കത്തുകളും മറ്റ് രേഖകളും അയക്കാൻ മാത്രമാണ് പോസ്റ്റ് ഓഫീസുകൾ ഉപയോഗിക്കുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ കത്തുകൾ അയക്കുക എന്നതിനപ്പുറത്തേക്ക് നിരവധി നിക്ഷേപ പദ്ധതികളും ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. ഉയർന്ന പലിശ നിരക്കും നികുതി ഇളവുകളും പോസ്റ്റ് ഓഫീസിന് കീഴിലെ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന് കീഴിലുള്ള നാഷണൽ സേവിംഗ്സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന അപകടരഹിത നിക്ഷേപ പദ്ധതികളാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് പദ്ധതികൾ. ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിലെ ചില നിക്ഷേപ പദ്ധതികളും പലിശ നിരക്കുകളും പരിശോധിക്കാം.
1. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
അറുപത് വയസ്സ് പ്രായമുള്ള വ്യക്തികൾക്കോ 55 വയസ്സിന് മുകളിലുള്ള 60 വയസ്സിന് താഴെയുള്ള ജീവനക്കാർക്കോ വേണ്ടിയുള്ളതാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്). 2023-24 സാമ്പത്തിക വർഷത്തിൽ 8.2 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

2. പബ്ലിക് പ്രോവിഡന്റ് ഫണ്ട്
ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി ആരംഭിച്ചത്. 15 വര്‍ഷമാണ് കാലാവധി. 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്
3. സുകന്യ സമൃദ്ധി
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സമ്പാദ്യ പദ്ധതി. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള് ആയിരിക്കും അക്കൗണ്ട് ഉടമ. 8 ശതമാനമാണ് പലിശ നിരക്ക്.
4. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകൾ
പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളില്‍ ബാങ്കുകളേക്കാള്‍ പലിശ നല്കുന്ന നിക്ഷേപങ്ങളുടെ കൂട്ടത്തിലാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 7.7 ശതമാനം പലിശ ലഭിക്കും. പദ്ധതി കാലാവധിയായ 5 വര്‍ഷത്തിന് ശേഷം മാത്രമാണ് നിക്ഷേപവും പലിശയും പിന്‍വലിക്കാന്‍ സാധിക്കുക.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീമിന് കീഴില്‍ ഒരു അക്കൗണ്ട് തുടങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ നിക്ഷേപമാണ് ആവശ്യം. പിന്നീട് 100 രൂപയുടെ ഗുണിതത്തില് നിക്ഷേപിക്കാം. നിക്ഷേപങ്ങള്‍ക്ക് പരിധിയില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം. നിക്ഷേപ തീയതി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പണയം വഴി ബാങ്കുകളില്‍ നിന്ന് വായ്പാ സൗകര്യവും ലഭിക്കും.
5. കിസാൻ വികാസ് പത്ര
ഒറ്റത്തവണ നിക്ഷേപമാണ് കിസാന്‍ വികാസ് പത്രയില്‍ നടത്തേണ്ടണ്. പ്രായ പരിധിയില്ലാതെ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. നിക്ഷേപം നടത്തി കഴിഞ്ഞാല്‍ ഇരട്ടിയാകുമ്പോഴാണ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുക. നിക്ഷേപത്തിന് കേന്ദ്ര സർക്കാറിന്റെ ഗ്യാരണ്ടിയുണ്ടെന്നത് സുരക്ഷ ഇരട്ടിയാക്കുന്നു. നിക്ഷേപത്തിന് നിലവിൽ 7 ശതമാനം പലിശ ലഭിക്കുന്നുണ്ട്.
പ്രായപൂർത്തിയായവർക്ക് അക്കൗണ്ട് ആരംഭിക്കാം. സിംഗിൾ അക്കൗണ്ട് ആയും ജോയിന്റ് അക്കൗണ്ട് ആയും ആരംഭിക്കാം. മാത്രമല്ല, പ്രായപൂർത്തിയാകാത്ത, കുട്ടികൾക്ക് വേണ്ടി രക്ഷാകർത്താവിനും അക്കൗണ്ട് ആരംഭിക്കാം.
6. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ ചെന്നും സേവിങ്സ് അക്കൗണ്ട് തുറക്കാം. പൂർണ്ണമായി നികുതി വിധേയമായ പലിശയും ടിഡിഎസ് കിഴിവുകളുമില്ലാതെ പ്രതിവർഷം 4 ശതമാനം പലിശ നിരക്ക് ഈ പദ്ധതിയിലൂടെ നേടാം
7. 5 വർഷത്തെ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്
100 രൂപയിൽ താഴെയുള്ള പ്രതിമാസ സംഭാവനകളിൽ നിന്ന് ആരംഭിച്ച് ത്രൈമാസികമായി 6.5 ശതമാനം പലിശ നിരക്ക് നേടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
