സുകന്യ സമൃദ്ധി യോജന; എങ്ങനെ നിക്ഷേപിക്കാം? നികുതിയിളവ് ലഭിക്കുമോ? കൂടുതലറിയാം

സുകന്യ സമൃദ്ധി യോജന അഥവാ അഥവാ എസ്എസ്‌വൈ സര്‍ക്കാര്‍ അധിഷ്ഠിത ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ്. പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുകന്യ സമൃദ്ധി യോജന അഥവാ അഥവാ എസ്എസ്‌വൈ സര്‍ക്കാര്‍ അധിഷ്ഠിത ചെറുകിട നിക്ഷേപ പദ്ധതികളിലൊന്നാണ്. പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2015ല്‍ കേന്ദ്ര സര്‍ക്കാറിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് എസ്എസ്‌വൈ അവതരിപ്പിക്കപ്പെട്ടത്. 10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ക്ക് പോസ്റ്റ് ഓഫീസുകളിലോ, ബാങ്കുകളിലോ എസ്എസ്‌വൈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. 21 വര്‍ഷത്തേക്കോ അല്ലെങ്കില്‍ പെണ്‍ കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് എസ്എസ്‌വൈ അക്കൗണ്ടിന് പ്രാബല്യമുണ്ടാവുക.

എസ്എസ്‌വൈ അക്കൗണ്ട് ആരംഭിക്കുവാനുള്ള യോഗ്യതകള്‍

എസ്എസ്‌വൈ അക്കൗണ്ട് ആരംഭിക്കുവാനുള്ള യോഗ്യതകള്‍

  • 10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാ പിതാക്കള്‍ക്കോ നിയമപരമായ രക്ഷകര്‍ത്താവിനോ ആണ് എസ്എസ്‌വൈ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക
  • പദ്ധതി നിയമങ്ങള്‍ പ്രകാരം ഒരു നിക്ഷേപകന് ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ ആരംഭിക്കുവാനും പ്രവര്‍ത്തിപ്പിക്കുവാനും സാധിക്കുകയുള്ളൂ
  • രണ്ട് പെണ്‍കുട്ടികള്‍ക്കായാണ് മാത്രമാണ് ഒരു രക്ഷിതാവിന് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക.
  • ഇരട്ടക്കുട്ടികളുള്ള കുടുംബത്തിലും ഒരു പ്രസവത്തില്‍ 3 കുട്ടികള്‍ ഉള്ള കുടുബത്തിലും രണ്ട് എസ്എസ്‌വൈ അക്കൗണ്ടുകള്‍ മാത്രമാണ് അനുവദിക്കുക.
പലിശ നിരക്ക്

പലിശ നിരക്ക്

സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിലുമാണ് എസ്എസ്‌വൈ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. നിലവില്‍ 2021 - 22 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ 7.6 എന്ന ഉയര്‍ന്ന പലിശ നിരക്കാണ് എസ്എസ്‌വൈയില്‍ വാഗ്ദാനം ചെയ്യുന്നത്.

മറ്റ് പ്രത്യേകതകള്‍

മറ്റ് പ്രത്യേകതകള്‍

  • ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപയെങ്കിലും നിക്ഷേപം നടത്തേണ്ടതുണ്ട്.
  • ഒരു സാമ്പത്തിക വര്‍ഷത്തില്‍ നടത്താവുന്ന പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപ വരെയാണ്.
  • ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയ നിര്‍ബന്ധിത നിക്ഷേപ തുകയായ 250 രൂപ നിക്ഷേപിച്ചില്ല എങ്കില്‍ പിഴയായി 50 രൂപ ഈടാക്കും.
  • അക്കൗണ്ട് ആരംഭിച്ചതിന് ശേഷം 14 വര്‍ഷം പൂര്‍ത്തിയാകുന്നത് വരെ നിക്ഷേപം നടത്താവുന്നതാണ്.
  • അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷമാകുമ്പോഴാണ് മെച്യുരിറ്റിയാവുക. എന്നാല്‍ അതിന് മുമ്പ് അക്കൗണ്ട് ഉടമയായ പെണ്‍കുട്ടി വിവാഹിതയായാല്‍ അതിന് ശേഷം ്ക്കൗണ്ട് തുടരുവാന്‍ സാധിക്കുകയില്ല.
നിക്ഷേപ പരിധിയും കാലാവധിയും

നിക്ഷേപ പരിധിയും കാലാവധിയും

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് എസ്എസ്‌വൈ പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. അക്കൗണ്ട് ആരംഭിച്ചത് മുതല്‍ 15 വര്‍ഷത്തേക്കെങ്കിലും ചുരുങ്ങിയ തുക അക്കൗണ്ടില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. പെണ്‍കുട്ടിയ്ക്ക് 21 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ 18 വയസ്സിന് ശേഷം വിവാഹിതയാകുന്നത് വരെയോ ആണ് എസ്എസ്‌വൈ പദ്ധതിയുടെ മെച്യൂരിറ്റി കാലാവധി.

18 വയസ്സായാല്‍ അക്കൗണ്ട് നേരിട്ട് കൈകാര്യം ചെയ്യാം

18 വയസ്സായാല്‍ അക്കൗണ്ട് നേരിട്ട് കൈകാര്യം ചെയ്യാം

250 രൂപ ചുരുങ്ങിയത് നിക്ഷേപം നടത്താത്ത അക്കൗണ്ടുകളില്‍ നിന്നും ഓരോ വര്‍ഷത്തേക്കും 50 രൂപ വീതം പിഴ ഈടാക്കും. 18 വയസ്സ് പൂര്‍ത്തിയായാല്‍ ആവശ്യമായ രേഖകള്‍ അക്കൗണ്ട് ആരംഭിച്ചിട്ടുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സമര്‍പ്പിച്ച്് പെണ്‍കുട്ടിയ്ക്ക് നേരിട്ട് അക്കൗണ്ട് കൈകാര്യം ചെയ്യാം.

നേരത്തെ അക്കൗണ്ട് അവസാനിപ്പിച്ചാല്‍

നേരത്തെ അക്കൗണ്ട് അവസാനിപ്പിച്ചാല്‍

പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് തികയുകയോ പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാവുകയോ ചെയ്യുമ്പോള്‍ എസ്എസ്‌വൈ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും. അക്കൗണ്ടിലെ ബാലന്‍സ് തുകയുടെ 50 ശതമാനമാണ് വിവാഹത്തിനോ ഉപരി പഠനത്തിനോ ആയി പെണ്‍കുട്ടിയ്ക്ക് പിന്‍വലിക്കാന്‍ സാധിക്കുക. തുക ഒന്നിച്ചോ, വാര്‍ഷിക ഗഢുക്കളായി 5 വര്‍ഷക്കാലയളവിലോ നിബന്ധനകള്‍ക്കനുസൃതമായി ലഭിക്കും.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

ഉയര്‍ന്ന പലിശ നിരക്കിന് പുറമേ നികുതി നേട്ടങ്ങളാണ് എസ്എസ്‌വൈ പദ്ധതിയുടെ മുഖ്യ നേട്ടം. എസ്എസ്‌വൈ പദ്ധതിയിലെ നിക്ഷേപങ്ങളെ ഇഇഇ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് (Exempt, Exempt,Exempt,). അതിനാല്‍ നിക്ഷേപത്തിലെ മുതല്‍ തുക, നേടിയ പലിശ, മെച്വൂരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ നികുതി മുക്തമാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും ലഭിക്കും.

നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ എസ്എസ്‌വൈ അക്കൗണ്ട് മാറ്റം ചെയ്യാം എന്നതും ഒരു പ്രത്യേകതയാണ്.

Read more about: investment
English summary

Sukanya Samriddhi Yojana (SSY): Calculator, Interest Rate In 2021, tax rules Explained | സുകന്യ സമൃദ്ധി യോജന; എങ്ങനെ നിക്ഷേപിക്കാം? നികുതിയിളവ് ലഭിക്കുമോ? കൂടുതലറിയാം

Sukanya Samriddhi Yojana (SSY): Calculator, Interest Rate In 2021, tax rules Explained
Story first published: Wednesday, May 19, 2021, 13:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X