സുകന്യ സമൃദ്ധി യോജന; നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ — കൂടുതല്‍ അറിയേണ്ടേ?

മകളുടെ സുന്ദരമായ ഒരു ഭാവി സ്വപ്‌നം കാണുന്ന രക്ഷിതാവാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും നിങ്ങളീ ചെറുകിട നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിഞ്ഞിരിക്കണം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകളുടെ സുന്ദരമായ ഒരു ഭാവി സ്വപ്‌നം കാണുന്ന രക്ഷിതാവാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും നിങ്ങളീ ചെറുകിട നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിഞ്ഞിരിക്കണം. സുകന്യ സമൃദ്ധി യോജന എന്ന ഈ ചെറുകിട നിക്ഷേപ പദ്ധതിയിലൂടെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. 7.6 ശതമാനമാണ് നിലവില്‍ സുകന്യ സമൃദ്ധി യോജന നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. മറ്റ് ചെറുകിട നിക്ഷേപ പദ്ധതികളെക്കാള്‍ ഏറെ ഉയര്‍ന്ന പലിശ നിരക്കാണിത്.

 
സുകന്യ സമൃദ്ധി യോജന; നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ — കൂടുതല്‍ അറിയേണ്ടേ?

പെണ്‍കുട്ടികളുടെ ക്ഷേമ പൂര്‍ണമായ ഭാവിയ്ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിക്ഷേപ പദ്ധതി ആരംഭിച്ചത്. പെണ്‍കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം , വിവാഹം തുടങ്ങി ഏതെങ്കിലും ഒരു പ്രത്യേക ആവശ്യത്തിനായാണ് സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. ആ നിശ്ചിത ആവശ്യത്തിനല്ലാതെ നിക്ഷേപ തുക മറ്റാവശ്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ സാധിക്കുകയില്ല.

 

സുകന്യ സമൃദ്ധി യോജനയുടെ പ്രധാന പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. രണ്ട് പെണ്‍ കുട്ടികള്‍ക്കായാണ് ഈ നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. എന്നാല്‍ രണ്ടാമത്തെ കുട്ടികള്‍ ഇരട്ടക്കുട്ടികളായാല്‍ മൂന്ന് പെണ്‍ കുട്ടികള്‍ക്കായും ചേരാം. ആദ്യത്തെ പ്രസവത്തില്‍ മൂന്ന് പെണ്‍ കുട്ടികള്‍ ആണെങ്കിലും അവര്‍ക്കായി പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

2. ചുരുങ്ങിയത് 250 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാന്‍ നിക്ഷേപകന് സാധിക്കും.

3. 21 വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. അക്കൗണ്ട് തുറന്ന് 15 വര്‍ഷത്തേക്ക് നിക്ഷേപം നടത്താന്‍ സാധിക്കും.

4. മറ്റ് ചെറുകിട നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതി സുകന്യ സമൃദ്ധി യോജനയാണ്. ഓരോ പാദത്തിലും പലിശ നിരക്ക് പുതുക്കാറുണ്ട്. നിലവില്‍ 7.6 ശതമാനമാണ് പ്രതിവര്‍ഷ പലിശ നിരക്ക്.

5. നിക്ഷേപിച്ച തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. പലിശയ്ക്കും പിന്‍വലിച്ച തുകയ്ക്കും വകുപ്പ് 80C പ്രകാരം നികുതി ഇളവിന് അര്‍ഹമാണ്.

6. അടവ് തുടര്‍ച്ചയായി നടന്നില്ലെങ്കില്‍ അക്കൗണ്ട് നിഷ്‌ക്രിയമാകും. അത്തരം സാഹചര്യങ്ങളില്‍ 50 രൂപ അധികം നല്‍കി നിക്ഷേപകന് അക്കൗണ്ട് വീണ്ടെടുക്കാവുന്നതാണ്.

7. വിഹിതം അടയ്ക്കുന്നത് പണമായോ ചെക്ക് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ആകാം. നിങ്ങളുടെ ബാങ്കിന്‍രെ ഹോം ബ്രാഞ്ചില്‍ ചെന്ന് അക്കൗണ്ടിലേക്ക് ഓട്ടോ ഡെബിറ്റ് സംവിധാനവും ചെയ്യാവുന്നതാണ്.

Read more about: investment
English summary

sukanya samridhi yojana - the top interest getting small savings scheme

sukanya samridhi yojana - the top interest getting small savings scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X