ജീവിതത്തിൽ സന്തോഷവും സമാധാനവും വേണമെങ്കിൽ സാമ്പത്തിക ഭദ്രത അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ കയ്യിൽ പണമുള്ള സമയത്ത് കൃത്യമായി നിക്ഷേപം നടത്തിയാൽ കുറച്ച് വർഷത്തിനുള്ളിൽ മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുവാൻ സാധിക്കും. എല്ലാ മാസവും ഒരു നിശ്ചിത തുക മാറ്റിവെയ്ക്കുക. അതിന് മുൻപ് എത്ര രൂപയാണ് നിക്ഷേപത്തിലൂടെ സമ്പാദിക്കാൻ ഉദ്ദേശിക്കുന്നത്, അതിന് മാസം എത്ര തുക നീക്കിവയ്ക്കണം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ധാരണയിലെത്തണം.
പുതിയ കാലത്ത് കൂടുതൽ ആളുകളും തിരഞ്ഞെടുക്കുന്ന നിക്ഷേപമാർഗം മ്യൂച്വൽ ഫണ്ടുകളാണ്. ഓഹരി വിപണിയുടെ ഉയർന്ന അപകട സാധ്യതകൾ ഇല്ലാതെ മികച്ച നേട്ടമുണ്ടാക്കാൻ മ്യൂച്വൽ ഫണ്ടുകളിലൂടെ സാധിക്കും. എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗം എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ ആണ്. എന്താണ് എസ്ഐപി എന്നും 2 കോടി രൂപ സമ്പാദിക്കാൻ നിക്ഷേപം എങ്ങനെ ക്രമീകരിക്കണമെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
എസ്ഐപി
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ ഇന്ന് ഏറ്റവും പ്രചാരമുള്ള ഒരു മാര്‍ഗ്ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍ അഥവാ എസ്ഐപി. ചിട്ടയായ നിക്ഷേപത്തിലൂടെ സമ്പത്ത് വളര്‍ത്താന്‍ ഇത് സഹായിക്കുന്നു. കേവലം 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാമെന്നതാണ് എസ്ഐപിയുടെ പ്രധാന ആകര്‍ഷണം. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ചിട്ടയോടെ എത്തിപ്പിടിക്കാനും എസ്‌ഐപി നിക്ഷേപങ്ങളിലൂടെ സാധിക്കും.

എസ്ഐപികളിൽ കൃത്യമായി നിക്ഷേപം നടത്തുക എന്നത് ഒരു സാമ്പത്തിക അച്ചടക്കത്തിന്‍റെ കൂടെ ഭാഗമാണ്. ദീർഘ കാലത്തേക്ക് കൃത്യമായി നിക്ഷേപം നടത്തുന്നത് നിങ്ങളുടെ സമ്പാദ്യം വർപ്പിക്കുമെന്നതിനൊപ്പം നിങ്ങളുടെ ജീവിതത്തിലെ ശീലങ്ങളിലും മാറ്റങ്ങൾ കൊണ്ടു വരാൻ സഹായിക്കും.
2 കോടി രൂപ സമ്പാദിക്കാം
34 വയസുള്ള ഒരു വ്യക്തിക്ക് ജോലിയിൽ നിന്നും വിരമിക്കുമ്പോൾ അതായത് 60 വയസാകുമ്പോൾ 2 കോടി രൂപ സമ്പാദ്യം ഉണ്ടാക്കണമെന്ന് കരുതുക. ആ വ്യക്തി എങ്ങനെയായിരിക്കും എസ്ഐപി നിക്ഷേപം ക്രമീകരിക്കേണ്ടത് എന്ന് നോക്കാം.
2 കോടി രൂപ സമ്പാദിക്കാൻ പ്രതിമാസം 10000 രൂപ എസ്ഐപി വഴി നിക്ഷേപിക്കണം. നിക്ഷേപങ്ങൾ പ്രതിവർഷം 12 ശതമാനം വരുമാന നിരക്കിൽ വളരുമെന്ന് കരുതുക. അങ്ങനെ എങ്കിൽ 2 കോടി രൂപ സമ്പാദിക്കാൻ എസ്ഐപി കാൽക്കുലേറ്റർ അനുസരിച്ച് 26 വർഷവും 5 മാസവും എടുക്കും. നിങ്ങൾ ആകെ നിക്ഷേപിക്കുന്നത് 31.7 ലക്ഷം രൂപയായിരിക്കും. എന്നാൽ ആകെ ലഭിക്കുന്ന തുക 2.01 കോടി രൂപയായിരിക്കും. അതായത് ഏകദേശം 1.6 കോടി രൂപ പലിശയിലൂടെ മാത്രം നേടാം.
എസ്ഐപിയുടെ നേട്ടങ്ങൾ
1. ഉയർന്ന റിട്ടേൺസ്: പല പരമ്പരാഗത നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ എസ്ഐപികൾ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നു.
2. സൗകര്യപ്രദമായ നിക്ഷേപം: പ്രതിമാസ, ത്രൈമാസ, അല്ലെങ്കിൽ അർദ്ധ വാർഷിക അടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ എസ്ഐപിയിൽ നിങ്ങൾക്ക് സാധിക്കുന്നു.
3. കോമ്പൗണ്ടിംഗിന്‍റെ കരുത്ത്: കോമ്പൗണ്ടിംഗ് പലിശ രീതിയുടെ പ്രയോജനം നിങ്ങളുടെ എസ്ഐപി നിക്ഷേപത്തിന്‍റെ റിട്ടേൺസിനെ കാര്യമായി സ്വാധീനിക്കുന്നു.
4. സമ്പാദ്യവും സാമ്പത്തിക അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നു: എസ്ഐപികൾ സ്ഥിരമായ സമ്പാദ്യവും സാമ്പത്തിക അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നു. എല്ലാ മാസവും, പാദവും അല്ലെങ്കിൽ അർദ്ധ വർഷവും നിക്ഷേപത്തിനായി ഒരു നിശ്ചിത തുക നീക്കിവെക്കുന്നതിലൂടെ, നിങ്ങളുടെ സാമ്പത്തികവും ചെലവുകളും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു അച്ചടക്കമുള്ള സമീപനം നിങ്ങൾ വികസിപ്പിക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
