നിങ്ങളുടെ കുട്ടികൾക്കായി ഇപ്പോൾ തന്നെ നിക്ഷേപം ആരംഭിക്കുകയെന്നതാണ് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും മികച്ച തീരുമാനം. പ്രത്യേകിച്ച് അതൊരു പെൺകുട്ടിയാണെങ്കിൽ. അവരുടെ വിദ്യാഭ്യാസ ചെലവുകൾക്കും മറ്റുമായി തുക ചെറിയ പ്രായം മുതലെ വകയിരുത്തുന്നത് ഭാവി സുരക്ഷിതമാക്കുകയും ഏതൊരു ഘട്ടത്തിലും സ്വന്തം കാലിൽ നിൽക്കാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത നിരവധി സമ്പാദ്യ-നിക്ഷേപ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. അവയൊരുന്നും നിങ്ങളുടെ മകളുടെ ഭാവി ഭദ്രമാക്കുന്നവയാണ്. ഇത്തരത്തിൽ മികച്ച റിട്ടേൺസ് ലഭിക്കുന്ന പെൺകുട്ടികൾക്കായുള്ള സുരക്ഷിത നിക്ഷേപങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇൻഷുറൻസ് പ്ലാൻസ്: ഇൻഷുറൻസ് പദ്ധതി പെൺകുട്ടികൾക്കുള്ള ജനപ്രിയ നിക്ഷേപ രീതിയാണ്. പ്രായപൂർത്തിയാകുന്നതുവരെ പെൺകുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കാൻ ഈ പദ്ധതികളെല്ലാം സഹായിക്കും. രക്ഷിതാവ് മരിച്ചാൽ പെൺകുഞ്ഞിന് മരണ ആനുകൂല്യങ്ങളും ഈ പദ്ധതികൾ നൽകുന്നു. മെച്ചപ്പെട്ട ഭാവിക്കായി നിരവധി ഇത്തരം ഇൻഷുറൻസുകൾ സഹായിക്കും.

സുകന്യ സമൃദ്ധി യോജന: എസ്.എസ്.വൈ അഥവ സുകന്യ സമൃദ്ധി യോജന സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ്. പത്ത് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ മാതാപിതാക്കൾക്കോ നിയമപ്രകാരമുള്ള രക്ഷിതാക്കൾക്കോ പദ്ധതിയിൽ അക്കൗണ്ട് തുറക്കാവുന്നതാണ്. ഉയർന്ന പലിശയ്ക്ക് പുറമെ നികുതി ആനുകൂല്യങ്ങളും പദ്ധതിയുടെ സവിശേഷതയാണ്. 1000 രൂപയടച്ച് ആരംഭിക്കാൻ സാധിക്കുന്ന അക്കൗണ്ടിൽ പരമാവധി 1.5 ലക്ഷം രൂപ വരെ പ്രതിവർഷം അടയ്ക്കാൻ സാധിക്കും. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ തുക പലിശയോടൊപ്പം പിൻവലിക്കാം.
ബാലിക സമൃദ്ധി യോജന: പെൺകുട്ടികൾക്കായുള്ള ഒരു സ്കോളർഷിപ്പ് പദ്ധതിയാണ് ബാലിക സമൃദ്ധി യോജന. അവളുടെ സാമൂഹിക നില മെച്ചപ്പെടുത്തുന്നതിന് സാമ്പത്തിക പിന്തുണ നൽകുകയാണ് ഇതുവഴി സർക്കാർ. സ്കൂൾ പ്രവേശനത്തോട് അനുബന്ധിച്ച് പെൺകുട്ടികൾക്ക് 300 മുതൽ 1000 രൂപ വരെ സ്കോളർഷിപ്പായി നൽകി വിദ്യാഭ്യാസ ഉറപ്പാക്കുന്നു. ഇതുവഴി ശൈശവ വിവാഹങ്ങളുടെ എണ്ണവും കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്: സർക്കാർ വാഗ്ദാനം ചെയ്യുന്ന മറ്റൊരു സമ്പാദ്യ ബോണ്ടാണ് നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അഥവ എൻ.എസ്.സി. മികച്ച പലിശയാണ് അഞ്ച് വർഷം ലോക്ക്-ഇൻ കാലയളവിൽ നിക്ഷേപകന് ഇതിലൂടെ ലഭിക്കുന്നത്. പെൺകുട്ടികൾക്ക് തിനിയെയോ അവരുടെ മാതാപിതാക്കളോടൊപ്പം ചേർന്ന് സംയുക്തമായോ നിക്ഷേപിക്കാൻ സാധിക്കുന്നു. 1000 രൂപ കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കാൻ സാധിക്കുന്ന പദ്ധതിയിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ലായെന്നതും എടുത്തുപറയണം.
പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്: അഞ്ച് വർഷത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നതും രാജ്യമെമ്പാടും കൈമാറ്റം ചെയ്യാവുന്നതുമാണ് ഇത്. കുട്ടിയുടെ മെച്ചപ്പെട്ട ഭാവിക്കായി മാതാപിതാക്കളെ പിന്തുണയ്ക്കാൻ കഴിയുന്ന ഒരു സീറോ റിസ്ക് പ്ലാനാണിത്. ഇത് ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: ജനങ്ങൾക്ക് ലാഭിക്കാൻ സുരക്ഷിതമായ ഓപ്ഷൻ അനുവദിക്കുന്നതിനായി സർക്കാർ പിപിഎഫ് പദ്ധതി അവതരിപ്പിച്ചു. പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെ മാതാപിതാക്കൾ ഈ ടൂളിൽ നിക്ഷേപിക്കുന്നു, നിക്ഷേപം പ്രതിവർഷം 500 മുതൽ 1,50,000 രൂപ വരെയാകാം. നിങ്ങൾക്ക് 7 വർഷത്തിന് ശേഷം ഭാഗിക പിൻവലിക്കൽ നേടാം അല്ലെങ്കിൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പൂർണ്ണമായ പിൻവലിക്കലിനായി നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യാം.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications