പെൺകുട്ടികൾക്കായി സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു സേവിംഗ്സ് സ്കീമാണ് സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ). ഒരു നിശ്ചിത പലിശ നിരക്കിൽ നികുതി രഹിത റിട്ടേണുകൾ ഈ സ്കീം വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്ഐപി) മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ സഹായിക്കുന്നവയാണ്. ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം വർധിപ്പിക്കാൻ മികച്ച സ്കീം ആണിത്. പ്രതിവർഷം 1.5 ലക്ഷം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം നൽകുന്നത് എസ്എസ്‌വൈ ആണോ എസ്ഐപിയാണോ എന്നാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.
എസ്എസ്‌വൈ പലിശ നിരക്ക്
സുകന്യ സമൃദ്ധി യോജന നിലവിൽ പ്രതിവർഷം 8.2% പലിശ നൽകുന്നുണ്ട്. ഈ സ്കീമിന് കീഴിൽ, 15 വർഷത്തേക്ക് നിക്ഷേപിക്കാം. 21 വർഷം പൂർത്തിയാകുമ്പോൾ പലിശ അടക്കം മുഴുവൻ തുകയും ലഭിക്കും. കുറഞ്ഞത് 250 രൂപയിൽ നിക്ഷേപം തുടങ്ങാം. പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒറ്റത്തവണയായോ ഒന്നിലധികം തവണകളായോ നിക്ഷേപം നടത്താം. 10 വയസിന് താഴെയുള്ള പെൺകുട്ടികൾക്കായി ഒരു രക്ഷിതാവിന് അക്കൗണ്ട് തുറക്കാവുന്നതാണ്. ഒരു കുടുംബത്തിന് പരമാവധി രണ്ട് പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് തുടങ്ങാം. പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ രക്ഷിതാവാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പെൺകുട്ടിയ്ക്ക് 18 അല്ലെങ്കിൽ 21 വയസ്സാവുമ്പോൾ പിൻവലിക്കാം. സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ലഭിക്കുന്ന പലിശ നികുതി രഹിതമാണ്. അക്കൗണ്ട് ഉടമയുടെയോ രക്ഷിതാവിന്റെയോ മരണം പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ അക്കൗണ്ട് നേരത്തെ ക്ലോസ് ചെയ്യാവുന്നതാണ്.

എസ്എസ്‌വൈയിൽ 1.5 ലക്ഷം നിക്ഷേപിച്ചാൽ എത്ര കിട്ടും?
ഈ സ്കീമിൽ 15 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോഴുള്ള മൊത്ത നിക്ഷേപം 22.5 ലക്ഷം രൂപയാണ്. പലിശയായി 46.77 ലക്ഷം രൂപ ലഭിക്കും. 15 വർഷം കഴിയുമ്പോൾ നിങ്ങൾക്ക് കിട്ടുക 69.27 ലക്ഷം രൂപയാണ്.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റെ പ്ലാൻ (എസ്ഐപി). എസ്ഐപിയിലൂടെ 100 രൂപയോ 200 രൂപയോ മുതൽ നിക്ഷേപിക്കാമെന്നതാണ് സവിശേഷത. സംയുക്ത പലിശ ചെറിയ നിക്ഷേപങ്ങളെ പോലും വലിയ തുകകളാക്കി മാറ്റും. ഇതിൽ ഒരു ഫിക്സഡ് തുക നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യുകയും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂ (NAV) അടിസ്ഥാനമാക്കിയാണ് നിക്ഷേപങ്ങൾ യൂണിറ്റുകൾ ശേഖരിക്കുന്നത്. റിട്ടേൺസ് കോമ്പൗണ്ടിംഗ്, മാർക്കറ്റ് ഡൈനാമിക്സ് എന്നിവയിൽ നിന്നുള്ള നേട്ടം നിക്ഷേപകർക്ക് ലഭിക്കുന്നു. കുറഞ്ഞ പ്രാരംഭ നിക്ഷേപമാണ് എസ്ഐപിയുടെ പ്രത്യേകത. പ്രതിമാസം 500 രൂപയിൽ നിന്ന് ആരംഭിക്കാം.
എസ്ഐപിയിൽ 1.5 ലക്ഷം നിക്ഷേപിച്ചാൽ കിട്ടുന്നത് എത്ര?
എസ്ഐപിയിൽ പ്രതിവർഷം 1.5 ലക്ഷം നിക്ഷേപിച്ചാൽ 15 വർഷം പൂർത്തിയാകുമ്പോഴുള്ള നിക്ഷേപം 22.5 ലക്ഷം രൂപയാണ്. പലിശയായി കിട്ടുക
1.87 ലക്ഷം രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കിട്ടുക 24.37 ലക്ഷം രൂപയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
