക്കും. പദ്ധതിയിലെ നിക്ഷേപങ്ങൾ പ്രതിവർഷം ഏറ്റവും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ്. മറ്റെല്ലാ സർക്കാർ പദ്ധതികളിൽ നിന്നും ഏറ്റവും കൂടുതൽ പലിശ നൽകുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പ്രതിവർഷം 8.2 ശതമാനമാണ് പദ്ധതി പലിശയിനത്തിൽ വാഗ്ദാനം ചെയ്യുന്നത്.

അപ്പോൾ കുറച്ച് വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ, നിങ്ങളുടെ മകളുടെ പേരിൽ 71 ലക്ഷം സമ്പാദ്യമുണ്ടാക്കാൻ സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം.
പ്രതിവർഷം 1.5 ലക്ഷം രൂപ ഈ പദ്ധതിയിൽ നിങ്ങൾ നിക്ഷേപിക്കുക. 15 വർഷത്തേക്ക് 1.5 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ, നിങ്ങളുടെ മൊത്തം നിക്ഷേപം 22,50,000 രൂപയായിരിക്കും. 8.2 ശതമാനം നിരക്കിൽ നിങ്ങൾക്ക് 49,32,119 രൂപ പലിശയായി ലഭിക്കും. അപ്പോൾ നിങ്ങളുടെ മൊത്തം സമ്പാദ്യം 71,82,119 രൂപയായിരിക്കും. ഈ തുക മുഴുവനും നികുതിയില്ലാത്തതാണ്.
ഓരോ പാദത്തിലും സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിലുള്ള പലിശ സർക്കാർ പരിഷ്കരിക്കുന്നു. അങ്ങനെ പലിശ കൂടുകയോ കുറയുകയോ ചെയ്യുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന തുകയെ അത് ബാധിക്കും. എല്ലാ സാമ്പത്തിക വർഷത്തിലും ഏപ്രിൽ 5ന് മുമ്പ് തന്നെ പദ്ധതിയിലെ നിക്ഷേപം നടത്തിയിരിക്കണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് പരമാവധി പലിശ നേടാൻ സാധിക്കുകയുള്ളൂ. അക്കൗണ്ട് തുറക്കുന്ന സമയത്ത് നിങ്ങളുടെ മകൾക്ക് ഒരു വയസോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ, നിങ്ങളുടെ മകൾക്ക് 21 വയസ് പൂർത്തിയാകുമ്പോഴല്ല, അക്കൗണ്ട് 21 വർഷം പൂർത്തിയാകുമ്പോഴാണ് നിങ്ങൾക്ക് തുക പിൻവലിക്കാൻ സാധിക്കുക.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications