ഉത്സവ സീസൺ എത്തുന്നതോടെ നൊടെങ്ങും ഓഫറുകളുടെ പൊടിപൂരമാണ്. സാധാരണയായി ആളുകൾ പല സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന സമയം കൂടിയാണ് ഉത്സവ കാലം. ഈ ഘട്ടത്തിൽ സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് വമ്പൻ ആനുകൂല്യങ്ങളാണ് ലഭിക്കാനിരിക്കുന്നത്. അതായത് ഈ കാർഡുണ്ടെങ്കിൽ പേടിഎം ട്രാവൽ വഴി ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളും, ബസ് ബുക്കിംഗുകൾക്കും 6% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു.
യാത്രകൾ കൂടുതൽ സുഖപ്രദമാക്കുന്നതിനു വേണ്ടിയാണ് സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഈ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നത്. ഈ ആനുകൂല്യം പേടിഎം ട്രാവലിൽ മാത്രമായിരിക്കും ലഭ്യമാകുന്നത്. ഈ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്ന സുപ്രധാന ആനുകൂല്യങ്ങൾ അറിയാം;
സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ
സ്വിഗ്ഗിയിലൂടെ പർച്ചേസ് നടത്തുമ്പോൾ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള പുതിയ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഓരോന്നും വിശദമായി പരിശോധിക്കാം;
- സ്വിഗ്ഗി ആപ്ലിക്കേഷനിലൂടെ ഫുഡ് ഓർഡർ ചെയ്യൽ, ഇൻസ്റ്റാമാർട്ട്, ഡൈൻഔട്ട് & ജെനി എന്നീ ഇടപാടുകൾക്ക് 10% ക്യാഷ്ബാക്ക് ലഭിക്കും.
- ഓൺലൈൻ എംസിസികളിൽ ചെലവുകൾക്ക് 5% ക്യാഷ്ബാക്ക് നേടാം
- മറ്റ് പർച്ചേസുകൾക്ക് 1% ക്യാഷ്ബാക്ക് നേടാം.
- കാർഡ് ആക്ടിവേറ്റ് ചെയ്താൽ 3 മാസത്തേക്ക് സൗജന്യ സ്വിഗ്ഗി വൺ അംഗത്വം നേടാനാവും.
- കാർഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ കാർഡ് ഉടമക്ക് വെൽക്കം ബെനിഫിറ്റ് ലഭിക്കും.
- സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് റിവാർഡുകളുടെ വാർഷിക മൂല്യം നേട്ടം ഉറപ്പാക്കുന്നു.

മറ്റു ആനുകൂല്യങ്ങൾ
ഈ ക്രെഡിറ്റ് കാർഡിന്റെ റിവാർഡുകൾ വാർഷത്തിൽ 42,000 രൂപ വരെ ലഭിച്ചേക്കാം.
12 മാസത്തേക്ക് സൗജന്യ സ്വിഗ്ഗി വൺ അംഗത്വവും കാർഡിലൂടെ ഉറപ്പാക്കാം.
ചില ഉപഭോക്താക്കൾക്ക് ആജീവനാന്ത സൗജന്യ കാർഡോ അല്ലെങ്കിൽ ഒന്നാം വർഷം മാത്രം പണമടക്കാതെ ഉപയോഗിക്കാവുന്ന കാർഡോ ലഭിക്കും.
സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് നിരക്കുകൾ
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം, കാർഡിന്റെ ജോയിനിംഗ് ഫീസും, പുതുക്കൽ ഫീസും 500 രൂപയാണ്, ഇതിനൊപ്പം അധിക ചാർജുകളും ഈടാക്കിയേക്കാം. ഈ കാർഡ് ഉപയോഗിച്ച് നിങ്ങൾ ഒരു വർഷത്തിൽ 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ ഈ വാർഷിക ഫീസ് ഒഴിവാക്കപ്പെടും.
സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് യോഗ്യത
- ഏറ്റവും കുറഞ്ഞത് 21 വയസും പരമാവധി 60 വയസും വരെയാണ് ഈ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാനുള്ള പ്രായം
- പ്രതിമാസ അറ്റാദായം 15,000 രൂപയിൽ കൂടുതലായിരിക്കണം
- സ്വയം തൊഴിൽ ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് നേടാം.
സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് മികച്ച യാത്രാ ആനുകൂല്യങ്ങളും ഭക്ഷണം ഓർഡർ ചെയ്യുന്നതിനുള്ള ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഈ ഉത്സവ കാലത്ത് കൂടുതൽ നേട്ടം ഉറപ്പാക്കാൻ എച്ച്ഡിഎഫ്സിയുടെ ഈ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications