കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സുവർണ്ണാവസരം! ഇനി ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് (UPS) എളുപ്പത്തിൽ മാറാം. 2025 ഏപ്രിൽ 1-നും ഓഗസ്റ്റ് 31-നും ഇടയിൽ സർവീസിൽ പ്രവേശിച്ചതും ദേശീയ പെൻഷൻ സംവിധാനം (NPS) തിരഞ്ഞെടുത്തതുമായ കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് ഈ സുവർണ്ണാവസരം. അതായത് എൻപിഎസിൽ നിന്നും യുപിഎസിലേക്ക് ഒറ്റത്തവണയായി മാറുന്നതിനുള്ള അവസാന സമയം സെപ്റ്റംബർ 30 വരെയാണ്.
എൻപിഎസിൽ നിന്നും യുപിഎസിലേക്ക് മാറുന്നത് ജോലിയിൽ നിന്നും വിരമിക്കുമ്പോൾ വലിയ നേട്ടം ഉറപ്പാക്കാം. ധനമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ സുപ്രധാന പ്രഖ്യാപനം. കാരണം ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് എൻപിഎസിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ യുപിഎസിലൂടെ ഉറപ്പാക്കാൻ സാധിക്കും.
യുപിഎസ് അഥവാ ഏകീകൃത പെൻഷൻ പദ്ധതി അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ മൂന്നര മാസത്തിനുള്ളിൽ, അതായത് 2025 ജൂലൈ 20 വരെയുള്ള കണക്ക് പ്രകാരം 31,555 ജീവനക്കാർ മാത്രമാണ് യുപിഎസിലേക്ക് മാറിയത്. ഇത് യോഗ്യരായ കേന്ദ്ര സർക്കാർ ജീവനക്കാരുടെ മൊത്തം എണ്ണത്തിന്റെ ഏകദേശം 1 ശതമാനം മാത്രമാണ്. എന്നാൽ ഇതിലും കൂടുതൽ ആളുകൾ ഉടൻ തന്നെ യുപിഎസ് തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൻപിഎസും യുപിഎസും തമ്മിലുള്ള വ്യത്യാസം എന്താണ്?
2025 ഏപ്രിൽ 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ആരംഭിച്ച ഒരു പുതിയ പദ്ധതിയാണ് യുപിഎസ് അഥവാ ഏകീകൃത പെൻഷൻ പദ്ധതി. ഇത് ജീവനക്കാർക്ക് വിരമിക്കൽ സമയത്ത് ഉറപ്പായ പേഔട്ടുകൾ നൽകുന്നു. എന്നാൽ എൻപിഎസ് ഇതിൽ നിന്നും വ്യത്യസ്തമാണ്. അതായത് ജീവനക്കാർ നിക്ഷേപിക്കുന്ന തുക വിപണിയിലെ നിക്ഷേപ വരുമാനത്തെ ആശ്രയിച്ചിരിക്കും. അതിനാൽ നേട്ടത്തിലും വ്യത്യാസമുണ്ടായിരിക്കും.
യുപിഎസ് പ്രകാരം ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% സംഭാവന ചെയ്യണം. കേന്ദ്ര സർക്കാരിന്റെ വിഹിതം 18.5 ശതമാനമായിരിക്കും. ഇങ്ങനെ ലഭിക്കുന്ന തുക സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപങ്ങളുടെ വരുമാനത്തെ ആശ്രയിച്ചിരിക്കും.
2004 ജനുവരി 1 മുതൽ നിലവിൽ വന്ന പദ്ധതിയാണ് എൻപിഎസ്. ഇത് ജീവനക്കാരുടെ വിഹിതം അവരുടെ വിഹിതത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
സുപ്രധാന തീരുമാനം
2024 ഓഗസ്റ്റ് 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകിയത്. പഴയ പെൻഷൻ സ്കീമിൽ (OPS) ലഭിച്ചിരുന്നത് അവസാന ശമ്പളത്തിന്റെ 50% മാത്രമായിരുന്നു. അതിനാൽ തന്നെ അതിൽ നിന്നും വ്യത്യസ്തമായ നേട്ടങ്ങളും ആനുകൂല്യങ്ങളും യുപിഎസിലൂടെ ഉറപ്പാക്കും.
രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കണം
സെപ്റ്റംബർ 30നുള്ളിൽ എൻപിഎസ്, യുപിഎസ് എന്നീ രണ്ട് പദ്ധതികളിൽ ഒന്ന് മാത്രം തിരഞ്ഞെടുക്കണം. എൻപിഎസിന് സമാനമായ ഗ്രാറ്റുവിറ്റിയും നികുതി ആനുകൂല്യങ്ങളും യുപിഎസിലേക്കും സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും യുപിഎസിലേക്ക് വലിയ വിഭാഗം ജീവനക്കാർ മാറുന്നില്ല. പലർക്കും യുപിഎസിനെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങളാണ് എൻപിഎസിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്.
അറിയിപ്പ്:
ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications