പെൺമക്കളുടെ സാമ്പത്തിക സുരക്ഷ അവരുടെ ചെറുപായത്തിൽ തന്നെ ആരംഭിക്കണം. വിദ്യാഭ്യാസത്തിനൊപ്പം സമ്പാദ്യ ശീലത്തിനെ കുറിച്ചും അവർക്ക് അറിവ് പകർന്ന് കൊടുക്കണം. ഇതിന് ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. ഇത് പെൺകുട്ടികൾക്ക് മാത്രമായി നിക്ഷേപിക്കാവുന്ന സ്കീമാണ്. 10 വയസ്സിനുള്ളിൽ ഈ സ്കീമിൽ നിക്ഷേപിക്കാൻ ആരംഭിക്കണം. പോസ്റ്റ് ഓഫീസ് വഴിയും ബാങ്കുകളിലൂടെയും ഈ സ്കീമിന് അപേക്ഷിക്കാം.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് എളുപ്പത്തിൽ നിക്ഷേപം ആരംഭിക്കാവുന്ന സുകന്യ സമൃദ്ധി യോജന 2015ലാണ് ആരംഭിക്കുന്നത്. മാതാപിതാക്കൾ പെൺമക്കളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കും. ഈ നിക്ഷേപം സാധാരണയായി പോസ്റ്റ് ഓഫീസിലാണ് കാണുന്നത്. എന്നാൽ ബാങ്കുകളും ഈ സ്കീമിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
സുകന്യ സമൃദ്ധി യോജന.....
പെൺമക്കളുടെ ഭാവിയിലെ വിദ്യാഭ്യാസ ചിലവുകൾക്കായി ആശങ്കപ്പെടാതിരിക്കാം. സുകന്യ സമൃദ്ധി യോജനയിൽ 10 വയസ്സിനുള്ളിൽ നിങ്ങളുടെ മകളുടെ അക്കൗണ്ട് ആരംഭിക്കാം. പ്രായപൂർത്തിയാവാത്തതിനാൽ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ ഈ അക്കൗണ്ട് ആരംഭിക്കാം.
21 വർഷമാണ് സുകന്യ സമൃദ്ധി യോജനയുടെ കാലാവധി. ഇതിൽ 15 വർഷകാലമാണ് നിക്ഷേപം നടത്തേണ്ടത്. പെൺകുട്ടിക്ക് 18 വയസ് പൂർത്തിയാകുമ്പോൾ 50 ശതമാനം വരെ നിക്ഷേപം പിൻവലിക്കാൻ സാധിക്കും. ഒറ്റത്തവണയായോ തവണകളായോ പിൻവലിക്കാം. ഏറ്റവും കുറഞ്ഞത് 250 രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപിച്ച് തുടങ്ങാം. പരമാവധി 1.50 ലക്ഷം വരെ നിക്ഷേപിക്കാം.

സുകന്യ സമൃദ്ധി യോജന എവിടെ ആരംഭിക്കാം?...
പോസ്റ്റ് ഓഫീസും ബാങ്കുകളും ഒരുപോലെ സുകന്യ സമൃദ്ധി യോജന സ്കീമിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. രണ്ട് സ്ഥലത്തും ഈ സ്കീം ആരംഭിക്കാം. സുകന്യ സമൃദ്ധി യോജന ആരംഭിക്കാൻ ഇതിൽ ഏതാണ് ബെസ്റ്റ് ഓപ്ഷൻ എന്ന് പരിശോധിക്കാം...
1. പലിശ നിരക്ക്...
സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 8.20 ശതമാനത്തിലാണ് നിലവിൽ കണക്കാക്കുന്നത്. ഇതേ നിരക്കിലാണ് ബാങ്കിലും പോസ്റ്റ് ഓഫീസിലും പലിശ നൽകുന്നത്.
വിവിധ സ്കീമുകൾക്ക് ചില ബാങ്കുകളിലെ നിരക്കിൽ വ്യത്യാസങ്ങൾ വന്നേക്കാം. എന്നാൽ പോസ്റ്റ് ഓഫീസ് ഈടാക്കുന്ന നിരക്കുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നതാണ്. അതിനാൽ അവയിൽ മാറ്റം വരില്ല.
2. വ്യാപകമായി പ്രവർത്തിക്കുന്നു
ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും രാജ്യ വ്യാപകമായി ബ്രാഞ്ചുകളുണ്ട്. ബാങ്കുകളിൽ ഓൺലൈൻ സേവനങ്ങളും ലഭ്യമായതിനാൽ ആളുകൾക്ക് സാമ്പത്തിക ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാം.
എന്നാൽ ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് ഏറ്റവും ഉപകാരപ്രദമാവുന്നത് പോസ്റ്റ് ഓഫീസ് തന്നെയാവും. പോസ്റ്റ് ഓഫീസിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, എന്നാൽ ബാങ്കുകൾ നൽകുന്നതു പോലെ സേവനങ്ങൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നില്ല.
3. പണം പിൻവലിക്കാം....
ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് പണം പിൻവലിക്കാൻ എളുപ്പമാണ്. എ.ടി.എം, ഓൺലൈൻ ഇടപാടുകൾ എന്നീ സൗകര്യങ്ങളിലൂടെ എളുപ്പത്തിൽ പിൻവലിക്കാം. എന്നാൽ പോസ്റ്റ് ഓഫീസിൽ അത്തരം സൗകര്യമില്ല.
4. രേഖകൾ സമർപ്പിക്കണം....
ബാങ്കുകളിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ നിരവധി രേഖകളും വെരിഫിക്കേഷനും ആവശ്യമാണ്. അതിനാൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ അൽപം സമയം വേണ്ടി വരും. എന്നാൽ പോസ്റ്റ് ഓഫീസിൽ ബാങ്കുകൾ ആവശ്യപ്പെടുന്ന രേഖകളോ സങ്കീർണമായ പ്രക്രിയകളോ വേണ്ട. ബാങ്കിനേക്കാൾ ലളിതമായ പ്രക്രിയയാണ് പോസ്റ്റ് ഓഫീസ്.
നിങ്ങളുടെ താത്പര്യമനുസരിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലൂടെയോ നിങ്ങൾക്ക് സുകന്യ സമൃദ്ധി യോജന ആരംഭിക്കാം. ബാങ്കിനേക്കാൾ ഉയർന്ന പലിശ നിരക്ക് പോസ്റ്റ് ഓഫീസ് നൽകാൻ സാധ്യതയുണ്ട്. എന്നാൽ പണം പിൻവലിക്കാനും നിക്ഷേപിക്കാനും ഓൺലൈൻ സേവനങ്ങളാണ് ബാങ്കുകൾ നൽകുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications